Connect with us

Hi, what are you looking for?

NEWS

മദ്യപിക്കാന്‍ എത്തുന്നവരുടെ ആധാര്‍ കാര്‍ഡ് പരിശോധിക്കണം; ബാറുകള്‍ക്ക് മന്ത്രി എം ലിജുവിന്റെ കര്‍ശന നിര്‍ദേശം

തൃശൂര്‍: മദ്യപിക്കാന്‍ എത്തുന്നവരുടെ ആധാര്‍ കാര്‍ഡ് പരിശോധിക്കണമെന്ന് ബാറുകള്‍ക്ക് കര്‍ശന നിര്‍ദേശവുമായി എക്‌സൈസ് മന്ത്രി എം ലിജു. ഇത് ബാര്‍ ലൈസന്‍സികളുടെ ഉത്തരവാദിത്തമാമെന്ന് എം ലിജു പറഞ്ഞു. അതില്‍ ഉണ്ടായ വീഴ്ചയാണ് നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ കണ്ടതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ മദ്യ നയം നവംബറിലെന്നും എക്‌സൈസ് മന്ത്രി കൂട്ടിച്ചേര്‍ത്തു.

23 വയസ്സ് ആണ് മദ്യം വാങ്ങാനുള്ള പ്രായമെന്നും ഇത് കര്‍ശനമായി തന്നെ പാലിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. അതില്‍ ഉണ്ടായ വീഴ്ചയാണ് നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ കണ്ടത്. എല്ലാവരുടേയും ആധാര്‍ പരിശോധിക്കണമെന്നല്ല പറഞ്ഞതെന്നും സംശയം തോന്നുന്നവരുടെ ആധാര്‍ കാര്‍ഡുകള്‍ പരിശോധിക്കണമെന്നാണ് ഉദ്ദേശിച്ചതെന്നും മന്ത്രി പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്തവര്‍ മദ്യപിച്ചു വാഹനം ഓടിച്ച് അപകടം വരുത്തി അതിനെക്കുറിച്ചാണ് പറഞ്ഞത്. ഇത് എല്ലാവരുടെയും ഐഡി കാര്‍ഡ് പരിശോധിക്കണമെന്നല്ല താന്‍ ഉദ്ദേശിച്ചത്. താന്‍ പറഞ്ഞത് സാമൂഹിക ഉത്തരവാദിത്വത്തോടെയാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ എക്‌സൈസ് നയം നവംബറിലെന്ന് മന്ത്രി അറിയിച്ചു. ഹൈക്കോടതിയിലും ഇക്കാര്യം സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം ആയിരിക്കില്ല യുഡിഎഫിന്റേതൊന്നും എം ലിജു വ്യക്തമാക്കി.

You May Also Like

NEWS

തിരുവനന്തപുരം: അരവണ ക്ഷാമത്തിൽ ആശങ്ക തീരെയില്ല, പ്രതിദിനം 2 ലക്ഷം ടിൻ അരവണ ഉത്പാദിപ്പിക്കുന്നുണ്ടെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ. അരവണ ക്ഷാമം ഉണ്ടാകില്ല. പ്ലാന്റിന്റെ നിർമ്മാണ പ്രവർത്തികൾ പൂർത്തിയായി. രാത്രിയും...

CHUTTUVATTOM

    തിരുവനന്തപുരം: വിദ്യാർഥികളുടെ അച്ചടക്കം, മൊബൈൽ ഫോൺ ഉപയോ​ഗം എന്നിവ സംബന്ധിച്ച് സുപ്രധാന നിർദേശങ്ങളുമായി ബാലാവകാശ കമ്മീഷൻ. ലഹരിവസ്തുക്കൾ ഉൾപ്പെടെ ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കൾ ബാഗുകളിൽ ഇല്ലെന്ന് ഉറപ്പാക്കാൻ വിദ്യാർത്ഥികളുടെ ബാഗുകൾ...

CHUTTUVATTOM

തിരുവനന്തപുരം: വീടുകളിൽ കുടിവെള്ലമെത്തിക്കാൻ ആറു വർഷം മുമ്പ് തുടങ്ങിയ ജൽജീവൻ മിഷൻ സമയബന്ധിതമായി പൂർത്തിക്കുമെന്ന വാഗ്ദാനം പാഴായി. 598 പദ്ധതികൾ ടെൻഡർപോലും ചെയ്തിട്ടില്ല.ആകെ 5546 പദ്ധതികളിൽ പൂർത്തിയായത് 3458 എണ്ണം മാത്രം. 1490...

NEWS

കൊച്ചി: സിഎംആർഎൽ- എക്സാലോജിക് കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഇന്ന് ഇ ഡി മുൻപാകെ ഹാജരാകില്ല. അന്വേഷണത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് ഇ ഡിയും. സുപ്രീംകോടതി വിധി വിജിലൻസ് കേസിന് മാത്രം...

NEWS

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷം എത്തി. കാലാവസ്ഥ നിരീക്ഷണ കേന്ദ്രം എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നല്‍കി. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് ഓറഞ്ച്...

error: Content is protected !!