കോതമംഗലം: ഇലക്ട്രിക് സ്‌കൂട്ടര്‍ ഇടിച്ചു പരുക്കേറ്റു ചികിത്സയിലായിരുന്ന കാല്‍നട യാത്രക്കാരന്‍ മരിച്ചു. പുന്നേക്കാട് പടിഞ്ഞാറയില്‍ (ചാലില്‍) പി.വി. എല്‍ദോസ് (61) ആണ് മരിച്ചത്. കഴിഞ്ഞ 11ന് കീരംപാറയില്‍ നടന്നുപോയ എല്‍ദോസിനെ സ്‌കൂട്ടര്‍ ഇടിക്കുകയായിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയ്ക്ക് ശേഷം വീട്ടിലേക്കു മടങ്ങി. ഇന്നലെ പരിശോധനയ്ക്കായി ആശുപ്രതിയിലേക്കു പോകുംവഴി ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയായിരുന്നു. സംസ്‌ക്കാരം നടത്തി. ഭാര്യ: ലിസി. മകന്‍: ബേസില്‍.





















































