Connect with us

Hi, what are you looking for?

CHUTTUVATTOM

സംസ്ഥാന ബഡ്ജറ്റിലെ ഫിലിം സിറ്റി: ഭൂതത്താൻകെട്ടിനെ പരിഗണിക്കണമെന്ന് ആവശ്യം ശക്തം

കോതമംഗലം: നിര്‍ദ്ദിഷ്ട ഫിലിം സിറ്റി സ്ഥാപിക്കാന്‍ വിനോദ സഞ്ചാര കേന്ദ്രമായ ഭൂതത്താന്‍കെട്ടിനെ പരിഗണിക്കണമെന്ന ആവശ്യം ശക്തം. സംസ്ഥാന ബഡ്ജറ്റിലാണ് ഫിലിം സിറ്റി എറണാകുളത്ത് സ്ഥാപിക്കുന്നതിനുള്ള തീരുമാനം പ്രഖ്യാപിച്ചത്. ഇതിന് കൃത്യമായ സ്ഥലം നിശ്ചയിച്ചിട്ടില്ലെന്നാണ് സൂചന. ഈ സാഹചര്യത്തിലാണ് ഭൂതത്താന്‍കെട്ടിന്റെ സാധ്യത ഉയര്‍ത്തികൊണ്ടുവരുന്നത്. ഫിലിംസിറ്റിക്ക് അനുയോജ്യമായ ഒട്ടേറെ ഘടകങ്ങള്‍ ഭൂതത്താന്‍കെട്ടിലും പരിസരങ്ങളിലുമായുണ്ട്.

പെരിയാറും തടാകങ്ങളും മലകളും പ്ലാന്റേഷനും നിബിഢ വനവും പുല്‍മേടും താഴ്വാരങ്ങളും പാറക്കെട്ടുകളും വെള്ളച്ചാട്ടങ്ങളും അടക്കം പ്രകൃതിയുടെ വിവിധ ഭാവങ്ങള്‍ സിനിമകള്‍ക്കായി ഒപ്പിയെടുക്കാന്‍ സാധിക്കും. ഇടമലയാര്‍,വടാട്ടുപാറ, തട്ടേക്കാട്, നേര്യമംഗലം, കുട്ടമ്പുഴ, പൂയംകുട്ടി, ഇഞ്ചത്തൊട്ടി, മാമലകണ്ടം തുടങ്ങി സിനിമകള്‍ക്ക് ലൊക്കേഷനുകളാക്കാവുന്ന പ്രദേശങ്ങളാണ് ചുറ്റുപാടുമുള്ളത്. ഫിലിം സിറ്റിക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ക്കായി സ്ഥല ലഭ്യതയും ഉറപ്പാക്കാന്‍ കഴിയും.

ജലവിഭവ വകുപ്പിന്റെ ഏക്കര്‍കണക്കിന് ഭൂമി ഫിലിം സിറ്റിക്കായി ഉപയോഗപ്പെടുത്താന്‍ കഴിയും. ജലവിഭവവകുപ്പിന്റെ അധീനതയിലുള്ള സ്ഥലവും കെട്ടിടങ്ങളുള്‍പ്പടെയുള്ള മറ്റ് സൗകര്യങ്ങളും ടൂറിസം പദ്ധതിക്കായി സ്വകാര്യ കമ്പനിക്ക് പാട്ടത്തിന് നല്‍കാന്‍ തീരുമാനം എടുത്തിരുന്നു. ഈ സാഹചര്യത്തില്‍ ഫിലിം സിറ്റിക്ക് ഭൂമി കൈമാറുന്നതില്‍ സാങ്കേതിക-നിയമ തടസങ്ങളുണ്ടാകാനുമിടയില്ല. വ്യവസായ വകുപ്പിന്റെ കീഴിലും ഇവിടെ സ്ഥലമുണ്ട്. ഏറ്റെടുക്കാന്‍കഴിയുന്ന സ്വകാര്യഭൂമിയും ധാരാളമുണ്ട്.

ഭൂതത്താന്‍കെട്ടിലും ചുറ്റുമുള്ള പ്രദേശങ്ങളിലുമായി ഒട്ടേറെ സിനിമകള്‍ക്ക് ലൊക്കേഷന്‍ ഒരുക്കിയിട്ടുണ്ട്. നസീര്‍ – ജയന്‍ കാലഘട്ടംമുതല്‍ ഇപ്പോഴത്തെ സൂപ്പര്‍ സ്റ്റാറുകളും യുവതാരങ്ങളുംവരെ അഭിനയിച്ച ഹിറ്റ് ചിത്രങ്ങളും ഇക്കൂട്ടത്തില്‍ നിരവധിയാണ്. ഫിലിം സിറ്റിക്കായി ഭൂതത്താന്‍കെട്ടിനെ പരിഗണിക്കുന്നതിനോട് സിനിമാ മേഖലയ്ക്കും എതിര്‍പ്പുണ്ടാകാന്‍ ഇടയില്ലെന്നാണ് വിലയിരുത്തല്‍.

 

You May Also Like

NEWS

  കോതമംഗലം : രാമല്ലൂർ പാറപ്പാട്ട് അന്നമ്മ ദേവസി (70) നിര്യാതയായി. സംസ്കാരം നടത്തി.പരേത കോട്ടയം പുത്തൻപുരക്കൽ കുടുംബാഗമാണ്. ഭർത്താവ് : ദേവസി പത്രോസ്. മക്കൾ : റെയ്നി,റെയ്ൻസ്,അനീഷ്. മരുമക്കൾ: റോയി, മിനി,...

