Connect with us

Hi, what are you looking for?

CHUTTUVATTOM

രണ്ട് വര്‍ഷം, 1.70 ലക്ഷം പ്ലേറ്റ് ഭക്ഷണം: കോതമംഗലം താലൂക്ക് ആശുപത്രിയിലെ ‘വിശപ്പുരഹിത പദ്ധതി’ വിജയകരം

കോതമംഗലം: വിശപ്പിന് മുന്നില്‍ ചികിത്സ പോലും പൂര്‍ണമാകില്ലെന്ന തിരിച്ചറിവില്‍ കോതമംഗലം താലൂക്ക് ആശുപത്രിയില്‍ ആരംഭിച്ച ‘വിശപ്പുരഹിത ആശുപത്രി’ പദ്ധതി വിജയകരമായ രണ്ട് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി. ആശുപത്രി സൂപ്രണ്ട് ഡോ. സാം പോളും, കോതമംഗലം താലൂക്ക് പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റി ഭാരവാഹികളുമാണ് നൂറുകണക്കിന് രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ആശ്വാസമായി മാറിയ പദ്ധതിക്ക് നേതൃത്വം നല്‍കിയത്. കോതമംഗലം താലൂക്ക് ആശുപത്രിയിലെത്തുന്ന നിരവധി രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ദിവസേന മൂന്ന് നേരവും സൗജന്യമായി ഭക്ഷണം ലഭ്യമാക്കുന്ന പദ്ധതിയാണ് ‘വിശപ്പുരഹിത ആശുപത്രി’.

വിശപ്പുമൂലം ചികിത്സയ്ക്ക് തടസ്സം നേരിടുന്ന സാഹചര്യം ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിച്ചത്. ജീവകാരുണ്യ പ്രവര്‍ത്തകരുടെയും സുമനസുകളുടെയും പിന്തുണയോടെ മുന്നോട്ടുപോകുന്ന പദ്ധതി ആശുപത്രി സൂപ്രണ്ട് ഡോ. സാം പോളിന്റെ മനസിലുദിച്ച ആശയമാണ്. ആശുപത്രിയിലെ ചികിത്സാ സേവനങ്ങള്‍ കൂടുതല്‍ ജനകീയമാക്കാനും രോഗിസൗഹൃദമാക്കാനും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നിരവധി പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കിയത്.

പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം എന്നിങ്ങനെ ആകെ 1,70,000 പ്ലേറ്റ് ഭക്ഷണം ഈ പദ്ധതിയിലൂടെ വിതരണം ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്. ജന്മദിനം, വിവാഹ വാര്‍ഷികം, ഓര്‍മദിനം തുടങ്ങിയ വിശേഷ ദിവസങ്ങളില്‍ ഈ പദ്ധതിയുമായി സഹകരിക്കുന്ന വ്യക്തികളുടെയും, കുടുംബങ്ങളുടെയും എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ആശുപത്രി ചികിത്സയ്ക്ക് മാത്രമല്ല, കരുതലിന്റെയും മനുഷ്യസ്‌നേഹത്തിന്റെയും ഇടമാകണമെന്ന സന്ദേശമാണ് ഈ പദ്ധതിയിലൂടെ സമൂഹത്തിന് നല്‍കാനായത്. ആദിവാസി സമൂഹത്തിലുള്‍പ്പെടെയുള്ളവര്‍ക്കും, നിര്‍ധനരായവര്‍ക്കും വളരെ പ്രയോജനം ചെയ്യുന്ന ഈ പദ്ധതി പൊതു ജന പങ്കാളിത്തത്തോടെയാണ് നടപ്പാക്കി വരുന്നതെന്നും തുടര്‍ന്നും പദ്ധതിയുടെ മുന്നോട്ടുള്ള പ്രയാണത്തിന് എല്ലാവരുടെയും സഹകരണമുണ്ടാകണമെന്നും ആശുപത്രി സൂപ്രണ്ട് ഡോ. സാം പോള്‍ പറഞ്ഞു.

