Connect with us

Hi, what are you looking for?

NEWS

കോതമംഗലം താലൂക്കിലെ പട്ടയ വിതരണ നടപടികൾ വേഗത്തിലാക്കാൻ ബഹു: റവന്യൂ-വനം വകുപ്പ് മന്ത്രിമാരുടെ സാന്നിധ്യത്തിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനമായി.

കോതമംഗലം:- കോതമംഗലം താലൂക്കിലെ കുട്ടമ്പുഴ, നേര്യമംഗലം, കുട്ടമംഗലം, കീരംപാറ, കോട്ടപ്പടി, കടവൂർ വില്ലേജുകളിലെ പട്ടയ വിതരണ നടപടികൾ വേഗത്തിലാക്കുവാൻ ബഹു:റവന്യൂ വകുപ്പ് മന്ത്രിയുടെ ചേമ്പറിൽ റവന്യൂ-വനം വകുപ്പ് മന്ത്രിമാരുടെ സാന്നിധ്യത്തിൽ ചേർന്ന ഉന്നത തല യോഗത്തിൽ തീരുമാനമായതായി ആന്റണി ജോൺ എംഎൽഎയും, എൽദോ എബ്രഹാം എംഎൽഎയും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. ഭൂമി പതിവ് ചട്ടങ്ങളിൽ വിവിധ സമയങ്ങളിൽ വരുത്തിയ ഭേദഗതി പ്രകാരം സമതല പ്രദേശങ്ങളിൽ 2 ഏക്കർ വരെയും ഹിൽട്രാക്ട് മേഖലയിൽ 4 ഏക്കർ വരെയും കാർഷിക ആവശ്യങ്ങൾക്ക് പതിച്ച് നൽകാവുന്ന സാഹചര്യമാണെങ്കിലും ഭവന നിർമ്മാണത്തിനു ആവശ്യമായ 15 സെന്റ് ഭൂമി മാത്രമെ ഇപ്പോൾ പതിച്ച് നൽകുന്നുള്ളു. വർഷങ്ങളായുള്ള ഈ വിഷയത്തിനാണ് ഇപ്പോൾ പരിഹാരമായത്.

1/1/1977 നു മുൻപായി റവന്യൂ ഭൂമി കൈവശം വച്ച് കൃഷി ചെയ്തു വരുന്ന കർഷകർക്ക് 2011 ലെ ഉത്തരവ് ബാധകമാക്കാതെ 1964 ലെ ചട്ട പ്രകാരം പട്ടയം അനുവദിക്കണമെന്നും, ആവശ്യമായ ജീവനക്കാരെ നിയോഗിച്ച് ഡിസംബർ, ജനുവരി മാസത്തോടെ നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് 2020 ഫെബ്രുവരിയിൽ പട്ടയം നൽകുന്നതിനു വേണ്ട നടപടി സ്വീകരിക്കുവാൻ എറണാകുളം ജില്ലാ കളക്ടറെ ബഹു:റവന്യൂ വകുപ്പ് മന്ത്രി ചുമതലപ്പെടുത്തി. കുട്ടമംഗലം,കുട്ടമ്പുഴ,നേര്യമംഗലം,കടവൂർ, കീരംപാറ, കോട്ടപ്പടി വില്ലേജുകളിലായി 6000 ത്തോളം കർഷർക്ക് ഇതിന്റെ പ്രയോജനം ലഭ്യമാകുമെന്ന് എംഎൽഎമാർ അറിയിച്ചു. അതോടൊപ്പം രേഖകളിൽ വന ഭൂമിയായിട്ടുള്ളതും എന്നാൽ വർഷങ്ങളായി കർഷകർ കൈവശം വച്ച് കൃഷി ചെയ്തു ജീവിച്ചു പോരുന്നതുമായ 1884 പേരുടെ ഏകദേശം 5000 ഏക്കറോളം വരുന്ന ഭൂമി 2004 ൽ വനം – റവന്യൂ വകുപ്പുകൾ സംയുക്ത പരിശോധന നടത്തിയെങ്കിലും നാളിതു വരെ കേന്ദ്ര അംഗീകാരത്തിനായി അപ് ലോഡ് ചെയ്തിട്ടില്ലാത്ത കാര്യം എംഎൽഎമാർ യോഗത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി.

