കോതമംഗലം:- വടാട്ടുപാറ പോസ്റ്റ് ഓഫീസ് പ്രദേശത്തെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമാകുന്നു. പ്രദേശത്ത് ശക്തമായ മഴ പെയ്യുമ്പോൾ ജംഗ്ഷനിൽ വെള്ളക്കെട്ടും പ്രദേശവാസികളുടെ വീടുകളിലടക്കം വെള്ളം കയറുന്ന അവസ്ഥയിലായിരുന്നു.
ഇതിനാണ് ഇപ്പോൾ പരിഹാരമാകുന്നത്. ഇവിടെ വെള്ളം ഒഴുക്കിവിടുന്നതിനായി പുതുതായി ഓടയും, ഐറിഷുമടങ്ങുന്ന പ്രവർത്തിക്കായി 10 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളതെന്നും, പ്രദേശ വാസികളുടെ ദീർഘനാളായുള്ള ആവശ്യത്തിനാണ് ഇതോടെ പരിഹാരമാകുന്നതെന്നും,നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തീകരിക്കുമെന്നും ആന്റണി ജോൺ എംഎൽഎ അറിയിച്ചു.