കോതമംഗലം: മാര്‍ അത്തനേഷ്യസ് കോളേജില്‍ കൗണ്‍സിലിംഗ് ക്ലബിന്റെ ഉദ്ഘാടനവും ദ്വിദിന മാനസികാരോഗ്യ ബോധവല്‍ക്കരണ പരിപാടിയും നടത്തി. കോളേജ് യൂണിയനുമായി സഹകരിച്ച് നടന്ന മൈന്റ് സ്പാര്‍ക്ക് 2026 – മനസ്സിന്റെ കരുത്തിനായി ഒരു കൂട്ടായ്മ പരിപാടി കോളേജ് അഡ്മിനിസ്ട്രേറ്റീവ് ഡീന്‍ ഡോ. സ്മിത തങ്കച്ചന് ഉദ്ഘാടനം ചെയ്തു.
അക്കാദമിക് ഡീന്‍ ഡോ. ബിനു വര്‍ഗീസ്, സ്റ്റുഡന്റ്സ് ഡീന്‍ ഡോ. ആശ മത്തായി എന്നിവര്‍ പ്രസംഗിച്ചു. ഫ്ളാഷ് മോബും, മാനസികാരോഗ്യ സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ച നാടകവും അരങ്ങേറി.ദ്വിദിന പരിപാടിയില്‍ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം, പഠന സമ്മര്‍ദ്ദവും ഉത്കണ്ഠയും കൈകാര്യം ചെയ്യേണ്ട രീതികള്‍, ആത്മവിശ്വാസം വളര്‍ത്തല്‍, സൗഹൃദങ്ങളില്‍ പരസ്പരം കരുതലോടെ ഇടപെടേണ്ടതിന്റെ ആവശ്യകത, മൊബൈല്‍ ഫോണ്‍ ഉപയോഗം എന്നിവയെക്കുറിച്ച് ബോധവല്‍ക്കരണം നല്കി.



















































