Connect with us

Hi, what are you looking for?

NEWS

70ന്റെ നിറവിൽ ദൈവത്തിന്റെ സ്വന്തം നാട്: ഇന്ന് കേരളപ്പിറവി

തിരുവനന്തപുരം: കേരളത്തിന് ഇന്ന് എഴുപതാം പിറന്നാൾ. ഏഴ് പതിറ്റാണ്ടുകൾക്കിപ്പുറം വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി ഒട്ടേറെ മേഖലകളിൽ നാം രാജ്യത്തിന് തന്നെ മാതൃകയാണ്. സംസ്ഥാനത്തിന്റെ പേര് കേരള എന്നതിൽ നിന്ന് കേരളം എന്ന് മാറ്റിയ ശേഷമുള്ള ആദ്യ കേരളപ്പിറവി ദിനം കൂടിയാണ് ഇത്തവണത്തേത്.

പച്ചപുതച്ച് കിടക്കുന്ന മലനിരകൾ. കണ്ണെത്താ ദൂരത്തോളം പരന്ന് കിടക്കുന്ന പൊന്നണിഞ്ഞ നെൽപ്പാടങ്ങൾ. കായൽപരപ്പുകളും അരുവികളും നീർച്ചാലുകളും. തെയ്യവും തോൽപ്പാവക്കൂത്തും കളരിയും മുതൽ കഥകളി വരെയുള്ള കലാരൂപങ്ങൾ. 1956 നവംബർ 1ന് ഭാഷയുടെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുനസംഘടിപ്പിക്കാനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനപ്രകാരം മലബാർ, കൊച്ചി, തിരുവിതാംകൂർ പ്രദേശങ്ങൾ കൂട്ടിച്ചേർത്ത് കേരളം രൂപീകരിച്ചു. പിന്നീടുണ്ടായത് ചരിത്രം. നവോത്ഥാനത്തിന്റെ വെളിച്ചം വീശിയ നാളുകൾ. ഭൂപരിഷ്കരണ ബിൽ, വിദ്യാഭ്യാസ ബിൽ, അധികാര വികേന്ദ്രീകരണം, സാക്ഷരതാ യജ്ഞം, ജനകീയ ആസൂത്രണം, പരിസ്ഥിതി സംരക്ഷണ സമരങ്ങൾ, തുടങ്ങി പ്രതീക്ഷയുടെ എത്രയെത്ര വിളക്കുമാടങ്ങൾ.

രാജ്യത്ത് ആ​ദ്യമായി 100 ശതമാനം സാക്ഷരത കൈവരിച്ച സംസ്ഥാനമായി മാറി കേരളം. ആരോഗ്യരംഗത്തും വിദ്യാഭ്യാസമേഖലയിലും കേരളം കൈവരിച്ച നേട്ടങ്ങൾ മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയായി. വിനോദ സഞ്ചാര രം​ഗത്ത് വലിയ മുന്നേറ്റം. കേരളത്തിന്റെ തനത് കലാരൂപങ്ങൾ വിദേശ രാജ്യങ്ങളിൽ പോലും ശ്രദ്ധിക്കപ്പെട്ടു. മോഹിനിയാട്ടവും തെയ്യവും കളരിപ്പയറ്റും ​ഗോത്ര കലകളും ഉൾപ്പെടെ വൈവിധ്യമാർന്ന കലാരൂപങ്ങളിൽ വിദേശനാടുകളിൽ പോലും പഠനങ്ങൾ നടക്കുന്നു.

അന്തസായി ജീവിക്കുന്നതിനും സാമ്പത്തിക ഭദ്രതയ്ക്കും ബിസിനസ് സു​ഗമമാക്കുന്നതിനും ഊന്നൽ നൽകിയുള്ള നവകേരള സൃഷ്ടി എന്ന ലക്ഷ്യത്തിലെത്താൻ വെല്ലുവിളികൾ ഏറെയുണ്ട്. സാമ്പത്തി പരിമിതകൾക്കിടിയിലും സാമൂഹിക പുരോ​ഗതിയിൽ വിട്ടുവീഴ്ച ചെയ്യാതിരിക്കാൻ ശ്രമങ്ങൾ ഉണ്ടാകണം. വർ​ഗീയ ധ്രുവീകരണത്തിനുള്ള ശ്രമങ്ങളെ ചെറുത്ത് തോൽപ്പിക്കണം. മതേതര പാരമ്പര്യം ശക്തിപ്പെടുത്താനും ഭാഷയെയും സംസ്കാരത്തെയും നെഞ്ചോട് ചേർക്കാനും മലയാളികളായ നാം ജാ​ഗരൂകരാകണം.

You May Also Like

NEWS

തൃശൂര്‍: മദ്യപിക്കാന്‍ എത്തുന്നവരുടെ ആധാര്‍ കാര്‍ഡ് പരിശോധിക്കണമെന്ന് ബാറുകള്‍ക്ക് കര്‍ശന നിര്‍ദേശവുമായി എക്‌സൈസ് മന്ത്രി എം ലിജു. ഇത് ബാര്‍ ലൈസന്‍സികളുടെ ഉത്തരവാദിത്തമാമെന്ന് എം ലിജു പറഞ്ഞു. അതില്‍ ഉണ്ടായ വീഴ്ചയാണ് നെടുമ്പാശ്ശേരി...

NEWS

തിരുവനന്തപുരം: അരവണ ക്ഷാമത്തിൽ ആശങ്ക തീരെയില്ല, പ്രതിദിനം 2 ലക്ഷം ടിൻ അരവണ ഉത്പാദിപ്പിക്കുന്നുണ്ടെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ. അരവണ ക്ഷാമം ഉണ്ടാകില്ല. പ്ലാന്റിന്റെ നിർമ്മാണ പ്രവർത്തികൾ പൂർത്തിയായി. രാത്രിയും...

CHUTTUVATTOM

    തിരുവനന്തപുരം: വിദ്യാർഥികളുടെ അച്ചടക്കം, മൊബൈൽ ഫോൺ ഉപയോ​ഗം എന്നിവ സംബന്ധിച്ച് സുപ്രധാന നിർദേശങ്ങളുമായി ബാലാവകാശ കമ്മീഷൻ. ലഹരിവസ്തുക്കൾ ഉൾപ്പെടെ ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കൾ ബാഗുകളിൽ ഇല്ലെന്ന് ഉറപ്പാക്കാൻ വിദ്യാർത്ഥികളുടെ ബാഗുകൾ...

CHUTTUVATTOM

തിരുവനന്തപുരം: വീടുകളിൽ കുടിവെള്ലമെത്തിക്കാൻ ആറു വർഷം മുമ്പ് തുടങ്ങിയ ജൽജീവൻ മിഷൻ സമയബന്ധിതമായി പൂർത്തിക്കുമെന്ന വാഗ്ദാനം പാഴായി. 598 പദ്ധതികൾ ടെൻഡർപോലും ചെയ്തിട്ടില്ല.ആകെ 5546 പദ്ധതികളിൽ പൂർത്തിയായത് 3458 എണ്ണം മാത്രം. 1490...

NEWS

കൊച്ചി: സിഎംആർഎൽ- എക്സാലോജിക് കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഇന്ന് ഇ ഡി മുൻപാകെ ഹാജരാകില്ല. അന്വേഷണത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് ഇ ഡിയും. സുപ്രീംകോടതി വിധി വിജിലൻസ് കേസിന് മാത്രം...

NEWS

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷം എത്തി. കാലാവസ്ഥ നിരീക്ഷണ കേന്ദ്രം എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നല്‍കി. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് ഓറഞ്ച്...

error: Content is protected !!