Connect with us

Hi, what are you looking for?

CHUTTUVATTOM

മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ പൈങ്ങോട്ടൂരിലെ വീട്ടില്‍ മോഷണം: പ്രതി പിടിയില്‍

പൈങ്ങോട്ടൂര്‍: മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ പൈങ്ങോട്ടൂരില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍നിന്ന് ഇലക്ട്രിക് വയറുകള്‍ മോഷ്ടിച്ച കേസില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. മുര്‍ഷിദാബാദ് സ്വദേശിയായ ബിഷ്ണു മണ്ഡലിനെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. വീടിന്റെ ഇലക്ട്രിക് മെയിന്‍ ബോര്‍ഡിലേക്ക് ബന്ധിപ്പിച്ചിരുന്ന ഏകദേശം 50,000 രൂപ വിലവരുന്ന വയറുകളാണ് പ്രതി കവര്‍ന്നത്.

നിര്‍മ്മാണ മേല്‍നോട്ടം വഹിക്കുന്ന കുരൂര്‍ സ്വദേശി ഫ്രെഡി എല്‍ദോസിന്റെ പരാതിയില്‍ പോത്താനിക്കാട് പോലീസാണ് കേസെടുത്ത് അന്വേഷണം നടത്തിയത്. ഞായറാഴ്ച വൈകിട്ടോടെയായിരുന്നു മോഷണം. സിസിടിവി ദൃശ്യങ്ങളും മുന്‍കാല കുറ്റകൃത്യങ്ങളും കേന്ദ്രീകരിച്ച് നടത്തിയ ഊര്‍ജ്ജിത അന്വേഷണത്തിനൊടുവിലാണ് പ്രതി വലയിലായത്.

ബിഷ്ണു മണ്ഡല്‍ മുന്‍പും സമാനമായ മോഷണക്കേസുകളില്‍ പ്രതിയായിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. മോഷണത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന കാര്യം പോലീസ് അന്വേഷിച്ചു വരികയാണ്.

You May Also Like

CHUTTUVATTOM

കോതമംഗലം: സ്‌കൂട്ടര്‍ വഴിയില്‍ തടഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിച്ച യുവാക്കളെ പെപ്പര്‍ സ്‌പ്രേ അടിച്ച് കീഴ്‌പ്പെടുത്തി മധ്യവയസ്‌ക. കോതമംഗലത്ത് ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന സ്ത്രീയാണ് മോഷ്ടാക്കളായ യുവാക്കളെ പെപ്പര്‍ സ്‌പ്രേയിലൂടെ...

CHUTTUVATTOM

മൂവാറ്റുപുഴ: മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ പൈങ്ങോട്ടൂരില്‍ നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ മോഷണം. വീടിന്റെ ഇലക്ട്രിക് മെയിന്‍ ബോര്‍ഡിലേക്ക് ബന്ധിപ്പിച്ചിരുന്ന ഏകദേശം 50,000 രൂപ വിലവരുന്ന ഇലക്ട്രിക് വയറുകളാണ് മോഷ്ടാക്കള്‍ കവര്‍ന്നത്. പോത്താനിക്കാട് പോലീസ് കേസെടുത്ത്...

CHUTTUVATTOM

കോതമംഗലം: രാജപാതയിലെ ജനകീയ സമരം സര്‍ക്കാര്‍ വാക്കുപാലിച്ചില്ല, കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങി കുട്ടമ്പുഴ പോലീസ്. ആലുവ – മൂന്നാര്‍ രാജപാത തുറന്നുലഭിക്കണമെന്നാവശ്യപ്പെട്ട് 2025 മാര്‍ച്ച് 16ന് നടന്ന ജനകീയ സമരത്തില്‍ പങ്കെടുത്ത കോതമംഗലം മുന്‍...

CRIME

വാഴക്കുളം: കാവനയിലെ വാടക വീട്ടില്‍ നിന്ന് കഞ്ചാവ് പിടികൂടി. 49 ഗ്രാം ഉണങ്ങിയ കഞ്ചാവും 6010 രൂപയുമാണ് മൂവാറ്റുപുഴ എക്സൈസ് സംഘം ഇന്നലെ വൈകുന്നേരം പിടിച്ചെടുത്തത്. റേഞ്ച് ഇന്‍സ്പെക്ടര്‍ കെ.എസ്.അനില്‍ കുമാറിനു ലഭിച്ച...

