Connect with us

Hi, what are you looking for?

CHUTTUVATTOM

മരത്തിൽ നിന്ന് വീണ് അരക്ക് കീഴിലേക്ക് തളർന്ന യുവാവിന് വീടൊരുങ്ങുന്നു.

പെരുമ്പാവൂർ : മരത്തിൽ നിന്ന് വീണ് അരക്ക് കീഴിലേക്ക് തളർന്ന യുവാവിന് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ യുടെ എന്റെ വീട് പെരുമ്പാവൂർ പദ്ധതിയിൽ വീടൊരുങ്ങുന്നു. ഓട്ടോറിക്ഷ തൊഴിലാളി ആയ വെങ്ങോല മേപ്രത്ത്പടിയിൽ മാവോലിൽ വീട്ടിൽ  അജിമോൻ ആണ് എം.ബി.എം ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ആയ മുടിക്കൽ സ്വദേശി ശ്രീ സെയ്ത് മുഹമ്മദ് നസീറിന്റെ സഹായത്തോടെ വീട് നിർമ്മിച്ചു നൽകുന്നത്.

കുറച്ചു നാളുകൾക്ക് മുൻപ് മാവിൽ നിന്ന് വീണ് അരക്ക് കീഴ്‌പ്പോട്ട് തളർന്ന് പോയി അജിമോൻ കിടപ്പിലായിരുന്നു. എങ്കിലും ജീവിക്കുവാൻ വേണ്ടി ഇപ്പോഴും ഓട്ടോറിക്ഷ ഒടിക്കുകയാണ്. വികലാംഗ കോർപ്പറേഷൻ വഴി വായ്‌പ എടുത്തു വാങ്ങിയ ഓട്ടോറിക്ഷ പ്രത്യേകം സജ്ജീകരിച്ചാണ് അജിമോൻ ഓടിക്കുന്നത്. മേപ്രത്തപടിയിൽ വാടകയ്ക്കാണ് അജിമോനും കുടുംബവും ഇപ്പോൾ താമസിക്കുന്നത്. വെങ്ങോല ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച പാലിയേറ്റിവ് കെയർ സംഗമത്തിലാണ് അജിമോൻ അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എയോട് തന്റെ അവസ്ഥയെ കുറിച്ചു സംസാരിക്കുന്നത്. എം.എൽ.എ മണ്ഡലത്തിൽ നടപ്പിലാക്കുന്ന ‘ എന്റെ വീട് പെരുമ്പാവൂർ ‘ പദ്ധതിയിൽ ഉൾപ്പെടുത്തി അജിമോന് വീട് നിർമ്മിച്ചു കൊടുക്കുന്നതിന് എം.ബി.എം ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ആയ മുടിക്കൽ സ്വദേശി ശ്രീ സെയ്ത് മുഹമ്മദ് നസീറിനോട് സംസാരിക്കുകയും അദ്ദേഹം സന്തോഷപൂർവ്വം ഈ കാര്യം സമ്മതിക്കുകയും ചെയ്തു.

വെങ്ങോല ഗ്രാമപഞ്ചായത്തിന് എതിർവശത്തുള്ള 3.5 സെന്റ് സ്ഥലത്ത് നിമ്മിക്കുന്ന വീടിന്റെ കല്ലിടൽ കർമ്മം എൽദോസ് കുന്നപ്പിള്ളി എം.എൽ.എ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നൂർജഹാൻ സക്കീർ,  വെങ്ങോല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്വാതി റെജികുമാർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോജി ജേക്കബ്ബ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽദോ മോസസ്, പി.എ മുക്താർ, വി.എം ഹംസ, രാജു മാത്താറ, വി.എച്ച്. മുഹമ്മദ്, റെനീഷ അജാസ്, എം.ബി ജോയി എന്നിവർ സംബന്ധിച്ചു.

You May Also Like

CRIME

പെരുമ്പാവൂര്‍: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ 17 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി ദമ്പതികള്‍ പോലീസിന്റെ പിടിയിലായി. ഞാറക്കല്‍ മാനാട്ടുപറമ്പ് സ്വദേശി അരൂക്കാട് ആയുഷ് (39), ഭാര്യ അനിക (30) എന്നിവരെയാണ് എറണാകുളം...

CRIME

പെരുമ്പാവൂര്‍: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയില്‍ ഇതര സംസ്ഥാനത്തൊഴിലാളികള്‍ പോലീസ് പിടിയില്‍. അരക്കിലോ കഞ്ചാവുമായി അസം സ്വദേശി ഹബീബുല്‍ റഹ്‌മാന്‍ (27), എട്ട് ബോട്ടില്‍ ഹെറോയിനുമായി അസം സ്വദേശി റഫീഖുല്‍ (29)...

