പല്ലാരിമംഗലം : എറണാകുളം ജില്ലയിലെ 64 സ്കൂൾ ടീമുകളെ പങ്കെടുപ്പിച്ച്കൊണ്ട് തൃപ്പൂണിത്തുറയിൽ നടന്നുവരുന്ന റിലൈൻസ് കപ്പ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിലെ ഫൈനൽ മത്സരത്തിനായി പുറപ്പെട്ട പല്ലാരിമംഗലം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ ടീമിന് അടിവാട് ഗോൾഡൻ യംഗ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. സ്കൂൾ കവാടത്തിന് മുന്നിൽ നടന്ന യാത്രയയപ്പ് പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി കെ മൊയ്തു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഒ ഇ അബ്ബാസ്, വാർഡ് മെമ്പർ ഷമീന അലിയാർ, ക്ലബ്ബ് ഭാരവാഹികളായ കെ എം അലിക്കുഞ്ഞ്, എം എ യൂനസ്, കെ എം നൗഫൽ, എം എം ഷെഫീഖ്, കെ എം അലിയാർ എന്നിവർ പ്രസംഗിച്ചു. ടീമംഗങ്ങൾക്ക് മത്സരത്തിന് പോകുവാനുള്ള വാഹനവും, മറ്റ്ചെലവുകളും ഗോൾഡൻ യംഗ്സ് ക്ലബ്ബാണ് വഹിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.
You May Also Like
NEWS
പല്ലാരിമംഗലം : പ്രധാനമന്ത്രി ഗ്രാമീണ സടക് യോജനയിൽ ഉൾപ്പെടുത്തി പല്ലാരിമംഗലം കവളങ്ങാട് പഞ്ചായത്ത്കളെ തമ്മിൽ ബന്ധിപ്പിക്കുന്ന മങ്ങാട്ടുപടി – പരുത്തിമാലി – പരീക്കണ്ണി – പൈമറ്റം – ചിറമേൽപടി – മക്കാമസ്ജിദ് റോഡിന്റെ...
CRIME
കോതമംഗലം : അടിവാട് കവലയിലെ അന്യസംസ്ഥാനത്തൊഴിലാളികൾക്കിടയിൽ കോതമംഗലം എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ മയക്കുമരുന്ന് വിഭാഗത്തിൽപ്പെടുന്ന ഗുളികകളും ഹെറോയിനും പിടികൂടി. ആസാം നാഗൂൺ സ്വദേശികളായ ഫാറൂഖ് അഹമ്മദ്, ഷോറിഫുൾ ഇസ്ലാം എന്നിവരാണ് ബ്രൗൺ...
CRIME
കോതമംഗലം :അടിവാട് ടൗണിൽ പെട്ടിക്കട നടത്തുന്ന ഓലിക്കൽ മൈതീന്റെ പെട്ടിക്കട കുത്തി തുറന്ന് മോഷണം നടത്തി.ഒരു മൊബൈലും, കുറച്ചു പൈസയും മോഷണം പോയിട്ടുണ്ട്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ് അറിയിച്ചതിനെ...
NEWS
കോതമംഗലം: മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള പൊലീസ് മെഡൽ നേടിയ ഇടുക്കി ക്രൈം ബ്രാഞ്ച് എസ് ഐ കോതമംഗലം പല്ലാരിമംഗലം മംഗലശേരി വീട്ടിൽ എം എം ഷമീർ . 1993 പോലീസ് സേനയിൽ പ്രവേശിച്ചു.വിവിധ...
You must be logged in to post a comment Login