ഇനി സംയുക്ത പരിശോധന നടത്തുവാനുള്ള ഭൂമി ഉൾപ്പെടെയുള്ള ഭൂമിയുടെ പരിശോധനയും, തുടർ നടപടികളും 2019 ഡിസംബറോട് കൂടി പൂർത്തീകരിച്ച് കേന്ദ്ര അംഗീകാരത്തിനായി സമർപ്പിക്കണമെന്നും ഇതിനാവശ്യമായ മേൽനോട്ടം എറണാകുളം ജില്ലാ കളക്ടറും, ഡി എഫ് ഒയും സംയുക്തമായി വഹിക്കണമെന്നും,റ വന്യൂ-വനം മന്ത്രിമാരുടെ സംയുക്ത യോഗത്തിൽ റവന്യൂ – വനം വകുപ്പ് മന്ത്രിമാരെ കൂടാതെ ആന്റണി ജോൺ എംഎൽഎ,എൽദോ എബ്രഹാം എംഎൽഎ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ പയസ്സ്, സി പി ഐ (എം) ഏരിയ സെക്രട്ടറി ഷാജി മുഹമ്മദ്, സി പി ഐ മണ്ഡലം സെക്രട്ടറി ആർ എം രാമചന്ദ്രൻ, സി പി എം ഏരിയ കമ്മിറ്റി അംഗങ്ങളായ കെ ബി മുഹമ്മദ്, കെ കെ ശിവൻ, വനം റവന്യൂ വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

CHUTTUVATTOM

കോതമംഗലം: കോതമംഗലത്തിന്റെ വികസന മുരടിപ്പിനെതിരെ എന്‍ഡിഎ കോതമംഗലം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ എംഎല്‍എ ഓഫീസ് മാര്‍ച്ച് സംഘടിപ്പിച്ചു. കോതമംഗലം നഗരസഭജംഗ്ഷന് സമീപത്ത് നിന്നാരംഭിച്ച മാര്‍ച്ച് ലൈബ്രറി റോഡില്‍ പോലീസ് തടഞ്ഞു. ബാരിക്കേട്...

CHUTTUVATTOM

കോതമംഗലം : കോതമംഗലം താലൂക്ക് വികസന സമിതി യോഗം ആന്റണി ജോൺ എം.എൽ.എ യുടെ അധ്യക്ഷതയിൽ മിനി സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ ചേർന്നു. കോതമംഗലം താലൂക്ക് പരിധിയിൽ കുടിവെള്ളക്ഷാമം രൂക്ഷമാണെന്നും വേനൽക്കാലം...

CHUTTUVATTOM

തട്ടേക്കാട് : കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ്‌ എറണാകുളം ജില്ലാ യുവജന കേന്ദ്രത്തിന്റെ ടീം കേരള അംഗങ്ങൾക്ക് പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. പരിശീലന ക്യാമ്പ് കോതമംഗലം എം.എൽ. എ ശ്രീ.ആന്റണി ജോൺ...

CHUTTUVATTOM

കോതമംഗലം : കണ്ണിൻ്റെ കാഴ്ച ശക്തി കവരുന്ന ഗ്ലോക്കോമയെ പ്രതിരോധിക്കാൻ പതിവ് പരിശോധനകളുടെ പ്രാധാന്യം തിരിച്ചറിയണമെന്നും ഇതിനായുള്ള സേവനങ്ങൾ ഉപയോഗപ്പെടുത്തണ മെന്നും കോതമംഗലം താലൂക്ക് ആശുപത്രിയിൽ ലോക ഗ്ലോക്കോമ വാരാചരണം ജില്ലാതല ഉദ്ഘാടനം...

CHUTTUVATTOM

കോതമംഗലം : നേര്യമംഗലം ജില്ലാ കൃഷി തോട്ടത്തിൽ RKI, RIDF26,RIDF27 എന്നീ പദ്ധതികളിൽ ഉൾപ്പെടുന്ന ടിഷ്യൂ കൾച്ചർ ലാബ്,ഗസ്റ്റ് ഹൗസ്,ട്രെയിനിങ് സെന്റർ, പ്രോസസിംഗ് യൂണിറ്റ്, ഫാമിന്റെ ഫോട്ടോഗ്രാഫിക് സർവ്വേ, സർവ്വേ ലൈൻസ് ക്യാമറകളും,...

