Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം സര്‍വീസ് സഹകരണ ബാങ്ക് സംഘടിപ്പിക്കുന്ന സൗജന്യ രക്ത പരിശോധന മെഡിക്കല്‍ ക്യാമ്പിന് തുടക്കം

കോതമംഗലം: സര്‍വീസ് സഹകരണ ബാങ്ക് 583-ന്റെ നേതൃത്വത്തില്‍ സഹകാരികള്‍ക്കും, പൊതുജനങ്ങള്‍ക്കുമായി തുടര്‍ച്ചയായ രണ്ടാം വര്‍ഷവും സംഘടിപ്പിക്കുന്ന സൗജന്യ രക്ത പരിശോധന മെഡിക്കല്‍ ക്യാമ്പിന് തുടക്കം കുറിച്ചു. ബാങ്കിന്റെ തൃക്കാരിയൂര്‍ ബ്രാഞ്ചില്‍ സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പ് ബാങ്ക് പ്രസിഡന്റ് എല്‍ദോസ് പോള്‍ ഉദ്ഘാടനം ചെയ്തു.

ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗം എം.ജി പ്രസാദ് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗം കെ.ജി ഷാജി, അഡ്വ. പോള്‍ ഡേവിസ്, ഭരണസമിതി അംഗങ്ങളായ സജീവ് സണ്ണി, അരുണ്‍ സി ഗോവിന്ദന്‍, അജി ജോസ് കാട്ടുചിറ, തുടങ്ങിവര്‍ പ്രസംഗിച്ചു. സെക്രട്ടറി ഇന്‍ ചാര്‍ജ് ദീപു ജോര്‍ജ്, ചീഫ് അക്കൗണ്ടന്റ് ലൈജു പൗലോസ്, തൃക്കാരിയൂര്‍ ബ്രാഞ്ച് മാനേജര്‍ സാജു കെ.എ, മറ്റ് ജീവനക്കാര്‍, പ്രദേശവാസികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വരും ദിവസങ്ങളില്‍ ബാങ്കിന്റെ നെല്ലിക്കുഴി,അങ്ങാടി,ടൗണ്‍, ചേലാട് എന്നീ ബ്രാഞ്ചുകളില്‍ ക്യാമ്പ് നടത്തപ്പെടുമെന്ന് അധികൃതര്‍ അറിയിച്ചു.

 

You May Also Like

CHUTTUVATTOM

കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ്ൻ്റെ നേതൃത്വത്തിൽ ഓണക്കനി നിറപ്പൊലിമ പദ്ധതിയുടെ ഭാഗമായി പച്ചക്കറി, ചെണ്ടുമല്ലി തൈകൾ നട്ട് ഉദ്ഘാടനം നടത്തി. ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ സത്താർ വട്ടക്കുടി ഉദ്ഘാടനം നിർവ്വഹിച്ചു....

NEWS

കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്തുപടി നാരിയേലിൽ അനിൽ മാത്യുവിന്റെ ഭാര്യ ബിജി (43) നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച 11 ന് നാഗഞ്ചേരി സെന്റ് ജോർജ് ഹെബ്രോൻ പള്ളിയിൽ. പരേത നാഗഞ്ചേരി തുരങ്കം ഉതിമല കുടുംബാഗമാണ്....

ACCIDENT

കോതമംഗലം: നെല്ലിക്കുഴി നങ്ങേലിപ്പടിയില്‍ വൈദ്യുത സര്‍വീസ് ലൈന്‍ വലിക്കുന്നതിനായി പോസ്റ്റില്‍ കയറി ബോധരഹിതനായി കുരുങ്ങിയ ലൈന്‍മാനെ ഫയര്‍ ഫോഴ്‌സ് സംഘം രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. ലൈന്‍മാന്‍ ഹസന്‍ ആണ് ബോധരഹിതനായി പോസ്റ്റില്‍ കുടുങ്ങിയത്. നെല്ലിക്കുഴി...

NEWS

കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്തിൻ്റെ സഹകരണത്തോടെ നെല്ലിക്കുഴി കൂടുംബശ്രീ, സിഡിഎസ് ജെൻഡർ റിസോഴ്‌സ് സെൻ്ററിൻ്റെ നേതൃത്വത്തിൽ വായനാ വാരാചരണം നടത്തി. പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി വൈസ്അ പ്രസിഡന്റ്‌ അബു കൊട്ടാരം ഉദ്ഘാടനം നിർവഹിച്ചു....

