തിരുവനന്തപുരം: അരവണ ക്ഷാമത്തിൽ ആശങ്ക തീരെയില്ല, പ്രതിദിനം 2 ലക്ഷം ടിൻ അരവണ ഉത്പാദിപ്പിക്കുന്നുണ്ടെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ. അരവണ ക്ഷാമം ഉണ്ടാകില്ല. പ്ലാന്റിന്റെ നിർമ്മാണ പ്രവർത്തികൾ പൂർത്തിയായി. രാത്രിയും പകലുമായി നിർമ്മാണം നടക്കുകയാണ്.
അറുപതു ലക്ഷം കരുതൽ ശേഖരം ഉണ്ടാകും. സാമഗ്രികൾ സന്നിധാനത്തേക്ക് എത്തിക്കാനുള്ള ട്രാൻസ്പോർട്ട് കോൺട്രാക്ട് ഇന്ന് മുതൽ തുടങ്ങും. ദേവസ്വം ബോർഡ് രണ്ടു ട്രാക്ടറുകൾ വാങ്ങും. ശബരിമല ഡിജിറ്റലൈസെഷനുമായി ബന്ധപ്പെട്ട് പണം കിൻഫ്രാക്ക് കൊടുത്തിട്ടില്ല.അവർക്ക് എന്തെങ്കിലും വിഷമം ഉണ്ടെങ്കിൽ അവർ പോകട്ടെ. നമ്മുടെ അക്കൗണ്ടിൽ നിന്നാണ് പണം പോകുന്നത്. പ്രൊജക്റ്റ് വഴിയിൽ നിന്ന് പോകാതിരിക്കാനുള്ള മുൻകരുതൽ എടുക്കുന്നുണ്ട്. എല്ലാവരും ഒരു മനസോട് കൂടി മുന്നോട്ട് പോയാൽ എല്ലാം ശുഭകരമാകുമെന്നും അദ്ദേഹം പ്രതികരിച്ചു.




















































