Connect with us

Hi, what are you looking for?

NEWS

കോതമംഗലം താലൂക്കിലെ പട്ടയ വിതരണ നടപടികൾ വേഗത്തിലാക്കാൻ ബഹു: റവന്യൂ-വനം വകുപ്പ് മന്ത്രിമാരുടെ സാന്നിധ്യത്തിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനമായി.

കോതമംഗലം:- കോതമംഗലം താലൂക്കിലെ കുട്ടമ്പുഴ, നേര്യമംഗലം, കുട്ടമംഗലം, കീരംപാറ, കോട്ടപ്പടി, കടവൂർ വില്ലേജുകളിലെ പട്ടയ വിതരണ നടപടികൾ വേഗത്തിലാക്കുവാൻ ബഹു:റവന്യൂ വകുപ്പ് മന്ത്രിയുടെ ചേമ്പറിൽ റവന്യൂ-വനം വകുപ്പ് മന്ത്രിമാരുടെ സാന്നിധ്യത്തിൽ ചേർന്ന ഉന്നത തല യോഗത്തിൽ തീരുമാനമായതായി ആന്റണി ജോൺ എംഎൽഎയും, എൽദോ എബ്രഹാം എംഎൽഎയും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. ഭൂമി പതിവ് ചട്ടങ്ങളിൽ വിവിധ സമയങ്ങളിൽ വരുത്തിയ ഭേദഗതി പ്രകാരം സമതല പ്രദേശങ്ങളിൽ 2 ഏക്കർ വരെയും ഹിൽട്രാക്ട് മേഖലയിൽ 4 ഏക്കർ വരെയും കാർഷിക ആവശ്യങ്ങൾക്ക് പതിച്ച് നൽകാവുന്ന സാഹചര്യമാണെങ്കിലും ഭവന നിർമ്മാണത്തിനു ആവശ്യമായ 15 സെന്റ് ഭൂമി മാത്രമെ ഇപ്പോൾ പതിച്ച് നൽകുന്നുള്ളു. വർഷങ്ങളായുള്ള ഈ വിഷയത്തിനാണ് ഇപ്പോൾ പരിഹാരമായത്.

1/1/1977 നു മുൻപായി റവന്യൂ ഭൂമി കൈവശം വച്ച് കൃഷി ചെയ്തു വരുന്ന കർഷകർക്ക് 2011 ലെ ഉത്തരവ് ബാധകമാക്കാതെ 1964 ലെ ചട്ട പ്രകാരം പട്ടയം അനുവദിക്കണമെന്നും, ആവശ്യമായ ജീവനക്കാരെ നിയോഗിച്ച് ഡിസംബർ, ജനുവരി മാസത്തോടെ നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് 2020 ഫെബ്രുവരിയിൽ പട്ടയം നൽകുന്നതിനു വേണ്ട നടപടി സ്വീകരിക്കുവാൻ എറണാകുളം ജില്ലാ കളക്ടറെ ബഹു:റവന്യൂ വകുപ്പ് മന്ത്രി ചുമതലപ്പെടുത്തി. കുട്ടമംഗലം,കുട്ടമ്പുഴ,നേര്യമംഗലം,കടവൂർ, കീരംപാറ, കോട്ടപ്പടി വില്ലേജുകളിലായി 6000 ത്തോളം കർഷർക്ക് ഇതിന്റെ പ്രയോജനം ലഭ്യമാകുമെന്ന് എംഎൽഎമാർ അറിയിച്ചു. അതോടൊപ്പം രേഖകളിൽ വന ഭൂമിയായിട്ടുള്ളതും എന്നാൽ വർഷങ്ങളായി കർഷകർ കൈവശം വച്ച് കൃഷി ചെയ്തു ജീവിച്ചു പോരുന്നതുമായ 1884 പേരുടെ ഏകദേശം 5000 ഏക്കറോളം വരുന്ന ഭൂമി 2004 ൽ വനം – റവന്യൂ വകുപ്പുകൾ സംയുക്ത പരിശോധന നടത്തിയെങ്കിലും നാളിതു വരെ കേന്ദ്ര അംഗീകാരത്തിനായി അപ് ലോഡ് ചെയ്തിട്ടില്ലാത്ത കാര്യം എംഎൽഎമാർ യോഗത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി.

ഇനി സംയുക്ത പരിശോധന നടത്തുവാനുള്ള ഭൂമി ഉൾപ്പെടെയുള്ള ഭൂമിയുടെ പരിശോധനയും, തുടർ നടപടികളും 2019 ഡിസംബറോട് കൂടി പൂർത്തീകരിച്ച് കേന്ദ്ര അംഗീകാരത്തിനായി സമർപ്പിക്കണമെന്നും ഇതിനാവശ്യമായ മേൽനോട്ടം എറണാകുളം ജില്ലാ കളക്ടറും, ഡി എഫ് ഒയും സംയുക്തമായി വഹിക്കണമെന്നും,റ വന്യൂ-വനം മന്ത്രിമാരുടെ സംയുക്ത യോഗത്തിൽ റവന്യൂ – വനം വകുപ്പ് മന്ത്രിമാരെ കൂടാതെ ആന്റണി ജോൺ എംഎൽഎ,എൽദോ എബ്രഹാം എംഎൽഎ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ പയസ്സ്, സി പി ഐ (എം) ഏരിയ സെക്രട്ടറി ഷാജി മുഹമ്മദ്, സി പി ഐ മണ്ഡലം സെക്രട്ടറി ആർ എം രാമചന്ദ്രൻ, സി പി എം ഏരിയ കമ്മിറ്റി അംഗങ്ങളായ കെ ബി മുഹമ്മദ്, കെ കെ ശിവൻ, വനം റവന്യൂ വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

NEWS

കോതമംഗലം :ഇളങ്ങവം ഗവ ഹൈടെക് എൽ പി സ്കൂൾ 62 -)മത് വാർഷികാഘോഷവും, സ്തുത്യർഹമായ സേവനത്തിനു ശേഷം സെർവീസിൽ നിന്നും വിരമിക്കുന്ന രജനി ടീച്ചർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...

NEWS

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിൽ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 3.5 കോടി രൂപ ചിലവഴിച്ചുള്ള കനാൽ ബണ്ട് നവീകരണത്തിന് തുടക്കമായി. മെയിൻ കനാൽ, ഹൈ ലെവൽ, ലോ...

NEWS

കോതമംഗലം :ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട്‌ കോതമംഗലം നഗരസഭ പരിധിയിലും, കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലും ഉണ്ടായിട്ടുള്ള കുടിവെള്ള വിതരണത്തിലെ തടസ്സങ്ങള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന്‌ ദേശീയപാത അതോറിറ്റി തയ്യാറാകണമെന്ന്‌ കോതമംഗലം താലൂക്ക്‌ വികസന സമിതി യോഗം ആവശ്യപ്പെട്ടു....