Connect with us

Hi, what are you looking for?

CHUTTUVATTOM

പെരുമ്പാവൂരിലെ ഗ്രാമീണ റോഡുകൾക്ക് 485 ലക്ഷം രൂപയുടെ ഭരണാനുമതി: എം.എൽ.എ

പെരുമ്പാവൂർ : പെരുമ്പാവൂർ മണ്ഡലത്തിലെ വിവിധ ഗ്രാമീണ റോഡുകൾ പുനർ നിർമ്മിക്കുന്നതിന് 485 ലക്ഷം രൂപയുടെ അനുമതി ലഭ്യമായതായി അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു. വിവിധ ഗ്രാമപഞ്ചായത്തുകളിലെ 18 റോഡുകൾക്കാണ് അനുമതി ലഭ്യമായത്. ഏറെ നാളായി മോശമായ ഈ റോഡുകൾ നവീകരിക്കുന്നതിന് തുക അനുവദിക്കാത്ത സാഹചര്യത്തിൽ അടിയന്തിരമായി നന്നാക്കുന്നതിന് എല്ലാ പഞ്ചായത്തുകളിലെയും പെരുമ്പാവൂർ മുനിസിപ്പാലിറ്റിയിലെയും ഉൾപ്പെട്ട 35 റോഡുകളുടെ പട്ടിക തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്‌തീന് എം.എൽ.എ സമർപ്പിച്ചിരുന്നു. ഇതിൽ നിന്നുള്ള 18 റോഡുകൾക്കാണ് മന്ത്രി അനുമതി നൽകിയത്.

അശമന്നൂർ ഗ്രാമപഞ്ചായത്തിലെ ഏക്കുന്നം – കോട്ടച്ചിറ റോഡ് 40 ലക്ഷം രൂപ, ചെട്ടിനട – വലിയപ്പാറ റോഡ് 25 ലക്ഷം, കൂവപ്പടി ഗ്രാമപഞ്ചായത്തിലെ ചെട്ടിനട – കുന്നേലം – വലിയപ്പാറ റോഡ് – 25 ലക്ഷം, വളവുംപടി – കനാൽ ബണ്ട് റോഡ് – 25 ലക്ഷം, പുക്കാട്ടുമാരി – വള്ളിക്കാട്ടു – കുഞ്ച റോഡ് – 20 ലക്ഷം, മുടക്കുഴ ഗ്രാമപഞ്ചായത്തിലെ മുടക്കുഴ – പാണ്ടിക്കാട് റോഡ് – 15 ലക്ഷം, നെടുങ്കണ്ണി – ചൂരമുടി റോഡ് – 25 ലക്ഷം, പാറ – കുറുപ്പംകുന്ന് റോഡ് – 12 ലക്ഷം, കൂവപ്പടി ഗ്രാമപഞ്ചായത്തിലെ കൊടുവേലിപ്പടി – കൂടാലപ്പാട് റോഡ് – 25 ലക്ഷം.

ഒക്കൽ ഗ്രാമപഞ്ചായത്തിലെ ഒക്കൽ അമ്പലം – ചേലമറ്റം അമ്പലം ആർച്ച് റോഡ് – 75 ലക്ഷം, രായമംഗലം ഗ്രാമപഞ്ചായത്തിലെ പുല്ലുവഴി കവല – തുരുത്തിപ്ലി റോഡ് – 30 ലക്ഷം, പുത്തൂരാൻ കവല – പുളിയാമ്പിള്ളി നാല്‌ സെന്റ് കോളനി റോഡ് – 15 ലക്ഷം, പുല്ലുവഴി – കല്ലിൽ അമ്പലം – പണിക്കരമ്പലം കനാൽ ബണ്ട് റോഡ് – 22 ലക്ഷം, വെങ്ങോല ഗ്രാമപഞ്ചായത്തിലെ ആനിക്കാമറ്റം – വല്ലൂരാൻ റോഡ് – 25 ലക്ഷം, എം.എച്ച് കവല – വെട്ടിക്കാട്ടുക്കുന്ന് റോഡ് – 20 ലക്ഷം, കോപ്രാമ്പി റോഡ് – 15 ലക്ഷം, വേങ്ങൂർ ഗ്രാമപഞ്ചായത്തിലെ നെടുങ്ങപ്ര – ചൂരത്തോട് റോഡ് – 50 ലക്ഷം, കനാൽ പാലം – അശമന്നൂർ റോഡ് – 35 ലക്ഷം രൂപ എന്നിവയ്ക്കാണ് ഭരണാനുമതി ലഭ്യമായത്. സാങ്കേതികാനുമതി ലഭ്യമാക്കി ടെൻഡർ നടപടികൾ പൂർത്തീകരിച്ചു ഉടൻ തന്നെ പുനരുദ്ധാരണ പ്രവൃത്തികൾ ആരംഭിക്കുമെന്ന് എം.എൽ.എ അറിയിച്ചു.

You May Also Like

ACCIDENT

പെരുമ്പാവൂര്‍: നെടുങ്ങപ്രയില്‍ ടോറസ് ലോറി കയറിയിറങ്ങി ഏഴ് വയസുകാരന്‍ മരിച്ചു. നെടുങ്ങപ്ര സ്വദേശി ജോഷ്വാ ബേസില്‍ ആണ് മരിച്ചത്. പിതാവിനൊപ്പം കടയില്‍ പോയി മടങ്ങിവരവേയാണ് അപകടമുണ്ടായത്. പിതാവിനൊപ്പം നടന്നുപോകുന്നതിനിടെ കുട്ടിയുടെ മേല്‍ ലോറി...

