കോതമംഗലം: തീവ്രനഷ്ട പ്രണയം ഗിന്നസ് റെക്കോ ഡിലേക്ക്, മലയാളിക്ക് അഭിമാന നിമിഷങ്ങൾ കൈയ്യെത്തും ദുരത്ത്. യുവകവി അൽക്കേജിൻ കവളങ്ങാട് ഒരു കവിതക്കായി പേന ചലിപ്പിച്ചത് ഒരു വർഷത്തോളം, കവിത ലോക ശ്രദ്ധയിലേക്ക് . മലയാള സാഹിത്യ ലോകത്തിന് നൽകുന്ന സ്നേഹോപഹാരം ആണ് ഓർമ്മക്കുറിപ്പുകൾ എന്ന കവിത. തീവ്ര നഷ്ടപ്രണയം ആസ്പതമാക്കിയ ഈ കവിതയിൽ പീഡനത്തിനിരയായ യുവതിയുടെയും ആ യുവതിയെ പ്രണയിച്ച പുരുഷന്റെയും ബാല്യം മുതൽ മരണം വരെ അനുഭവിക്കുന്ന ദുഃഖങ്ങളും പ്രയാസങ്ങളും ഉൾക്കൊള്ളിക്കുന്നതിനോടൊപ്പം.
നിസഹായരായി സമൂഹത്തിൽ നിലകൊള്ളുന്ന ഈശ്വരന്റെ നിഷ്ക്രിയാവസ്ഥയും വരച്ചുകാണിക്കുന്നു മാതൃ ഭാഷയിൽ എക്കാലവും നിലനില്ക്കുന്നതിനായി എഴുതപെട്ട ഈ കവിത പങ്കജ് മഹാതോ ആസാം ഭാഷയിൽ 2812 വരികളിലായി 11427 വാക്കുകൾ കൊണ്ട് ഇന്ത്യൻ സ്വാതന്ത്ര സമര സേനാനികളുടെ സഹനത്തെ മുൻനിർത്തി എഴുതിയ കവിതയിൽ നിന്ന് ഒരുപാട് മുന്നിലാണ് എന്നതാണ് കവി അൽക്കേജിൻ കവളങ്ങാടിന്റെ കവിതയുടെ പ്രത്യേകത.
3000 വരികളിൽ 12000 ത്തിൽ അതികം വാക്കുകൾ കൊണ്ടാണ് ഓർമ്മക്കുറിപ്പുകൾ എന്ന കവിത അൽക്കേജിൻ കവളങ്ങാട് കഴിഞ്ഞ ഒരുവർഷകാലം കൊണ്ട് എഴുതി തീർത്തത്. കവിത സംസാരിക്കുന്ന വിഷയം പച്ചയായ ജീവിതം ആയതിനാൽ സാധാരണ മലയാളം വാക്കുകൾ ആണ് ഉപയോഗിച്ചിരിക്കുന്നത്. പൂർണ്ണമായും പെൻസിൽ ഉപയോഗിച്ച് ബിൽ പ്രിന്റിംഗ് റോൾപേപ്പറിൽ ആണ് ഈ നീളം കൂടിയ കവിത എഴുതിയിരിക്കുന്നത്. ആയതിനാൽ ഈ കവിത മലയാളം സാഹിത്യത്തിനു ഒരു പൊൻതൂവൽ ആയിരിക്കും എന്നും. നിലവിലെ INDIA BOOK OF RECORD തിരുത്തി കുറിക്കും എന്ന് വിശ്വസിക്കുന്നതായും കവി അൽക്കേജിൻ കവളങ്ങാട് പറഞ്ഞു. നിർദ്ദന കുടുംബാംഗമായ അൽക്കേജിൻ നിത്യജീവിതത്തിൽ ഒരു പാട് പ്രയാസങ്ങൾക്കിടയിലാണ്.ജീവിക്കുന്നത്. കേറിക്കിടക്കാൻ നല്ലൊരു വീടില്ല. നിർദ്ദനർ മാത്രം തിങ്ങിപാർക്കുന്ന കവളങ്ങാട് ഗ്രാമത്തിലെ പിന്നോക്ക ലക്ഷം വീട് കോളനിയിലെ രണ്ട് സെന്റ് സ്ഥലത്ത് വാസയോഗ്യമല്ലാത്ത വീട്ടിലാണ് താമസം.
കോയമ്പത്തൂരിലെ ഒരു സ്വകാര്യ കമ്പനിയിലെ ജോലിയിൽ നിന്നും തുശ്ചമായ വരുമാനം സ്വന്തം ആവശ്യത്തിനു പോലും തികയുന്നില്ലാത്തതിനാലും കവിത എന്ന തന്റെ സ്വപ്നം പൂർത്തീകരിക്കാൻ ജോലി വേണ്ടെന്ന് വക്കേണ്ടിയും വന്നു. അൽക്കേജിന്റെ കവിതകൾ ലോകം ശ്രദ്ധിക്കുമെന്നും ഗിന്നസ് റെക്കോഡ് തിരുത്തുമെന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ടെന്നും അതിനാവശ്യമായ സഹകരണം നാട്ടുകാരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നും നാട്ടുകാരനും പൊതു പ്രവർത്തകനുമായ മനോജ് ഗോപി പറഞ്ഞു.