Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലത്ത് പൊളിഓണം : ആഘോഷങ്ങൾക്ക് ഇന്ന് തുടക്കം

കോതമംഗലം: എംഎൽഎ ഷിബു തെക്കുംപുറത്തിന്റെ നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ സംഘടനകളുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന പൊളിഓണം 2026 ഓണാഘോഷങ്ങൾക്ക് ഇന്ന് തുടക്കമാകും. ഒരാഴ്ച നീളുന്ന ആഘോഷപരിപാടികളിൽ കലാ-സാംസ്കാരിക പരിപാടികൾ, വിവിധ മത്സരങ്ങൾ, വിനോദ പരിപാടികൾ എന്നിവ അരങ്ങേറും.

ഓണാഘോഷങ്ങളുടെ ഭാഗമായി ഇന്ന് രാവിലെ 11ന് കോതമംഗലം കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്ത് മെഗാപൂക്കളം ഒരുക്കും. വിവിധ മേഖലകളിൽ നിന്നുള്ളവരുടെ പങ്കാളിത്തത്തോടെയാണ് പൂക്കളം ഒരുക്കുന്നത്. ഉച്ചയ്ക്ക് രണ്ടിന് കോതമംഗലം നഗരസഭാ പരിസരത്തുനിന്ന് സാംസ്കാരിക ഘോഷയാത്ര ആരംഭിക്കും.

മുത്തുക്കുടകളേന്തി അയ്യായിരത്തോളം പേർ ഘോഷയാത്രയിൽ അണിനിരക്കും. പഞ്ചവാദ്യം, കാവടി, ശിങ്കാരിമേളം, ബാന്റ്സെറ്റ്, കൈകൊട്ടിക്കളി തുടങ്ങിയ കലാരൂപങ്ങളുടെ അകമ്പടിയോടെ നടക്കുന്ന ഘോഷയാത്ര നഗരവീഥികളെ ഉത്സവാന്തരീക്ഷത്തിലാക്കും. ഘോഷയാത്ര കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിക്കും.

തുടർന്ന് വൈകിട്ട് നാലിന് കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്ത് നടക്കുന്ന പൊളിഓണം 2026 ന്റെ ഔദ്യോഗിക ഉദ്ഘാടനം ഫിഷറീസ് വകുപ്പ് മന്ത്രി അഡ്വ. വി.ഇ. അബ്ദുൾ ഗഫൂർ നിർവഹിക്കും. ഡീൻ കുര്യാക്കോസ് എംപി, സിനിമാതാരം മിയ ജോർജ് എന്നിവർ മുഖ്യാതിഥികളാകും.

വൈകുന്നേരം ഏഴിന് ഭൂതത്താൻകെട്ടിൽ ഒരുക്കിയിട്ടുള്ള ലൈറ്റ് ഇലൂമിനേഷനു സ്വിച്ച് ഓൺ നടക്കും. ഭൂതത്താൻകെട്ടിനെ കൂടുതൽ മനോഹരമാക്കുന്ന ദീപാലങ്കാരങ്ങളുടെ പ്രകാശനം ഓണാഘോഷങ്ങൾക്ക് കൂടുതൽ തിളക്കമേകും.

കോതമംഗലം നിയോജകമണ്ഡലത്തിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും സംഘടനകളെയും ജനങ്ങളെയും ഒരുമിപ്പിച്ചാണ് പൊളിഓണം 2026 സംഘടിപ്പിക്കുന്നത്. കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ളവർക്ക് ഒരുപോലെ ആസ്വദിക്കാവുന്ന പരിപാടികളാണ് ആഘോഷത്തിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. നാടിന്റെ തനത് കലാരൂപങ്ങൾക്കും സാംസ്കാരിക പാരമ്പര്യങ്ങൾക്കും പ്രാധാന്യം നൽകുന്നതിനൊപ്പം യുവാക്കൾക്കും കുടുംബങ്ങൾക്കും ആവേശം പകരുന്ന വിനോദ പരിപാടികളും ആഘോഷത്തിന്റെ ഭാഗമാകും.

