Connect with us

Hi, what are you looking for?

NEWS

രണ്ടാം ഘട്ട സൗജന്യ അരി വിതരണം നാളെ (20-04-2020) ആരംഭിക്കും : ആൻ്റണി ജോൺ എംഎൽഎ

കോതമംഗലം : കോവിഡിൻ്റെ പശ്ചാത്തലത്തിൽ PMGKAY പ്രകാരം പ്രഖ്യാപിച്ച രണ്ടാം ഘട്ട സൗജന്യ അരി വിതരണം (ഓരോ അംഗങ്ങൾക്ക് 5 കിലോ വീതം) നാളെ (20 – 04 – 2020) ആരംഭിക്കുമെന്ന് ആൻ്റണി ജോൺ എംഎൽഎ അറിയിച്ചു.20,21 തീയതികളിലായി AAY(മഞ്ഞ) കാർഡുകൾക്കായുള്ള വിതരണം പൂർത്തീകരിക്കാൻ ആണ് ഉദ്ദേശിക്കുന്നത്.22 മുതൽ മുൻഗണനാ (പിങ്ക്)കാർഡുകൾക്ക് അരിയോടൊപ്പം സംസ്‌ഥാന സർക്കാരിന്റെ ഭക്ഷ്യ കിറ്റും റേഷൻ കാർഡിന്റെ അവസാനിക്കുന്ന നമ്പർ അടിസ്ഥാനത്തിൽ വിതരണം ചെയ്യും.

22 ന് 1 ൽ അവസാനിക്കുന്ന കാർഡുകൾ,23 ന് 2 ൽ അവസാനിക്കുന്ന കാർഡുകൾ,24 ന് 3 ൽ അവസാനിക്കുന്ന കാർഡുകൾ,25 ന് 4 ൽ അവസാനിക്കുന്ന കാർഡുകൾ,26 ന് 5 ൽ അവസാനിക്കുന്ന കാർഡുകൾ,27 ന് 6 ൽ അവസാനിക്കുന്ന കാർഡുകൾ,28 ന് 7 ൽ അവസാനിക്കുന്ന കാർഡുകൾ,29 ന് 8 ൽ അവസാനിക്കുന്ന കാർഡുകൾ, 30 ന് 9,0 എന്നീ നമ്പറുകളിൽ അവസാനിക്കുന്ന കാർഡുകൾക്കുമാണ് വിതരണം നടത്തുന്നത്.

ഏപ്രിൽ 1 ന് ആരംഭിച്ച സൗജന്യ റേഷൻ വിതരണം താലൂക്കിൽ 98.5% പൂർത്തിയായി.സംസ്ഥാന സർക്കാരിന്റെ ഭക്ഷ്യ കിറ്റ് AAY കാർഡുകൾക്ക് പൂർണമായും വിതരണം നടന്നു.സഞ്ചരിക്കുന്ന റേഷൻ കട പദ്ധതിയുടെ ഭാഗമായി ഉറിയം പെട്ടി,തേര,വാരിയം ആദിവാസി ഊരുകളിൽ റേഷൻ വീടുകളിൽ എത്തിച്ചു നൽകിയിരുന്നു.

PMGKAY അരിയും മേൽ പറഞ്ഞ ഊരുകളിൽ നേരിട്ട് എത്തിക്കും.ജില്ലയും,താലൂക്കും മാറി താമസിക്കുന്ന കാർഡ് ഉടമകൾക്ക് ഭക്ഷ്യ കിറ്റ് അടുത്തുള്ള കടയിൽ നിന്ന് വാങ്ങുന്നതിന് വാർഡ് മെമ്പർ നൽകുന്ന സാക്ഷ്യപത്രം മുഖേന വാങ്ങാൻ അവസരം ഉണ്ട്.അങ്ങനെ ആവശ്യമുള്ള ആളുകൾ സാക്ഷ്യപത്രം ഏപ്രിൽ 21 ന് അകം റേഷൻ കടകളിൽ ഹാജരാക്കണമെന്നും,അതിന്റെ അടിസ്ഥാനത്തിൽ അവർക്ക് പിന്നീട് കിറ്റ് എത്തിച്ചു നൽകുന്നതാണെന്നും എംംഎൽഎ അറിയിച്ചു.

കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ റേഷൻ – ഭക്ഷ്യധാന്യ കിറ്റ് വിതരണവുമായി ബന്ധപ്പെട്ട് സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള ക്രമീകരണങ്ങളോട് എല്ലാവരും സഹകരിക്കണമെന്ന് എംംഎൽഎ അഭ്യർത്ഥിച്ചു.

You May Also Like

CHUTTUVATTOM

കോതമംഗലം: യു കെ യിലെ അസോസിയേഷൻ ഓഫ് ചാർട്ടേർഡ് സർട്ടിഫൈഡ് അക്കൗണ്ടന്റ്‌സ് ( ACCA) പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഹസ്നമോൾ കെ എ നെ ആന്റണി ജോൺ എം എൽ എ...

CHUTTUVATTOM

കോതമംഗലം :മാവുടി ഗവ. എൽ പി സ്‌കൂളിൽ പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്രശിക്ഷ കേരളയും ചേർന്ന് സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി എറണാകുളം എസ് എസ് കെ യുടെയും കോതമംഗലം ബി ആർ സി യുടെയും...