CRIME

കോതമംഗലം: ബംഗ്ലാദേശിലേക്ക് തോക്ക് കടത്തിയ ഏഴംഗ സംഘത്തിലെ ബംഗാള്‍ സ്വദേശി കോതമംഗലത്ത് പിടിയില്‍. പശ്ചിമ ബംഗാള്‍ ദക്ഷിന്‍ സുന്ദര്‍പുര്‍ സ്വദേശി സാബിര്‍ അലി മോണ്ടല്‍ (39) ആണ് അറസ്റ്റിലായത്. കോതമംഗലം ആയക്കാട് നിന്ന്...

CRIME

കോതമംഗലം: ആനക്കൊമ്പ് വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ രണ്ട് പേരെ ഫോറസ്റ്റ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി. അടിമാലി മച്ചിപ്ലാവ് സ്വദേശികളായ ബ്രിജിത്ത്, സുനീഷ് എന്നിവരാണ് അറസ്റ്റിലായത്. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടെന്നാണ് നിഗമനം. ഇവര്‍ക്കായി അന്വേഷണം...

CHUTTUVATTOM

കോതമംഗലം: ഡ്രൈഡേയിൽ മദ്യവിൽപ്പന നടത്തിയ സ്‌ത്രി അടക്കം രണ്ട് പേർ വ്യത്യസ്‌ത കേസുകളിൽ അറസ്റ്റിലായി. എക്സൈസ് പരിശോധനയിൽ വീട്ടിൽ മദ്യ വില്പന നടത്തിവന്ന പിണ്ടിമന ആമല തടത്തിൽ പുത്തൻപുര ശ്രീകല സുരേഷ് (40)യെ13.5...

CHUTTUVATTOM

കോതമംഗലം: അർജുൻ ആയങ്കിക്ക് കോതമംഗലത്ത് ഒരു കേസിൽ ജാമ്യം ലഭിച്ചു.കോതമംഗലം എസ്.എച്ച്.ഓയെ സാമൂഹ മാധ്യമം വഴി ഭീഷണിപ്പെടുത്തിയ കേസിലാണ് കോതമംഗലം കോടതി ജാമ്യം അനുവദിച്ചത്.എന്നാൽ ചേലാട് റിസോർട്ടിൽ നിന്ന് പിടികൂടിയ കേസിൽ നേരത്തെ...

CHUTTUVATTOM

പെരുമ്പാവൂര്‍: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയില്‍ ഹെറോയിനുമായി ഇതരസംസ്ഥാനത്തൊഴിലാളി പിടിയില്‍. ആസാം നൗഗാവ് സ്വദേശി സിറാജുല്‍ ഇസ്ലാം (34) ആണ് പെരുമ്പാവൂര്‍ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. ഇയാളുടെ...

NEWS

കോതമംഗലം: ചെറുവട്ടൂരിൽ വീട് കുത്തി തുറന്ന് പത്ത് പവൻ സ്വർണ്ണാഭരണം കവർന്നു.ചെറുവട്ടൂർ പള്ളിപ്പടിമോനിക്കാട്ടിൽ ഷെബീറിൻ്റെ വീട്ടിലാണ്കവർച്ച നടന്നത്. ഹൃദ്രോഗിയായ ഷെബീറിൻ്റെ പിതാവ് ഹമീദനെ കൊച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്ന് വീട്ടുകാരെല്ലാവരും ചൊവ്വാഴച രാത്രി...

CHUTTUVATTOM

കോതമംഗലം: എം.എ എൻജിനീയറിംഗ് കോളേജ് വിദ്യാർഥി അരുണാചൽപ്രദേശ് സ്വദേശി മിച്ചി മർപുവിൻ്റെ ആത്മഹത്യ സംബന്ധിച്ചു രൂപീകരിച്ച ആഭ്യന്തര അന്വേഷണ കമ്മിഷൻ തെളിവെടുപ്പ് തുടങ്ങി. കോളജ് ഗവേണിങ് ബോഡി അംഗങ്ങളായ ഡോ. ജോർജ് ഐസക്...

CHUTTUVATTOM

കോതമംഗലം: തെളിവെടുപ്പ് പൂർത്തിയാക്കി കോതമംഗലം കോടതിയിൽ ഹാജരാക്കിയ അർജുൻ ആയങ്കിയെ തലശ്ശേരിക്ക് തിരികെ കൊണ്ടുപോയി. കോതമംഗലം, ഊന്നുകൽ എസ്.എച്ച്.ഒ മാരെ ഭീഷണിപ്പെടുത്തിയ കേസിൽ വെളളിയാഴ്ച കോതമംഗലം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത ആയങ്കിയെ...

error: Content is protected !!