Connect with us

Hi, what are you looking for?

CHUTTUVATTOM

അര്‍ജുന്‍ ആയങ്കിക്കായി മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

മൂവാറ്റുപുഴ: ഒളിവിലിരുന്നും സമൂഹമാധ്യമങ്ങളില്‍ സജീവമായി അര്‍ജുന്‍ ആയങ്കി. ഇന്‍സ്റ്റഗ്രാമില്‍ വെല്ലുവിളിച്ചുകൊണ്ടുള്ള സ്റ്റോറികള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. തന്നെ കള്ളക്കേസില്‍ കുടുക്കി എന്നും ഇനി മുകളില്‍ ആകാശം താഴെ ഭൂമി എന്നുമാണ് കമന്റ്. അതേ സമയം അര്‍ജുന്റെ ഫോണ്‍ മാറ്റാരോ കൈകാര്യം ചെയ്യുന്നതായി സംശയിക്കുന്നുവെന്ന് പോലീസ് വ്യക്തമാക്കുന്നു. അര്‍ജുന്‍ ആയെങ്കിക്കായി മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. അര്‍ജുന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.

ആഭ്യന്തരമന്ത്രിയെയും പോലീസ് ഉദ്യോഗസ്ഥരെയും ഒളിവിലിരുന്ന് വെല്ലുവിളിച്ച അജ്ജുന്‍ ആയങ്കിയെ പിടികൂടാന്‍ പോലീസ് പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്. സമൂഹമാധ്യമത്തിലെ ഭീഷണി പോസ്റ്റ് ഇട്ടത് കൊച്ചിയില്‍ നിന്നാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതിയെ പിടികൂടാന്‍ വ്യാപക പരിശോധന തുടങ്ങിയതോടെ മുന്‍കൂര്‍ ജാമ്യത്തിനായി ആയങ്കി സുപ്രീം കോടതിയെ സമീപിക്കാനും ശ്രമം തുടങ്ങി.

ഒളിവിലിരുന്ന് പോലീസ് ഉന്നതരെയും അഭ്യന്തരമന്ത്രിയെയും വരെ വെല്ലുവിളിക്കുകയാണ് സ്വര്‍ണംപൊട്ടിക്കല്‍ അടക്കം നിരവധി ക്രമിനല്‍ കേസുകളിലെ പ്രതി. ഭീഷണി സന്ദേശം സമൂഹമാധ്യമത്തിലൂടെയും പങ്കുവെക്കുന്നു. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയാല്‍ ഇനി എന്ത് നടക്കുമെന്ന് കാത്തിരുന്ന് കണ്ടോ എന്ന് പറഞ്ഞ ആഭ്യന്തരമന്ത്രിയോട് അര്‍ദ്ധരാത്രിയിലെ പോസ്റ്റില്‍ വിരട്ടല്‍ വേണ്ടെന്നായിരുന്നു ആയങ്കിയുടെ ഭീഷണി. പോലീസിനെ വിരട്ടി ക്രിമിനല്‍ ഒളിച്ചുകളി തുടരുമ്പോഴാണ് ആഭ്യന്തമന്ത്രി പ്രതിയെ ഉടന്‍ പിടികൂടാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയത്.

ഇന്നലെ രാത്രിമുതല്‍ മൂന്ന് സംഘങ്ങളായി തിരിഞ്ഞ് പോലീസ് ഇയാളെ കണ്ടെത്താന്‍ പരിശോധന തുടങ്ങി. കൊച്ചിയിലിരുന്നാണ് ഇന്‍സ്റ്റ പോസ്റ്റിട്ടതെന്ന് ടവര്‍ ലൊക്കേഷന്‍ പോലീസ് കണ്ടെത്തി. എന്നാല്‍ ഈ സ്ഥലത്ത് അജ്ജുന്‍ ആയങ്കിയെ കണ്ടെത്താനായില്ല. സോഷ്യല്‍മീഡിയ പോസ്റ്റ് പൊലീസിനെ വഴിതെറ്റിക്കാന്‍ മറ്റൊരാളെവെച്ച് ഇടുകയാണോ എന്നും പോലീസ് സംശയിക്കുന്നു. കൂടാതെ പോലീസ് വേട്ടയാടുന്നു എന്ന് വരുത്താനുള്ള തന്ത്രപരമായ നീക്കമാണ് വളര്‍ന്ന പാര്‍ട്ടി വേറെയെന്ന പരാമര്‍ശം പോസ്റ്റിലിട്ടതെന്നും പോലീസ് കരുതുന്നു. പ്രതിയെ പിടികൂടാന്‍ പോലീസ് ശ്രമിക്കുന്നതിനിടെ മുന്‍കൂര്‍ ജാമ്യം തേടി സുപ്രീം കോടതിയെ സമീപിക്കാനും പ്രതി നീക്കം തുടങ്ങി.

