കോതമംഗലം: സിഎംസി കോതമംഗലം പാവനാത്മാ പ്രോവിൻസിലെ കുറുപ്പംപടി മഠാംഗമായ സി. എയ്ഞ്ചൽ മേരി (സെലിന സി എം -86) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച 2.30ന് കുറുപ്പംപടി (മുടക്കിരായി) സെൻ്റ് പീറ്റർ ആൻഡ് പോൾസ് പള്ളിയിൽ.
പരേത പുത്തൻചിറ മാളിയേക്കൽ ചെനിയറ പരേതരായ മാത്യു- അന്നം ദമ്പതികളുടെ മകളാണ്. നെടിയശാല, അരിക്കുഴ, മുവാറ്റുപുഴ, കുറുപ്പംപടി എന്നീ സ്‌കുളുകളിൽ അധ്യാപികയായും കല്ലാനിക്കൽ മഠത്തിൽ സുപ്പീരിയർ ആയും കരുമാലൂർ,കുമ്പൻപാറ,നെടുങ്ങപ്ര,രാമല്ലൂർ, പാറത്തോട്, മാലിപ്പാറ ഈ ഭവനങ്ങളിൽ അംഗമായും സേവനമനുഷ്ഠച്ചിട്ടുണ്ട്.
സഹോദരങ്ങൾ: സിഎം മാത്യു, പരേതരായ സിസ്റ്റർ തിതോര സിഎച്ച്എഫ്, സിഎം കുരിയപ്പൻ,റോസി എബ്രാഹം, സിസ്റ്റർ കലിയോപ്പ സിഎച്ച്എഫ്, കൊച്ചുത്രസ്യാ ഇട്ടീര, സിഎം അന്തോനി, സിസ്റ്റർ അസംപ്റ്റ സിഎംസി.



















