CHUTTUVATTOM

കോതമംഗലം: നിരവധി കേസിൽ ഉൾപ്പെട്ടയാളെ കാപ്പ ചുമത്തി ജയിലിലടച്ചു. കോതമംഗലം ഇരമല്ലൂർ ചിറപ്പടി പുത്തൻപുരയ്ക്കൽ എബിൻ ടോമി (28)യെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിൽ അടച്ചത്. എറണാകുളം റൂറൽ ജില്ലാ പോലീസ്...

CHUTTUVATTOM

  കോതമംഗലം : തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയുടെ ഔദ്യോഗിക വെബ്സൈറ്റിന്റെ ഉദ്ഘാടനം മേഖല മെത്രാപ്പോലീത്ത ഏലിയാസ് മാർ യൂലിയോസ് നിർവ്വഹിച്ചു. www.marthomacheriapally.com എന്ന വെബ്സൈറ്റിലൂടെ പള്ളിയുടെ സമഗ്രമായ...

CHUTTUVATTOM

കോതമംഗലം : വോട്ട് കൊള്ളയ്ക്ക് നേതൃത്വം നൽകി ഇന്ത്യയുടെ ജനാധിപത്യമൂല്യങ്ങളെ കാറ്റിൽ പറത്തിയ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവച്ച് ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ്...

CHUTTUVATTOM

കോട്ടപ്പടി: കോതമംഗലം വിദ്യാഭ്യാസ ഉപജില്ല ശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഗണിതശാസ്ത്ര,ഐ.ടി, പ്രവർത്തി പരിചയമേളകൾക്ക് കോട്ടപ്പടി മാർ ഏലിയാസ് ഹയർ സെക്കൻ്ററി സ്കൂളിൽ തുടക്കമായി. മൂന്ന് ദിവസം നീണ്ട് നിൽക്കുന്ന മേളകളിൽ ഉപജില്ലയിലെ 97 സ്കൂളുകളിൽ...

CHUTTUVATTOM

പൈങ്ങോട്ടൂര്‍:തിങ്കളാഴ്ച വൈകുന്നേരം മഴയോടൊപ്പമുണ്ടായ കാറ്റില്‍ പൈങ്ങോട്ടൂര്‍ പഞ്ചായത്തിലെ തെക്കേ പുന്നമറ്റം, കുളപ്പുറം മേഖലകളില്‍ കൃഷി നശിച്ചു. വാഴ, കൊക്കോ, കപ്പ എന്നിവയോടൊപ്പം റബര്‍ മരങ്ങളും കാറ്റില്‍ നിലം പതിച്ചു. കാരക്കുന്നേല്‍ ജെയിംസ്, കാരക്കുന്നേല്‍...

CHUTTUVATTOM

  കോതമംഗലം: കൊവേന്തപ്പടി സ്നേഹാലയത്തിന് സമീപം കപ്പിലാംകുടി ആൻ്റണി മാത്യു (50) നിര്യാതനായി. സംസ്കാരം ബുധനാഴ്‌ച 9.30ന് കോതമംഗലം സെന്റ്റ് ജോർജ് കത്തീഡ്രലിൽ.ഭാര്യ : ലാലി എല്ലക്കല്ല് മൈനചാലിൽ കുടുംബാഗം . മക്കൾ...

CHUTTUVATTOM

കോതമംഗലം : കോതമംഗലം മാർ തോമ ചെറിയ പള്ളിൽ രണ്ടാം കൂനൻ കുരിശ് സത്യത്തിന്റെ ഏഴാം വാർഷികം ആഘോഷിച്ചു. കാലം ചെയ്ത ശ്രേഷ്ഠ കാതോലിക്ക മാർ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായുടെ നേതൃത്വത്തിൽ...

CHUTTUVATTOM

കോതമംഗലം: സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപരിപാടികളുടെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന മാലിന്യ പരിപാലന ക്യാമ്പയിനായ നിർമലം പുതുയുഗ ശുചിത്വ കേരളം ക്യാമ്പയിൻറെ പൊതുജന പങ്കാളിത്തതോടെയുളള പ്രവർത്തനങ്ങളുടെ നഗരസഭാ...

CHUTTUVATTOM

കോതമംഗലം:ജില്ലാ പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ നേര്യമംഗലം കൃഷിത്തോട്ടത്തിൽ നടത്തുന്ന നേര്യമംഗലം ഫാം ഫെസ്റ്റ് 2026ന് ഒരുക്കങ്ങൾ ആരംഭിച്ചു. നവംബർ അവസാന വാരത്തോടെ നേര്യമംഗലം ജില്ലാ കൃഷിത്തോട്ടത്തിൽ നടത്തുന്ന ഫാം ഫെസ്റ്റ് 2026 ൻ്റെ സ്വാഗത...

CHUTTUVATTOM

കോതമംഗലം: മുണ്ടയ്ക്കൽ തരകൻ ഫാമിലി ചാരിറ്റബിൾ ഫൗണ്ടേഷൻ്റെ അഭിമുഖ്യത്തിൽ നടത്തിയ ദൈവദാനസംഗമത്തിൽ താലൂക്കിൽ ആതുരസേവനങ്ങൾ നടത്തുന്ന സ്ഥാപനങ്ങളെ ആദരിച്ചു. സമ്മേളനം രൂപതാ വികാരി ജനറാൾ മോൺ. കുര്യാക്കോസ് കൊടകല്ലിൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്...

CHUTTUVATTOM

കോതമംഗലം: ബ്ലോക്ക് പഞ്ചായത്തിന്റെ 2026 27 സാമ്പത്തിക വര്‍ഷത്തെ ജനകീയ ആസൂത്രണ പദ്ധതി പ്രകാരം പച്ചക്കറി തൈകളുടെ വിതരണം നടത്തി. പ്രസിഡന്റ് ജെസി സാജു ഉദ്ഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് വിജോയ് പി....

error: Content is protected !!