പോത്താനിക്കാട്: സ്വകാര്യ ആശുപത്രിയിൽ അതിക്രമിച്ച് കയറി ഡോക്ടറേയും ജീവനക്കാരെയും അസഭ്യം പറയുകയും ആക്രമിക്കുകയും ഉപകരണങ്ങൾ നശിപ്പിക്കുകയും ചെയ്ത കേസിൽ പ്രതി അറസ്റ്റിൽ. പോത്താനിക്കാട് പെരുംനീർ വടക്കേക്കുടി ഷാമോനെ ( 43) യാണ് പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.
മദ്യലഹരിയിൽ ശനിയാഴ്ച രാത്രി പന്ത്രണ്ടോടെയാണ് പ്രതി ആശുപത്രിയിൽ അതിക്രമം നടത്തിയത്. അറസ്റ്റ് ചെയ്ത പ്രതിയെ റിമാൻ്റ് ചെയ്തു.



















































