കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ ബി. എ ഇംഗ്ലീഷ് രണ്ടാം വർഷ വിദ്യാർത്ഥി നിരഞ്ജൻ എസ് ന് ശനിയാഴ്ച മറക്കാനാവാത്ത ദിവസം. താൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുകയും, ഏറെ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന കേരള മുഖ്യമന്ത്രി വി. ഡി. സതീശനെ നേരിട്ട് കണ്ട് താൻ വരച്ച ചിത്രം കൈമാറുവാൻ സാധിച്ച സന്തോഷത്തിലാണ് ഈ ബിരുദ വിദ്യാർത്ഥി. കോതമംഗലം എം. എ. കോളേജിന്റെ സപ്തതി ആഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സ്റ്റേജിൽ നിന്ന് ഇറങ്ങുന്ന വേളയിലാണ് മുഖ്യമന്ത്രിക്ക് തന്റെ സ്നേഹ സമ്മാനം നിരഞ്ജൻ നൽകിയത്. മുഖ്യമന്ത്രി തോളത്ത് തട്ടി അഭിനന്ദനങ്ങൾ അറിയിച്ച ശേഷമാണ് വേദി വിട്ടത്.ഇരുമലപ്പടി കുളങ്ങരമഠം പരേതനായ സുനിൽകുമാറിന്റെയും, സ്മിതയുടെയും മകനാണ് നിരഞ്ജൻ.



















































