കോതമംഗലം: അനധികൃത മദ്യവിൽപ്പന നടത്തിയ രണ്ട് പേർ പിടിയിൽ. എരമല്ലൂർ ഇളമ്പ്ര മേത്താനത്ത് അനീഷ്(41) നെയും, തൃക്കാക്കര കൈപ്പട മുഗൾ സ്വദേശിയായ 18 കാരനേയുമാണ് കോതമംഗലം പോലീസ് പിടികൂടിയത്.
പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് കോതമംഗലം ഹോസ്റ്റൽ ജംഗ്ഷൻഭാഗത്തെ ബിൽഡിംഗിൽ നടത്തിയ പരിശോധനയിലാണ് മദ്യം കണ്ടെത്തിയത്. 47 കുപ്പികളിലായി 23.5 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം വിൽപ്പനക്കായി സൂക്ഷിച്ചിരിക്കുകയായിരുന്നു.
ഇൻസ്പെക്ടർ എ.ആർ.പ്രശാന്ത് കുമാർ, എസ് ഐ മാരായ എൽദോ, അജികുമാർ, പി. എ. മനാഫ്, എ എസ് ഐ പി.ജെ.സിജി, എസ് സി പി ഓ മാരായ അഭിലാഷ്, പ്രിജീഷ് മാത്യു, രഞ്ജിഷ്, ജയേഷ്, ഷിയാസ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.





















