CHUTTUVATTOM

കോതമംഗലം: കോതമംഗലത്തിന്റെ വികസന മുരടിപ്പിനെതിരെ എന്‍ഡിഎ കോതമംഗലം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ എംഎല്‍എ ഓഫീസ് മാര്‍ച്ച് സംഘടിപ്പിച്ചു. കോതമംഗലം നഗരസഭജംഗ്ഷന് സമീപത്ത് നിന്നാരംഭിച്ച മാര്‍ച്ച് ലൈബ്രറി റോഡില്‍ പോലീസ് തടഞ്ഞു. ബാരിക്കേട്...

CHUTTUVATTOM

കോതമംഗലം : കോതമംഗലം താലൂക്ക് വികസന സമിതി യോഗം ആന്റണി ജോൺ എം.എൽ.എ യുടെ അധ്യക്ഷതയിൽ മിനി സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ ചേർന്നു. കോതമംഗലം താലൂക്ക് പരിധിയിൽ കുടിവെള്ളക്ഷാമം രൂക്ഷമാണെന്നും വേനൽക്കാലം...

CHUTTUVATTOM

തട്ടേക്കാട് : കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ്‌ എറണാകുളം ജില്ലാ യുവജന കേന്ദ്രത്തിന്റെ ടീം കേരള അംഗങ്ങൾക്ക് പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. പരിശീലന ക്യാമ്പ് കോതമംഗലം എം.എൽ. എ ശ്രീ.ആന്റണി ജോൺ...

CHUTTUVATTOM

കോതമംഗലം : കണ്ണിൻ്റെ കാഴ്ച ശക്തി കവരുന്ന ഗ്ലോക്കോമയെ പ്രതിരോധിക്കാൻ പതിവ് പരിശോധനകളുടെ പ്രാധാന്യം തിരിച്ചറിയണമെന്നും ഇതിനായുള്ള സേവനങ്ങൾ ഉപയോഗപ്പെടുത്തണ മെന്നും കോതമംഗലം താലൂക്ക് ആശുപത്രിയിൽ ലോക ഗ്ലോക്കോമ വാരാചരണം ജില്ലാതല ഉദ്ഘാടനം...

CHUTTUVATTOM

കോതമംഗലം : നേര്യമംഗലം ജില്ലാ കൃഷി തോട്ടത്തിൽ RKI, RIDF26,RIDF27 എന്നീ പദ്ധതികളിൽ ഉൾപ്പെടുന്ന ടിഷ്യൂ കൾച്ചർ ലാബ്,ഗസ്റ്റ് ഹൗസ്,ട്രെയിനിങ് സെന്റർ, പ്രോസസിംഗ് യൂണിറ്റ്, ഫാമിന്റെ ഫോട്ടോഗ്രാഫിക് സർവ്വേ, സർവ്വേ ലൈൻസ് ക്യാമറകളും,...

CHUTTUVATTOM

കോതമംഗലം : തങ്കളം – കോഴിപ്പിള്ളി ന്യൂ ബൈപ്പാസ് രണ്ടാം റീച്ചിലെ ( കലാ ഓഡിറ്റോറിയം – കോഴിപ്പിള്ളി വരെ ) ടാറിങ് പ്രവർത്തികൾ ആരംഭിച്ചു.ഒന്നാം പിണറായി സർക്കാരിന്റെ 2019 -20 സംസ്ഥാന...

NEWS

കോതമംഗലം : നേര്യമംഗലത്ത് പുതുതായി അനുവദിച്ച ഫയർ സ്റ്റേഷന്റെ ഉദ്ഘാടനംമുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ മുഖേന നിർവഹിച്ചു.ആന്റണി ജോൺ എം എൽ എ അധ്യക്ഷത വഹിച്ചു.ശിലാ ഫലകം അനാച്ഛാദനം ചെയ്തു. നേര്യമംഗലത്ത് ഫയർ...

CHUTTUVATTOM

കോതമംഗലം: ഭൂതത്താൻകെട്ടിൽ മുടങ്ങി കിടന്ന പെരിയാറിലൂടെയുള്ള ബോട്ട് സവാരി പുന രാരംഭിച്ചു. ഭൂതത്താൻ കെട്ട് -ഞായപ്പിള്ളി വഴി കുട്ടമ്പഴയ്ക്കും, ഭൂതത്താൻ കെട്ട് -തട്ടേക്കാട് – ഇഞ്ചത്തൊട്ടി വഴി നേര്യമംഗലത്തേക്കുമാണ് യാത്ര. ചെറുതും വലുതുമായ...

CHUTTUVATTOM

കോതമംഗലം : കേരളത്തിലെ 108 ശിവക്ഷേത്രങ്ങളിലെ പ്രധാന ക്ഷേത്രങ്ങളിൽ ഒന്നായ തൃക്കാരിയൂർ മഹാദേവക്ഷേത്ര തിരുവുത്സവം ഗ്രീൻ പ്രോട്ടോകോൾ പാലിച്ചു നടത്താൻ തീരുമാനം. ഉത്സവത്തിന്റെ മുന്നൊരുക്കങ്ങൾ ആന്റണി ജോൺ എംഎൽഎയുടെ അധ്യക്ഷതയിൽ തൃക്കാരിയൂർ ദേവസ്വം...

CHUTTUVATTOM

കോതമംഗലം: കേരളത്തിൽ കഴിഞ്ഞ പത്ത് വർഷം കൊണ്ട് 456689 കുടുംങ്ങൾ ഭൂമിയുടെ അവകാശികളായി മാറിയെന്ന് റവന്യു വകുപ്പ് മന്ത്രി കെ. രാജൻ. കുട്ടമ്പുഴ ടൗൺ ഹാളിൽ സംഘടിപ്പിച്ച കോതമംഗലം താലൂക്കിലെ പട്ടയ വിതരണം...

error: Content is protected !!