നിലവില്‍ കോതമംഗലം , ഊന്നുകല്‍ സിഐമാരെ ഭീഷണിപ്പെടുത്തിയതിനാണ് കേസ്. നിയമസഭ തെരഞ്ഞെടുപ്പിന്റെ തലേ ദിവസം ഗുണ്ടാ സംഘാംഗങ്ങള്‍ കോതമംഗലത്തെ റിസോര്‍ട്ടില്‍ ഒരുമിച്ച് കൂടിയെന്ന വിവരത്തെ തുടര്‍ന്നാണ് കോതമംഗലം സിഐ അര്‍ജ്ജുന്‍ അടുക്കമുള്ളവരെ കരുതല്‍ തടങ്കലിലെടുത്ത്. എന്നാല്‍ ഈ കേസ് കെട്ടിച്ചമച്ചതാണെന്നാരോപിച്ചാണ് അന്വേഷണ ഉദ്യോഗസ്ഥനെ അര്‍ജ്ജുന്‍ ഭീഷണിപ്പെടുത്തിയത്. സംഭവം അന്വേഷിച്ച ഊന്നുകല്‍ സിഐ യോടും ഇതേ വെല്ലുവിളിയായിരുന്നു. ഹൈക്കോടതി ഈ കേസില്‍ ജാമ്യം തള്ളിയതോടെയാണ് പ്രതി ഒളിവില്‍ പോയി ഭീഷണി തുടരുന്നത്.

You May Also Like

CHUTTUVATTOM

മൂവാറ്റുപുഴ: ജാതിപത്രി മോഷണ കേസിൽ പ്രതി അറസ്റ്റിൽ. തൃക്കാരിയൂർ രാമല്ലൂർ തേർത്താനക്കുടി രമേശൻ (55)നെയാണ് മൂവാറ്റുപുഴ പോലീസ് സർക്കിൾ ഇൻസ്പെക്ടർ എം എസ് ഫൈസലിൻ്റെ നേതൃത്വത്തിൽ രൂപീകരിച്ച അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്....

ACCIDENT

മൂവാറ്റുപുഴ: ഒരേദിശയിൽ സഞ്ചരിച്ച കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. അഞ്ചപ്പെട്ടിയിൽ താമസിക്കുന്ന മുണ്ടക്കൽ  ദിലീപ് (52) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് കാലാമ്പൂരിൽ വച്ചായിരുന്നു അപകടം. കബറടക്കം തിങ്കളാഴ്ച നടക്കും. സ്‌കൂട്ടറിൽ...

CHUTTUVATTOM

മൂവാറ്റുപുഴ: മൂവാറ്റുപുഴ രൂപത മുൻ അധ്യക്ഷൻ ഡോ. ഏബ്രഹാം മാർ യൂലിയോസ് കാലം ചെയ്‌തു. പു ഷ്‌പഗിരി മെഡിക്കൽ കോളജിൽ ആയിരുന്നു അന്ത്യം. രൂപത അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ ശേഷം തിരുവല്ല അ...

CHUTTUVATTOM

തൊടുപുഴ: പൊതുസ്ഥലത്ത് ലഹരി ഉപയോഗിക്കുന്നതിനിടെ തൊടുപുഴ നഗരസഭാ മുന്‍ അധ്യക്ഷനും കോണ്‍ഗ്രസ് നേതാവുമായ സനീഷ് ജോര്‍ജ് പിടിയില്‍. ‘ഓപ്പറേഷന്‍ തൂഫാന്‍’ പ്രത്യേക അന്വേഷണ സംഘമാണ് സനീഷ് ജോര്‍ജിനെ പിടികൂടിയത്. കോടിക്കുളത്ത് റോഡരികിലെ ഒഴിഞ്ഞ...