ഓണത്തിന്റെ ആഘോഷത്തിമിർപ്പിൽ കോതമംഗലത്തെ ഒരുമിപ്പിക്കാനും നാടിന്റെ കൂട്ടായ്മയും സൗഹൃദവും ആഘോഷമാക്കാനുമാണ് പൊളിഓണം 2026 ലക്ഷ്യമിടുന്നത്. നാളെ
(ഞായറാഴ്ച) രാവിലെ 10ന് ഭൂതത്താൻകെട്ടിൽ ജെൻസി റേസ് എന്ന പേരിൽ മഡ് റേസും സംഘടിപ്പിച്ചിട്ടുണ്ട്. വിവിധ വിഭാഗങ്ങളിലായി നൂറോളം വാഹനങ്ങൾ മത്സരത്തിൽ പങ്കെടുക്കും. ഓഫ് റോഡ് പ്രേമികൾക്കും കാണികൾക്കും ആവേശം പകരുന്ന തരത്തിലാണ് മത്സരം ഒരുക്കിയിരിക്കുന്നത്.

You May Also Like

CHUTTUVATTOM

പൈങ്ങോട്ടൂര്‍:തിങ്കളാഴ്ച വൈകുന്നേരം മഴയോടൊപ്പമുണ്ടായ കാറ്റില്‍ പൈങ്ങോട്ടൂര്‍ പഞ്ചായത്തിലെ തെക്കേ പുന്നമറ്റം, കുളപ്പുറം മേഖലകളില്‍ കൃഷി നശിച്ചു. വാഴ, കൊക്കോ, കപ്പ എന്നിവയോടൊപ്പം റബര്‍ മരങ്ങളും കാറ്റില്‍ നിലം പതിച്ചു. കാരക്കുന്നേല്‍ ജെയിംസ്, കാരക്കുന്നേല്‍...

CHUTTUVATTOM

  കോതമംഗലം: കൊവേന്തപ്പടി സ്നേഹാലയത്തിന് സമീപം കപ്പിലാംകുടി ആൻ്റണി മാത്യു (50) നിര്യാതനായി. സംസ്കാരം ബുധനാഴ്‌ച 9.30ന് കോതമംഗലം സെന്റ്റ് ജോർജ് കത്തീഡ്രലിൽ.ഭാര്യ : ലാലി എല്ലക്കല്ല് മൈനചാലിൽ കുടുംബാഗം . മക്കൾ...

CHUTTUVATTOM

കോതമംഗലം : കോതമംഗലം മാർ തോമ ചെറിയ പള്ളിൽ രണ്ടാം കൂനൻ കുരിശ് സത്യത്തിന്റെ ഏഴാം വാർഷികം ആഘോഷിച്ചു. കാലം ചെയ്ത ശ്രേഷ്ഠ കാതോലിക്ക മാർ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായുടെ നേതൃത്വത്തിൽ...

CHUTTUVATTOM

കോതമംഗലം: സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപരിപാടികളുടെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന മാലിന്യ പരിപാലന ക്യാമ്പയിനായ നിർമലം പുതുയുഗ ശുചിത്വ കേരളം ക്യാമ്പയിൻറെ പൊതുജന പങ്കാളിത്തതോടെയുളള പ്രവർത്തനങ്ങളുടെ നഗരസഭാ...

CHUTTUVATTOM

കോതമംഗലം:ജില്ലാ പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ നേര്യമംഗലം കൃഷിത്തോട്ടത്തിൽ നടത്തുന്ന നേര്യമംഗലം ഫാം ഫെസ്റ്റ് 2026ന് ഒരുക്കങ്ങൾ ആരംഭിച്ചു. നവംബർ അവസാന വാരത്തോടെ നേര്യമംഗലം ജില്ലാ കൃഷിത്തോട്ടത്തിൽ നടത്തുന്ന ഫാം ഫെസ്റ്റ് 2026 ൻ്റെ സ്വാഗത...

CHUTTUVATTOM

കോതമംഗലം: മുണ്ടയ്ക്കൽ തരകൻ ഫാമിലി ചാരിറ്റബിൾ ഫൗണ്ടേഷൻ്റെ അഭിമുഖ്യത്തിൽ നടത്തിയ ദൈവദാനസംഗമത്തിൽ താലൂക്കിൽ ആതുരസേവനങ്ങൾ നടത്തുന്ന സ്ഥാപനങ്ങളെ ആദരിച്ചു. സമ്മേളനം രൂപതാ വികാരി ജനറാൾ മോൺ. കുര്യാക്കോസ് കൊടകല്ലിൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്...

