Connect with us

Hi, what are you looking for?

NEWS

കോതമംഗലം സബ് സ്റ്റേഷൻ 2020 ജൂലായിൽ 220 കെവി ആയി പ്രവർത്തന സജ്ജമാകും – ബഹു: വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി.

കോതമംഗലം:- കോതമംഗലം സബ് സ്റ്റേഷൻ 2020 ജൂലായിൽ 220 കെവി ആയി പ്രവർത്തന സജ്ജമാകുമെന്ന് ബഹു: വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി നിയമസഭയിൽ വ്യക്തമാക്കി.കോതമംഗലം സബ്സ്റ്റേഷന്റെ ശേഷി വർദ്ധിപ്പിക്കുന്ന പ്രവർത്തിയുടെ നിലവിലെ സ്ഥിതി സംബന്ധിച്ചും,ഇതിന്റെ ഭാഗമായി നടന്നു വരുന്ന പ്രവർത്തികൾ സംബന്ധിച്ചും പദ്ധതി വേഗത്തിൽ പൂർത്തീകരികേണ്ടതിന്റെ ആവശ്യകത സംബന്ധിച്ചും ആന്റണി ജോൺ എംഎൽഎ ഉന്നയിച്ച നിയമസഭ ചോദ്യത്തിന് മറുപടി പറയുമ്പോൾ ആണ് ബഹു: മന്ത്രി നിയമസഭയിൽ ഇക്കാര്യം വ്യക്തമാക്കിയത്.

കോതമംഗലം സബ്സ്റ്റേഷന്റെ ശേഷി നിലവിലുള്ള 66 കെ വിയിൽ നിന്നും 220 കെ വി ആയി ഉയർത്തുവാനുള്ള പ്രവർത്തിയുടെ 60% പൂർത്തിയായതായും,അനുബന്ധ ലൈനിന്റെ പണി പൂർത്തീകരിച്ച് കഴിഞ്ഞതായും ബഹു: മന്ത്രി പറഞ്ഞു.220/110 കെ വി ലൈൻ കറുകടത്ത് വച്ച് പഴയ ഇടുക്കി – മാടക്കത്തറ ലൈനുമായി യോജിപ്പിച്ച് 3.6 കിലോമീറ്ററോളം വലിച്ച് കോതമംഗലം സബ്സ്റ്റേഷനിൽ എത്തിച്ചാണ് 220 കെ വി സപ്ലൈ പ്രസ്തുത സബ്സ്റ്റേഷനിൽ ലഭ്യമാക്കുന്നതെന്നും ഈ ലൈനിന്റെ നിർമ്മാണം പൂർത്തിയായതായും,രണ്ട് 220/110 കെ വി 100 മെഗാവാട്ട് ട്രാൻസ്ഫോർമറുകളിൽ ഒരെണ്ണവും രണ്ട് 110/11 കെ വി 20 മെഗാവാട്ട് ട്രാൻസ്‌ഫോർമറുകളും സ്ഥാപിച്ചു കഴിഞ്ഞുവെന്നും ടവറുകളും ഉപകരണങ്ങളും സ്ഥാപിക്കുന്ന ജോലി 60% പൂർത്തിയായതായും,കൺട്രോൾ റൂമിന്റെ പണി 90% പൂർത്തിയായതായും,ബാക്കി പ്രവൃത്തികൾ 2020 ജൂലൈ മാസത്തോടെ പൂർത്തികരിക്കാൻ കഴിയും എന്ന് പ്രതീക്ഷിക്കുന്നതായും, സബ്സ്റ്റേഷൻ ഭാഗികമായി 2020 മാർച്ച് മാസത്തിൽ തന്നെ കമ്മീഷൻ ചെയ്യുവാനാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്നും ബഹു:മന്ത്രി പറഞ്ഞു.

കോതമംഗലം സബ്സ്റ്റേഷന്റെ നിർമ്മാണത്തിന് 63.60 കോടിയും അനുബന്ധ ലൈൻ നിർമ്മാണത്തിന് 10.30 കോടി രൂപയും ആണ് വകയിരുത്തിയിട്ടുള്ളതെന്നും, പ്രസ്തുത പ്രവൃത്തി പൂർണ്ണമായും 2020 ജൂലൈയിൽ പൂർത്തീകരിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ബഹു:വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി ആന്റണി ജോൺ എംഎൽഎയെ നിയമസഭയിൽ അറിയിച്ചു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

CHUTTUVATTOM

കോതമംഗലം :മാവുടി ഗവ. എൽ പി സ്‌കൂളിൽ പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്രശിക്ഷ കേരളയും ചേർന്ന് സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി എറണാകുളം എസ് എസ് കെ യുടെയും കോതമംഗലം ബി ആർ സി യുടെയും...

CHUTTUVATTOM

കോതമംഗലം: കോതമംഗലത്തിന്റെ വികസന മുരടിപ്പിനെതിരെ എന്‍ഡിഎ കോതമംഗലം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ എംഎല്‍എ ഓഫീസ് മാര്‍ച്ച് സംഘടിപ്പിച്ചു. കോതമംഗലം നഗരസഭജംഗ്ഷന് സമീപത്ത് നിന്നാരംഭിച്ച മാര്‍ച്ച് ലൈബ്രറി റോഡില്‍ പോലീസ് തടഞ്ഞു. ബാരിക്കേട്...