ലഹരി ഉപയോഗം വര്‍ധിച്ചു വരുന്ന ഈ കാലഘട്ടത്തില്‍, കാരുണ്യ പ്രവര്‍ത്തനങ്ങളോടുള്ള ആഭിമുഖം യുവാക്കളിലും, വിദ്യാര്‍ത്ഥികളിലും വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ രണ്ട് വര്‍ഷം മുമ്പ് ആരംഭിച്ച കോതമംഗലം താലൂക്ക് പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയാണ് വിശപ്പുരഹിത ആശുപത്രി പദ്ധതിക്കായി പരിശ്രമിത്തതെന്നും, ഇവിടെയെത്തുന്ന ആരും വിശന്നിരിക്കാന്‍ പാടില്ല എന്നതാണ് ലക്ഷ്യമെന്നും സൊസൈറ്റി പ്രസിഡന്റ് ഇ.വി എബ്രഹാം പറഞ്ഞു.സൗജന്യമായി ലഭിക്കുന്ന ഈ ഭക്ഷണം ഇവിടെയെത്തുന്നവര്‍ക്ക് വലിയ സഹായമാണെന്നും, ഇവിടെയെത്തിയതിനു ശേഷം വിശപ്പ് അറിഞ്ഞിട്ടില്ലെന്നുമാണ് രോഗികളും കൂട്ടിരിപ്പുകാരും പറയുന്നത്.

You May Also Like

CHUTTUVATTOM

കോതമംഗലം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലും, വിബിജി റാം ജി പദ്ധതിയിലുമായി എറണാകുളം ജില്ലയിൽ ആദ്യമായി 125 തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കിയ തൊഴിലുറപ്പ് തൊഴിലാളിയെ ആദരിച്ചു. കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ...

CHUTTUVATTOM

കോതമംഗലം: അപകടകരമായ വളവിൽ തട്ടേക്കാട് പ്രവർത്തിച്ചുവരുന്ന ഫോറസ്റ്റ് ചെക്ക് പോസ്റ്റ് അടിയന്തിരമായി മാറ്റിസ്ഥാപിക്കാൻ വനം വകുപ്പ് മന്ത്രി ഷിബു ബേബിജോൺ നിർദ്ദേശം നൽകി. ഉത്തരവിൻ്റെ പകർപ്പ് കോതമംഗലം എംഎൽഎക്കും വനം വകുപ്പ് അധികൃതർക്കും...

ACCIDENT

കോതമംഗലം: നേര്യമംഗലം ചെമ്പന്‍കുഴിയിൽ ഇന്നലെ രാത്രി എത്തിയ കാട്ടുകൊമ്പന്‍ നാട്ടുകാരെ ഭീതിയിലാഴ്‌ത്തി. ആര്‍.ആര്‍.ടി. എത്തി ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം വെടിവച്ച് കൊമ്പനെ വനത്തില്‍ കയറ്റിയതോടെയാണ് ജനത്തിന് ആശ്വാസമായത്. പെരിയാര്‍ കടന്നെത്തിയ കൊമ്പന്‍...

CHUTTUVATTOM

കോതമംഗലം: ഡ്രൈഡേയിൽ മദ്യവിൽപ്പന നടത്തിയ സ്‌ത്രി അടക്കം രണ്ട് പേർ വ്യത്യസ്‌ത കേസുകളിൽ അറസ്റ്റിലായി. എക്സൈസ് പരിശോധനയിൽ വീട്ടിൽ മദ്യ വില്പന നടത്തിവന്ന പിണ്ടിമന ആമല തടത്തിൽ പുത്തൻപുര ശ്രീകല സുരേഷ് (40)യെ13.5...

CHUTTUVATTOM

കോതമംഗലം: എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റതിന്റെ നൂറാം ദിനത്തില്‍ കോതമംഗലം എംഎല്‍എ ഷിബു തെക്കുംപുറം ഒരുക്കുന്ന വിര്‍ച്വല്‍ ഓഫീസ് – എംഎല്‍എ കണക്റ്റ് ശനിയാഴ്ച പ്രവര്‍ത്തനം ആരംഭിക്കും. ഉച്ചകഴിഞ്ഞ് 3ന് എംഎല്‍എ ഓഫീസില്‍...

