കോതമംഗലം: ശോഭന പബ്ലിക് സ്കൂളിന്റെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച മിനി മാരത്തൺ ‘സിൽവർ റൺ – റൺ ഫോർ എക്സലൻസ് 2026 ആവേശമായി.രജതജൂബിലി ആഘോഷങ്ങളുടെ പ്രചാരണാർത്ഥം സംഘടിപ്പിച്ച പരിപാടിയിൽ വിദ്യാർത്ഥികളും അധ്യാപകരും സ്കൂൾ മാനേജ്മെന്റ് പ്രതിനിധികളും പി.ടി.എ. അംഗങ്ങളും രക്ഷിതാക്കളും പൂർവ്വവിദ്യാർത്ഥികളും പങ്കെടുത്തു.
കോതമംഗലം കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിൽ നിന്ന് ആരംഭിച്ച മാരത്തൺ സ്കൂൾ പ്രിൻസിപ്പൽ സി. റെൻജിൽ റാണി സി.എസ്.എൻ.ഫ്ലാഗ് ഓഫ് ചെയ്തു.നഗരസഭ ചെയർപേഴ്സൺ ഭാനുമതി രാജു സമ്മേളനം ഉദ്ഘാടനം ചെയ്തു.
വാർഡ് കൗൺസിലർ ഷിബു കുര്യാക്കോസ് പ്രസംഗിച്ചു. വാദ്യ മേളങ്ങളുടെയുംനാസിക് ഡോളിൻ്റെയും, അകമ്പടിയോടെവിദ്യാർത്ഥികൾ വിവിധ ക്ലാസുകളെ പ്രതിനിധീകരിച്ചുള്ള ബാനറുകളുമേന്തി നടത്തിയ മാരത്തൺ വർണാഭമായി നഗരം ചുറ്റി റവന്യൂ ടവറിന് സമീപം സമാപിച്ചു. തുടർന്ന്നടത്തിയ സമാപന സമ്മേളനം കോതമംഗലം നഗരസഭ വൈസ് ചെയർമാൻ പ്രിൻസ് വർക്കി ഉദ്ഘാടനം ചെയ്തു.സ്കൂൾ അഡ്മിനിസ്ട്രേറ്റർ സി. ലിസ്മരിയ സി.എസ്.എൻ. മുഖ്യപ്രഭാഷണം നടത്തി.
ശോഭന ഇ.എം.എച്ച്.എസ്. ഹെഡ്മാസ്റ്റർ സിജി അഗസ്റ്റിൻ, പ്രിൻസിപ്പൽ സി. റെൻജിൽ റാണി സി.എസ്.എൻ. പി.ടി.എ. പ്രസിഡന്റ് ബിനു ചെറിയാൻ എന്നിവർ പ്രസംഗിച്ചു.



















