CHUTTUVATTOM

പെരുമ്പാവൂര്‍: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയില്‍ ഹെറോയിനുമായി ഇതരസംസ്ഥാനത്തൊഴിലാളി പിടിയില്‍. ആസാം നൗഗാവ് സ്വദേശി സിറാജുല്‍ ഇസ്ലാം (34) ആണ് പെരുമ്പാവൂര്‍ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. ഇയാളുടെ...

CHUTTUVATTOM

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ യുവാവ് മരിച്ചനിലയില്‍. തൃശൂര്‍ സ്വദേശി ഋതിക് സണ്ണി ആണ് മരിച്ചത്. പെരുമ്പാവൂര്‍ വല്ലത്ത് ജംഗ്ഷനിലെ ലോഡ്ജിലെ മുകളിലെ നിലയിലാണ് യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടതോടെ പോലീസിനെ അറിയിക്കുകയായിരുന്നു....

CRIME

പെരുമ്പാവൂര്‍: വധശ്രമക്കേസ് പ്രതിയെ കാപ്പ ചുമത്തി നാടുകടത്തി. അശമന്നൂര്‍ പുന്നയം മറ്റപ്പാടന്‍ ലിയോ (30)യെയാണ് കാപ്പ ചുമത്തി ആറ് മാസത്തേക്ക് നാട് കടത്തിയത്. റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി....

CRIME

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ വീട്ടില്‍ മോഷണത്തിനു ശേഷം യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച പ്രതി പിടിയില്‍. കോതമംഗലം നെല്ലിക്കുഴി സ്വദേശി അബിന്‍ ടോമിനെയാണ് പോലീസ് പിടികൂടിയത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഏഴോടെ ആയിരുന്നു ആശാ...

CRIME

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ ലഹരി വില്‍പ്പനക്കാരെന്ന് ആരോപിച്ച് മൂന്ന് യുവാക്കളെ ആള്‍ക്കൂട്ടം പരസ്യമായി മര്‍ദ്ദിച്ച് തലമൊട്ടയടിച്ചു. ഇന്നലെ വൈകിട്ട് കണ്ടന്തറയിലാണ് പ്രദേശവാസികളായ 6 ഓളം പേരുടെ നേതൃത്വത്തില്‍ അക്രമം നടന്നത്. കഞ്ചാവ് വില്‍പ്പനക്കാരല്ലെന്ന് പറഞ്ഞിട്ടും...

CRIME

മൂവാറ്റുപുഴ: വില്‍പ്പനക്കായി ഉണക്ക കഞ്ചാവ് കൈവശം സൂക്ഷിച്ച പ്രതിക്ക് 5 വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും വിധിച്ച് മൂവാറ്റുപുഴ കോടതി. ഒഡിഷ സ്വദേശി അജിത് കുമാര്‍ പ്രധാന്‍ (36) നെയാണ്...

CRIME

പെരുമ്പാവൂർ: ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ. ആസ്സാം നഗോൺ റബ്ബുൾ അമീൻ (40) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാവിലെയായിരുന്നു കേസിനാസ്പതമായ സംഭവം. ഭാര്യ പിതാവിനോട് രണ്ടു ലക്ഷം...

CRIME

പെരുമ്പാവൂർ: ഹൈബ്രിഡ് കഞ്ചാവ് കേസിലെ മയക്കുമരുന്ന് സംഘത്തിലെ ഒരാൾ കൂടി പോലീസ് പിടിയിൽ. പാലക്കാട്  പുത്തനാണിത്തറ അനീഷ് ( 30 )നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. വിദേശത്തുനിന്ന് ഹൈബ്രിഡ് കഞ്ചാവ് എത്തിക്കുന്ന സംഘാംഗമാണ്...

CRIME

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസില്‍ മുഖ്യപ്രതികളായ അന്തര്‍ദേശീയ ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനികള്‍ പിടിയില്‍. പാലക്കാട് മുണ്ടൂര്‍ പുതനൂര്‍ പള്ളിപ്പറമ്പില്‍ അബു താഹിര്‍ (39), ഒറ്റപ്പാലം തൃക്കടീരി വലിയപറമ്പില്‍ ഹരികൃഷ്ണന്‍ (25),...

CRIME

പെരുമ്പാവൂര്‍: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ 17 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി ദമ്പതികള്‍ പോലീസിന്റെ പിടിയിലായി. ഞാറക്കല്‍ മാനാട്ടുപറമ്പ് സ്വദേശി അരൂക്കാട് ആയുഷ് (39), ഭാര്യ അനിക (30) എന്നിവരെയാണ് എറണാകുളം...

CRIME

പെരുമ്പാവൂര്‍: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയില്‍ ഇതര സംസ്ഥാനത്തൊഴിലാളികള്‍ പോലീസ് പിടിയില്‍. അരക്കിലോ കഞ്ചാവുമായി അസം സ്വദേശി ഹബീബുല്‍ റഹ്‌മാന്‍ (27), എട്ട് ബോട്ടില്‍ ഹെറോയിനുമായി അസം സ്വദേശി റഫീഖുല്‍ (29)...

error: Content is protected !!