CRIME

കോതമംഗലം: മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മൂന്ന് പേരെ പിടികൂടി. കോതമംഗലം കുത്തുകുഴി നെടുമ്പനകുടി ജഗദീഷ് (48), മലയകീഴ് ഒളിക്കമാലി രാജേഷ് തോമസ് (45), വാരപ്പെട്ടി കോഴിപ്പിള്ളി കളപ്പുറത്ത് രാജേഷ്...

CRIME

മൂവാറ്റുപുഴ:വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടമ്മയെ ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയ കേസില്‍ 5 പേര്‍ അറസ്റ്റില്‍ പോലീസ് പിടിയില്‍. വേങ്ങൂര്‍ അരുവപ്പാറ ഈട്ടുങ്കല്‍പടി വിജയന്‍, പ്ലാച്ചേരി അലന്‍, മഞ്ഞാക്കല്‍ രാജന്‍,മേക്കപ്പാല മാലിക്കുടി ബേസില്‍ ജോര്‍ജ്ജ്,...

CRIME

പെരുമ്പാവൂര്‍: ഭാര്യയെ കൊലപ്പെടുത്തി ഒളിവില്‍ പോയ ഇതര സംസ്ഥാന തൊഴിലാളിയെ പെരുമ്പാവൂരില്‍ നിന്നും പിടികൂടി. വെസ്റ്റ് ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശി രാഹുല്‍ (28)നെയാണ് പെരുമ്പാവൂര്‍ എഎസ്പിയുടെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ഭാര്യയെ...

ACCIDENT

പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ അശമന്നൂരിലെ പെരിയാര്‍വാലി കനാല്‍ അപകടത്തില്‍ മരണം മൂന്നായി. മണര്‍കാട് സ്വദേശി എമില്‍ സുനില്‍ കൂടി മരിച്ചതോടെയാണ് മരണസംഖ്യ മൂന്നായത്. കോതമംഗലത്തെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു എമില്‍. ചൊവ്വാഴ്ചയാണ് അപകടം. പെരിയാല്‍വാലി കനാലില്‍...

NEWS

പെരുമ്പാവൂര്‍ : 45 ഗ്രാം ഹെറോയിനുമായി അസം നൗഗാവ് സ്വദേശി മുബാറക്ക് ഹുസൈന്‍ (25) പോലീസ് പിടിയിലായി. മേതല തുരങ്കം കവലയില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. നാല് സോപ്പുപെട്ടികളിലാക്കി വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു...

NEWS

പെരുമ്പാവൂര്‍: ഒരു കിലോ ഹാഷിഷ് ഓയിലുമായി ഇതര സംസ്ഥാനത്തൊഴിലാളി പിടിയില്‍. വെസ്റ്റ് ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശി സാഗര്‍ ഷെയ്ഖ് (21) നെയാണ് പെരുമ്പാവൂര്‍ എഎസ്പിയുടെ പ്രത്യേക അന്വേഷണസംഘവും കുന്നത്തുനാട് പോലീസും ചേര്‍ന്ന് പിടികൂടിയത്....

NEWS

പെരുമ്പാവൂര്‍: 10 കിലോ കഞ്ചാവുമായി 4 ഇതര സംസ്ഥാനക്കാര്‍ പിടിയില്‍. ഒഡീഷ കണ്ടമാല്‍ പടെരിപ്പട സീതാറാം ദിഗല്‍ (43), പൗളാ ദിഗല്‍ (45), ജിമി ദിഗല്‍ (38), രഞ്ജിത ദിഗല്‍ എന്നിവരെയാണ് പെരുമ്പാവൂര്‍...

CRIME

പെരുമ്പാവൂർ: ചെമ്പറക്കിയിൽ അഞ്ച് കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ. വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശികളായ റബീൻ മണ്ഡൽ (24), ആശിസ് സർക്കാർ (32) എന്നിവയോണ് പെരുമ്പാവൂർ എ .എസ്...

CRIME

പെരുമ്പാവൂർ: പതിനെട്ട് കുപ്പി ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി മധ്യവയസ്ക്കൻ പോലീസ് പിടിയിൽ. മാറമ്പിള്ളി കമ്പനിപ്പടി പറക്കാട്ടുകുടി രാജേഷ് (53)നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. പോലീസിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടന്ന പരിശോധനയിൽ കമ്പനിപ്പടി...

NEWS

പെരുമ്പാവൂര്‍: രാത്രി ഡ്യൂട്ടി സമയത്ത് ഉറങ്ങിയെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് പെരുമ്പാവൂര്‍ സ്റ്റേഷനിലെ വനിതാ പോലീസ് ഉള്‍പ്പെടെ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. എസ്സിപിഒ ബേസില്‍, സിപിഒമാരായ ഷെഫീക്ക്, ഷഹന എന്നിവരെയാണ് അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്. കഴിഞ്ഞ...

error: Content is protected !!