CHUTTUVATTOM

കോതമംഗലം: കോതമംഗലം സെന്റ്. ജോസഫ്സ് ധര്‍മഗിരി ആശുപത്രിയും പുന്നയം കരുണ റസിഡന്‍സ് അസോസിയേഷനും ചേര്‍ന്ന് സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ധര്‍മഗിരി ആശുപത്രി അഡ്മിനിസ്‌ട്രേറ്റര്‍ സി. ജോസ്മിന്‍ എംഎസ്‌ജെ. ക്യാമ്പ് ഉദ്ഘാടനം...

NEWS

കോതമംഗലം: നെല്ലിക്കുഴി ഇന്ദിര ഗാന്ധി കോളേജ് അലുംനിയുടെ ആഭിമുഖ്യത്തിൽ പഠനോപകരണങ്ങൾ നൽകി. കോളേജ് അലുംനിയുടെ 2025 – 26 വർഷത്തെ പദ്ധതികളുടെ ഭാഗമായാണ് ടൗൺ യുപി സ്കൂളിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തത്. ചടങ്ങിൽ...

NEWS

കോതമംഗലം: നെല്ലിക്കുഴി നാരിയേലിൽ സ്മിത എം പോൾ (50)നിര്യാതയായി. എറണാകുളം ജില്ലാ ഇലക്ഷൻ വിഭാഗം ഡെപ്യൂട്ടി കളക്ടർ സുനിൽ മാത്യു വിന്റെ ഭാര്യയാണ്. കുറുപ്പംപടി മണിയാട്ട്കുടുംബാംഗമാണ്. മക്കൾ:അഖില (അധ്യാപിക, ബ്രഹ്മാനന്ദോദയം സ്കൂൾ, കാലടി),ആതിര,...

NEWS

കോതമംഗലം: കോണ്‍ഗ്രസ് നെല്ലിക്കുഴി മണ്ഡലം വൈസ് പ്രസിഡന്റ് അസീസ് നായിക്കമ്മാവുടിക്കു മര്‍ദനമേറ്റു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ നെല്ലിക്കുഴി സ്വദേശിയാണ് ഇന്നലെ രാവിലെ ഇന്ദിരഗാന്ധി കോളജ് ജംഗ്ഷനില്‍ വച്ച് മര്‍ദിച്ചത്. മര്‍ദനത്തിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നിട്ടുണ്ട്....

NEWS

കോതമംഗലം നെല്ലിക്കുഴിയിൽ 6 വയസ്സുകാരിയെ രണ്ടാനമ്മ ശ്വാസംമുട്ടിച്ചുകൊന്നതിനു പിന്നിൽ കുടുംബ പ്രശ്നങ്ങളും കാരണമായെന്ന് പൊലീസ്. ഭർത്താവിൻ്റെ ആദ്യ ബന്ധത്തിലുള്ള കുട്ടി തൻ്റെ സ്വന്തം കുട്ടികൾക്ക് ഭാവിയിൽ ഭീഷണി ആകുമോ എന്ന ആശങ്കയും ആദ്യ...

NEWS

നെല്ലിക്കുഴി: കുഞ്ഞ് മാലാഖക്ക് അന്ത്യാഞ്ജലിയർപ്പിച്ച് കോതമംഗലം, മാതാപിതാക്കൾ പൊലീസ് കസ്റ്റഡിയില്‍. മേതല പുതുപ്പാലത്ത് ആറ് വയസുകാരിയെ കൊലപ്പെടുത്തിയത് രണ്ടാനമ്മയെന്ന് സംശയം . സ്വന്തം കുഞ്ഞല്ലാത്തതിനാല്‍ രണ്ടാനമ്മ കുട്ടിയെ കൊലപ്പെടുത്തിയതാണെന്നുള്ള സൂചനകളാണ് പുറത്തുവരുന്നത്. പിതാവ്...

NEWS

കോതമംഗലം : നെല്ലിക്കുഴി രണ്ടുമാസം മുൻപ് ചിറയിൻകീഴിൽ ഉണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ആലുവ UC കോളേജ് MBA വിദ്യാർത്ഥിനി മഹാരാഷ്ട്ര സാംഗ്ലി സ്വദേശി ഹനുമന്ത്...

error: Content is protected !!