CHUTTUVATTOM

കോതമംഗലം : കോതമംഗലം താലൂക്ക് വികസന സമിതി യോഗം ആന്റണി ജോൺ എം.എൽ.എ യുടെ അധ്യക്ഷതയിൽ മിനി സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ ചേർന്നു. കോതമംഗലം താലൂക്ക് പരിധിയിൽ കുടിവെള്ളക്ഷാമം രൂക്ഷമാണെന്നും വേനൽക്കാലം...

CHUTTUVATTOM

തട്ടേക്കാട് : കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ്‌ എറണാകുളം ജില്ലാ യുവജന കേന്ദ്രത്തിന്റെ ടീം കേരള അംഗങ്ങൾക്ക് പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. പരിശീലന ക്യാമ്പ് കോതമംഗലം എം.എൽ. എ ശ്രീ.ആന്റണി ജോൺ...

CHUTTUVATTOM

കോതമംഗലം : കണ്ണിൻ്റെ കാഴ്ച ശക്തി കവരുന്ന ഗ്ലോക്കോമയെ പ്രതിരോധിക്കാൻ പതിവ് പരിശോധനകളുടെ പ്രാധാന്യം തിരിച്ചറിയണമെന്നും ഇതിനായുള്ള സേവനങ്ങൾ ഉപയോഗപ്പെടുത്തണ മെന്നും കോതമംഗലം താലൂക്ക് ആശുപത്രിയിൽ ലോക ഗ്ലോക്കോമ വാരാചരണം ജില്ലാതല ഉദ്ഘാടനം...

CHUTTUVATTOM

കോതമംഗലം : നേര്യമംഗലം ജില്ലാ കൃഷി തോട്ടത്തിൽ RKI, RIDF26,RIDF27 എന്നീ പദ്ധതികളിൽ ഉൾപ്പെടുന്ന ടിഷ്യൂ കൾച്ചർ ലാബ്,ഗസ്റ്റ് ഹൗസ്,ട്രെയിനിങ് സെന്റർ, പ്രോസസിംഗ് യൂണിറ്റ്, ഫാമിന്റെ ഫോട്ടോഗ്രാഫിക് സർവ്വേ, സർവ്വേ ലൈൻസ് ക്യാമറകളും,...

CHUTTUVATTOM

കോതമംഗലം : തങ്കളം – കോഴിപ്പിള്ളി ന്യൂ ബൈപ്പാസ് രണ്ടാം റീച്ചിലെ ( കലാ ഓഡിറ്റോറിയം – കോഴിപ്പിള്ളി വരെ ) ടാറിങ് പ്രവർത്തികൾ ആരംഭിച്ചു.ഒന്നാം പിണറായി സർക്കാരിന്റെ 2019 -20 സംസ്ഥാന...

NEWS

കോതമംഗലം : നേര്യമംഗലത്ത് പുതുതായി അനുവദിച്ച ഫയർ സ്റ്റേഷന്റെ ഉദ്ഘാടനംമുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ മുഖേന നിർവഹിച്ചു.ആന്റണി ജോൺ എം എൽ എ അധ്യക്ഷത വഹിച്ചു.ശിലാ ഫലകം അനാച്ഛാദനം ചെയ്തു. നേര്യമംഗലത്ത് ഫയർ...

CHUTTUVATTOM

കോതമംഗലം: ഭൂതത്താൻകെട്ടിൽ മുടങ്ങി കിടന്ന പെരിയാറിലൂടെയുള്ള ബോട്ട് സവാരി പുന രാരംഭിച്ചു. ഭൂതത്താൻ കെട്ട് -ഞായപ്പിള്ളി വഴി കുട്ടമ്പഴയ്ക്കും, ഭൂതത്താൻ കെട്ട് -തട്ടേക്കാട് – ഇഞ്ചത്തൊട്ടി വഴി നേര്യമംഗലത്തേക്കുമാണ് യാത്ര. ചെറുതും വലുതുമായ...

CHUTTUVATTOM

കോതമംഗലം : കേരളത്തിലെ 108 ശിവക്ഷേത്രങ്ങളിലെ പ്രധാന ക്ഷേത്രങ്ങളിൽ ഒന്നായ തൃക്കാരിയൂർ മഹാദേവക്ഷേത്ര തിരുവുത്സവം ഗ്രീൻ പ്രോട്ടോകോൾ പാലിച്ചു നടത്താൻ തീരുമാനം. ഉത്സവത്തിന്റെ മുന്നൊരുക്കങ്ങൾ ആന്റണി ജോൺ എംഎൽഎയുടെ അധ്യക്ഷതയിൽ തൃക്കാരിയൂർ ദേവസ്വം...

CHUTTUVATTOM

കോതമംഗലം: കേരളത്തിൽ കഴിഞ്ഞ പത്ത് വർഷം കൊണ്ട് 456689 കുടുംങ്ങൾ ഭൂമിയുടെ അവകാശികളായി മാറിയെന്ന് റവന്യു വകുപ്പ് മന്ത്രി കെ. രാജൻ. കുട്ടമ്പുഴ ടൗൺ ഹാളിൽ സംഘടിപ്പിച്ച കോതമംഗലം താലൂക്കിലെ പട്ടയ വിതരണം...

CHUTTUVATTOM

കോതമംഗലം :കോതമംഗലം മണ്ഡലത്തിലെ 104 കുടുംബങ്ങൾക്കൂടി ഭൂമിയ്ക്ക് ഉടമകളായി മാറുന്നു.കോതമംഗലം മണ്ഡലത്തിലെ 104 കുടുംബങ്ങൾക്ക് നാളെ (3/3/26) പട്ടയങ്ങൾ വിതരണം ചെയ്യുമെന്ന് ആന്റണി ജോൺ എം എൽ എ പറഞ്ഞു. പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിൽ...

error: Content is protected !!