CHUTTUVATTOM

കോതമംഗലം : തങ്കളം – കോഴിപ്പിള്ളി ന്യൂ ബൈപ്പാസ് രണ്ടാം റീച്ചിലെ ( കലാ ഓഡിറ്റോറിയം – കോഴിപ്പിള്ളി വരെ ) ടാറിങ് പ്രവർത്തികൾ ആരംഭിച്ചു.ഒന്നാം പിണറായി സർക്കാരിന്റെ 2019 -20 സംസ്ഥാന...

NEWS

കോതമംഗലം : നേര്യമംഗലത്ത് പുതുതായി അനുവദിച്ച ഫയർ സ്റ്റേഷന്റെ ഉദ്ഘാടനംമുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ മുഖേന നിർവഹിച്ചു.ആന്റണി ജോൺ എം എൽ എ അധ്യക്ഷത വഹിച്ചു.ശിലാ ഫലകം അനാച്ഛാദനം ചെയ്തു. നേര്യമംഗലത്ത് ഫയർ...

CHUTTUVATTOM

കോതമംഗലം: ഭൂതത്താൻകെട്ടിൽ മുടങ്ങി കിടന്ന പെരിയാറിലൂടെയുള്ള ബോട്ട് സവാരി പുന രാരംഭിച്ചു. ഭൂതത്താൻ കെട്ട് -ഞായപ്പിള്ളി വഴി കുട്ടമ്പഴയ്ക്കും, ഭൂതത്താൻ കെട്ട് -തട്ടേക്കാട് – ഇഞ്ചത്തൊട്ടി വഴി നേര്യമംഗലത്തേക്കുമാണ് യാത്ര. ചെറുതും വലുതുമായ...

CHUTTUVATTOM

കോതമംഗലം : കേരളത്തിലെ 108 ശിവക്ഷേത്രങ്ങളിലെ പ്രധാന ക്ഷേത്രങ്ങളിൽ ഒന്നായ തൃക്കാരിയൂർ മഹാദേവക്ഷേത്ര തിരുവുത്സവം ഗ്രീൻ പ്രോട്ടോകോൾ പാലിച്ചു നടത്താൻ തീരുമാനം. ഉത്സവത്തിന്റെ മുന്നൊരുക്കങ്ങൾ ആന്റണി ജോൺ എംഎൽഎയുടെ അധ്യക്ഷതയിൽ തൃക്കാരിയൂർ ദേവസ്വം...

CHUTTUVATTOM

കോതമംഗലം: കേരളത്തിൽ കഴിഞ്ഞ പത്ത് വർഷം കൊണ്ട് 456689 കുടുംങ്ങൾ ഭൂമിയുടെ അവകാശികളായി മാറിയെന്ന് റവന്യു വകുപ്പ് മന്ത്രി കെ. രാജൻ. കുട്ടമ്പുഴ ടൗൺ ഹാളിൽ സംഘടിപ്പിച്ച കോതമംഗലം താലൂക്കിലെ പട്ടയ വിതരണം...

CHUTTUVATTOM

കോതമംഗലം :കോതമംഗലം മണ്ഡലത്തിലെ 104 കുടുംബങ്ങൾക്കൂടി ഭൂമിയ്ക്ക് ഉടമകളായി മാറുന്നു.കോതമംഗലം മണ്ഡലത്തിലെ 104 കുടുംബങ്ങൾക്ക് നാളെ (3/3/26) പട്ടയങ്ങൾ വിതരണം ചെയ്യുമെന്ന് ആന്റണി ജോൺ എം എൽ എ പറഞ്ഞു. പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിൽ...

CHUTTUVATTOM

കോതമംഗലം :കോതമംഗലം താലൂക്ക് ലൈബ്രറി കൗൺസിൽ കമ്മറ്റിയും വലിയപാറ ലാൽജി പബ്ലിക് ലൈബ്രറിയും സംയുക്തമായി റിപ്പബ്ലിക് ദിന സദസ്സ് സംഘടിപ്പിച്ചു. താലൂക്ക് തല സമാപന സമ്മേളനം ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു....

error: Content is protected !!