CHUTTUVATTOM

കോതമംഗലം: ബ്ലോക്ക് പഞ്ചായത്തിന്റെ 2026 27 സാമ്പത്തിക വര്‍ഷത്തെ ജനകീയ ആസൂത്രണ പദ്ധതി പ്രകാരം പച്ചക്കറി തൈകളുടെ വിതരണം നടത്തി. പ്രസിഡന്റ് ജെസി സാജു ഉദ്ഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് വിജോയ് പി....

CHUTTUVATTOM

കോതമംഗലം : കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജില്‍ ഫിസിക്‌സ്, ഫിസിക്കല്‍ എഡ്യൂക്കേഷന്‍ വിഭാഗങ്ങളില്‍ അതിഥി അധ്യാപക ഒഴിവ്. നെറ്റ് /പിഎച്ഡി യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന.എറണാകുളം വിദ്യാഭ്യാസ ഉപമേധാവിയുടെ കാര്യാലയത്തിലെ ഗസ്റ്റ് പാനലില്‍ പേര് രജിസ്റ്റര്‍...

CHUTTUVATTOM

കൊച്ചി: ജില്ലയുടെ കിഴക്കൻ മേഖലയിലേക്കുള്ള യാത്രാദുരിതം ഒഴിവാക്കാനുള്ള തങ്കളം – കാക്കനാട് ബൈപ്പാസ് നാലുവരിയിൽ തന്നെ നിർമ്മിക്കും. 20 വർഷമായി എങ്ങുമെത്താതെ കിടക്കുന്ന പദ്ധതി രണ്ട് വരിപ്പാതയാക്കിയെന്ന വാർത്തകൾക്കിടെയാണ് പാത നാലുവരിയിൽ തന്നെ...

CHUTTUVATTOM

കൊ​ച്ചി: പ​ക​ര്‍​ച്ച​വ്യാ​ധി​ക​ള്‍ ഇ​ല്ലെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി ആ​വ​ര്‍​ത്തി​ക്കു​മ്പോ​ഴും ജി​ല്ല​യി​ല്‍ എ​ച്ച്1​എ​ന്‍1 രോ​ഗ ബാ​ധി​ത​ര്‍ കൂ​ടു​ന്നു. ക​ഴി​ഞ്ഞ ര​ണ്ടു​ദി​വ​സ​ത്തി​നി​ടെ ജി​ല്ല​യി​ല്‍ 43 പേ​ര്‍​ക്കാ​ണ് ഇ​ന്‍​ഫ്ലു​വ​ന്‍​സ രോ​ഗം സ്ഥീ​രി​ക​രി​ച്ച​ത്. സം​സ്ഥാ​ന​ത്ത് ഏ​റ്റ​വു​മ​ധി​കം രോ​ഗ​ബാ​ധി​ത​രു​ള്ള​തും ജി​ല്ല​യി​ലാ​ണ്. ക​ഴി​ഞ്ഞ​മാ​സം ജി​ല്ല​യി​ല്‍...

CHUTTUVATTOM

കോതമംഗലം: എസ്.സി.–എസ്.ടി. വകുപ്പിന്റെ കീഴിൽ കിഫ്ബി സാമ്പത്തിക അനുമതി ലഭിച്ച നേര്യമംഗലത്തെ പോസ്റ്റ്മെട്രിക് ട്രൈബൽ ബോയ്സ് ഹോസ്റ്റലിന്റെയും കുട്ടമ്പുഴ പഞ്ചായത്തിലെ ആദിവാസി മേഖലയായ പിണവൂർകുടിയിലെ പ്രീമെട്രിക് ട്രൈബൽ ഹോസ്റ്റലിന്റെയും നിർമാണ നടപടികൾ വേഗത്തിലാക്കാൻ...

CHUTTUVATTOM

കോതമംഗലം: മാർ തോമ ചെറിയ പള്ളിയിൽ കന്നി 20 പെരുന്നാളിനോട് അനുബന്ധിച്ച് ചരിത്ര സ്മരണകൾ ഉണർത്തി ചക്കാലക്കുടി ചാപ്പലിലേക്ക് നടത്തിയ പ്രദക്ഷിണത്തിൽ ആയിരങ്ങൾ പങ്കെടുത്തു. ചെറിയ പള്ളിയിൽ കബറടങ്ങിയിട്ടുള്ള പരിശുദ്ധ യൽദോ മോർ...

error: Content is protected !!