കോതമംഗലം: കോട്ടപ്പടിയില്‍ നിന്ന് കൂറ്റന്‍ മൂര്‍ഖന്‍ പാമ്പിനെ പിടികൂടി. ശനിയാഴ്ച രാത്രി നൂലേലി അമ്പലത്തിന് സമീപമാണ് പാമ്പിനെ കണ്ടെത്തിയത്. പ്രദേശത്ത് കൂട്ടിയിട്ടിരുന്ന ഫ്ളക്സ് ബോര്‍ഡുകള്‍ക്കിടയില്‍ കിടന്ന പാമ്പിനെ, പാമ്പുപിടുത്ത വിദഗ്ധന്‍ ജുവല്‍ ജൂഡി സ്ഥലത്തെത്തി സാഹസികമായി പിടികൂടുകയായിരുന്നു. പിടികൂടിയ മൂര്‍ഖന്‍ പാമ്പിനെ മേയ്ക്കപ്പാല ഫോറസ്റ്റ് സ്റ്റേഷനില്‍ കൈമാറി.



















































