കോതമംഗലം : കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ 285 പേരാണ് ഇന്നത്തെ കണക്ക് പ്രകാരം (17- 05-2020) കോതമംഗലം മണ്ഡലത്തിൽ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നതെന്ന് ആൻ്റണി ജോൺ എംഎൽഎ അറിയിച്ചു. നെല്ലിക്കുഴി പഞ്ചായത്ത് 56 പേർ,വാരപ്പെട്ടി പഞ്ചായത്ത് 18,കോട്ടപ്പടി പഞ്ചായത്ത് 25,പിണ്ടിമന പഞ്ചായത്ത്17,കീരംപാറ പഞ്ചായത്ത് 21,കുട്ടമ്പുഴ പഞ്ചായത്ത് 16,പല്ലാരിമംഗലം പഞ്ചായത്ത് 12,കവളങ്ങാട് പഞ്ചായത്ത് 35,കോതമംഗലം മുൻസിപ്പാലിറ്റി 85 എന്നിങ്ങനെ 285 പേരാണ് വീടുകളിൽ നിരീക്ഷണത്തിലുള്ളത്.
ഹോം ക്വാറന്റയ്നു പുറമെ കോതമംഗലം മണ്ഡലത്തിൽ സർക്കാർ ആരംഭിച്ചിട്ടുള്ള 3 ക്വാറൻ്റയ്ൻ കേന്ദ്രങ്ങളിൽ 167 പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. നിരീക്ഷണത്തിൽ കഴിയുന്നവർ ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും എംഎൽഎ അഭ്യർത്ഥിച്ചു.