നെല്ലിക്കുഴി : ഭാരതീയ ജനതാപാർട്ടി ദേശീയ അദ്ധക്ഷൻ ജെ പി നദ്ദജിയുടെ നിർദ്ദേശ പ്രകാരം രാജ്യത്ത് മുഴുവൻ സ്ഥലങ്ങൾ ബി ജെ പി പ്രവർത്തകർ നമോ കിറ്റ് വിതരണം നടത്തുന്നതിന്റെ ഭാഗമായി കോതമംഗലം മണ്ഡലത്തിലെ നെല്ലിക്കുഴി പഞ്ചായത്തിലെ ചെറുവട്ടൂർ മേഖലയിലെ നമോ കിറ്റ് വിതരണം ബി ജെ പി മണ്ഡലം സെക്രട്ടറി പ്രവീണ വിനോദ് വിതരണം ചെയ്‌തു. ഒ.ബി സി മോർച്ച മണ്ഡലം പ്രസിഡൻറ് പി.റ്റി സന്തോഷ്, പഞ്ചായത്ത് ജനറൽ സെക്രട്ടറി പി കെ ബിജു, ബൂത്ത് പ്രസിഡന്റ് വിനോദ് ഇരമല്ലൂർ എന്നിവർ കിറ്റ് വിതരണത്തിൽ പങ്കെടുത്തു.