CHUTTUVATTOM

പിറവം: സുഹൃത്തുക്കള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ യുവാവിനെ പെട്രോള്‍ ഒഴിച്ച് കത്തിച്ചു.പിറവം സ്‌നേഹഭവന്‍ റോഡില്‍ വ്യാഴാഴ്ച പുലര്‍ച്ചെ 12.30ഓടെയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ കക്കാട് സ്വദേശി അരുണ്‍ (31) കോട്ടയം മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ...

CHUTTUVATTOM

പൈങ്ങോട്ടൂര്‍: മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ പൈങ്ങോട്ടൂരില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍നിന്ന് ഇലക്ട്രിക് വയറുകള്‍ മോഷ്ടിച്ച കേസില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. മുര്‍ഷിദാബാദ് സ്വദേശിയായ ബിഷ്ണു മണ്ഡലിനെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. വീടിന്റെ...

CHUTTUVATTOM

കോതമംഗലം: സ്‌കൂട്ടര്‍ വഴിയില്‍ തടഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിച്ച യുവാക്കളെ പെപ്പര്‍ സ്‌പ്രേ അടിച്ച് കീഴ്‌പ്പെടുത്തി മധ്യവയസ്‌ക. കോതമംഗലത്ത് ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന സ്ത്രീയാണ് മോഷ്ടാക്കളായ യുവാക്കളെ പെപ്പര്‍ സ്‌പ്രേയിലൂടെ...

CHUTTUVATTOM

മൂവാറ്റുപുഴ: മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ പൈങ്ങോട്ടൂരില്‍ നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ മോഷണം. വീടിന്റെ ഇലക്ട്രിക് മെയിന്‍ ബോര്‍ഡിലേക്ക് ബന്ധിപ്പിച്ചിരുന്ന ഏകദേശം 50,000 രൂപ വിലവരുന്ന ഇലക്ട്രിക് വയറുകളാണ് മോഷ്ടാക്കള്‍ കവര്‍ന്നത്. പോത്താനിക്കാട് പോലീസ് കേസെടുത്ത്...

CHUTTUVATTOM

കോതമംഗലം: രാജപാതയിലെ ജനകീയ സമരം സര്‍ക്കാര്‍ വാക്കുപാലിച്ചില്ല, കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങി കുട്ടമ്പുഴ പോലീസ്. ആലുവ – മൂന്നാര്‍ രാജപാത തുറന്നുലഭിക്കണമെന്നാവശ്യപ്പെട്ട് 2025 മാര്‍ച്ച് 16ന് നടന്ന ജനകീയ സമരത്തില്‍ പങ്കെടുത്ത കോതമംഗലം മുന്‍...

CRIME

വാഴക്കുളം: കാവനയിലെ വാടക വീട്ടില്‍ നിന്ന് കഞ്ചാവ് പിടികൂടി. 49 ഗ്രാം ഉണങ്ങിയ കഞ്ചാവും 6010 രൂപയുമാണ് മൂവാറ്റുപുഴ എക്സൈസ് സംഘം ഇന്നലെ വൈകുന്നേരം പിടിച്ചെടുത്തത്. റേഞ്ച് ഇന്‍സ്പെക്ടര്‍ കെ.എസ്.അനില്‍ കുമാറിനു ലഭിച്ച...

CRIME

കോതമംഗലം: ബംഗ്ലാദേശിലേക്ക് തോക്ക് കടത്തിയ ഏഴംഗ സംഘത്തിലെ ബംഗാള്‍ സ്വദേശി കോതമംഗലത്ത് പിടിയില്‍. പശ്ചിമ ബംഗാള്‍ ദക്ഷിന്‍ സുന്ദര്‍പുര്‍ സ്വദേശി സാബിര്‍ അലി മോണ്ടല്‍ (39) ആണ് അറസ്റ്റിലായത്. കോതമംഗലം ആയക്കാട് നിന്ന്...

CRIME

കോതമംഗലം: ആനക്കൊമ്പ് വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ രണ്ട് പേരെ ഫോറസ്റ്റ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി. അടിമാലി മച്ചിപ്ലാവ് സ്വദേശികളായ ബ്രിജിത്ത്, സുനീഷ് എന്നിവരാണ് അറസ്റ്റിലായത്. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടെന്നാണ് നിഗമനം. ഇവര്‍ക്കായി അന്വേഷണം...

error: Content is protected !!