CHUTTUVATTOM

കോതമംഗലം: ഓണാഘോഷത്തിന്റെ ഭാഗമായി വര്‍ണാഭമായ ദീപാലങ്കാരങ്ങളാല്‍ അണിഞ്ഞൊരുങ്ങിയ ഭൂതത്താന്‍കെട്ട് ഡാമും പരിസരവും സന്ദര്‍ശകരുടെ പ്രധാന ആകര്‍ഷണമായി. കോതമംഗലത്ത് പൊളിഓണം പരിപാടികള്‍ക്ക് ഞായറാഴ്ച സമാപനമാകും. പ്രകൃതിഭംഗിയുടെ മാറ്റുകൂട്ടാന്‍ പശ്ചാത്തലമൊരുക്കിയ ദീപക്കാഴ്ചകള്‍ കാണാന്‍ ദിവസവും നിരവധി...

CHUTTUVATTOM

കോതമംഗലം:  എസ്എന്‍ഡിപി കോതമംഗലം ടൗണ്‍ ശാഖയുടെ ആഭിമുഖ്യത്തില്‍ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം നടത്തി. ടൗണില്‍ നടത്തിയ രഥ ഘോഷയാത്രയെ തുടര്‍ന്ന് സംഘടിപ്പിച്ച ജയന്തി സമ്മേളനം ഷിബു തെക്കുംപുറം എംഎല്‍എ ഉദ്ഘാടനം ചെയ്തു....

CHUTTUVATTOM

  കോതമംഗലം: പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും ഉച്ച നീചത്വം അനുഭവിച്ചവരുടെയും ക്ഷേമ ഐശ്വര്യത്തിന് മുന്നണി പോരാളിയായിരുന്നു നവോത്ഥാന നേതാവ് മഹാത്മ അയ്യങ്കാളി എന്ന് ഷിബു തെക്കുംപുറം എംഎല്‍എ. എസ്‌സി എസ്ടി കോ കോഡിനേഷന്‍ കോതമംഗലം നിയോജക...

CHUTTUVATTOM

കോതമംഗലം: ചെറുവട്ടൂര്‍ പുള്ളായത്ത് പരേതനായ മൈതീന്റെ ഭാര്യ നബീസ(74) നിര്യാതയായി. കബറടക്കം നടത്തി. പരേത ചെറുവട്ടൂര്‍ വാളാരിയില്‍ കുടുംബാഗമാണ്. മക്കള്‍: സുള്‍ഫിക്കര്‍, നാസര്‍, ഡോ. സലാം (ദുബൈ), ഫാത്തിമ , ഖദിജ (...

CHUTTUVATTOM

കോതമംഗലം: ഷിബു തെക്കുംപുറം എംഎൽഎയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പൊളി ഓണം 2026 ന്റെ ഭാഗമായി ഒരുക്കിയ ഓണനിലാവ് പരിപാടികൾക്ക് വർണാഭമായ തുടക്കം. കലാഭവൻ പ്രജോദ്, സംവിധായകൻ എബ്രിഡ് ഷൈൻ എന്നിവർ ചേർന്ന് ഓണനിലാവ്...

CHUTTUVATTOM

കോതമംഗലം: യുഡിഎഫ് സര്‍ക്കാരിന്റെ നൂറുദിനം കോതമംഗലത്ത് ജനക്ഷേമത്തിന്റെ നൂറുദിനങ്ങളായി യുഡിഎഫ് ആഘോഷിച്ചു. എംഎല്‍എ ഓഫീസില്‍ നടന്ന ചടങ്ങില്‍ കേക്ക് മുറിച്ച് ആഘോഷിച്ചു. ജനക്ഷേമം, വികസനം, സാമൂഹിക സുരക്ഷ എന്നിവയ്ക്ക് ഊന്നല്‍ നല്‍കി ആദ്യ...

CHUTTUVATTOM

കോതമംഗലം : കോതമംഗലം സുമംഗല ഫിലിം സൊസൈറ്റിയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന രാജ്യാന്തര ചലച്ചിത്ര മേള 12,13 തീയതികളിൽ. കോതമംഗലം പൊതുമരാമത്ത് റസ്റ്റ്‌ ഹൗസ് ഹാളിൽ രാവിലെ 9മുതൽ രാത്രി...

error: Content is protected !!