കോതമംഗലം: രാസ ലഹരിയും കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍. ഇരമല്ലൂര്‍ പള്ളിപ്പടി കടങ്ങനാട്ട് സാജിദ് (32), ഇരമല്ലൂര്‍ പള്ളിപ്പടി കടങ്ങനാട്ട് സഹീര്‍ (23), കൊല്ലം കടയ്ക്കല്‍ പെട്ടിക്കടവ് ആഷിയാ മന്‍സിലില്‍ മുസാമിന്‍ (20), മലയിടം തുരുത്ത് അമ്പൂനാട് കാച്ചംകുഴി ജാഫര്‍ (28) എന്നിവരെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് 2.08 ഗ്രാം എംഡിഎംഎ, 22.4 ഗ്രാം കഞ്ചാവ് എന്നിവ പിടികൂടി.
പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന് അടിസ്ഥാനത്തില്‍ നെല്ലിക്കുഴി ഭാഗത്ത് നിര്‍ത്തിയിട്ട വാഹനത്തില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. പോലീസ് വിശദമായി അന്വേഷണം ആരംഭിച്ചു.അന്വേഷണസംഘത്തില്‍ എസ്ഐ കെഎച്ച്. ഹാഷിം, എഎസ്ഐ സിജോ, എസ്സിപിഒമാരായ ഫൈസല്‍, റെനീഷ്, സുഭാഷ് ചന്ദ്രന്, അഭിലാഷ് , സിപിഒമാരായ ദയേഷ്, അഭിലാഷ് ശിവന്, ഫരീദ് എന്നിവരാണ് ഉണ്ടായിരുന്നത്



















































