Connect with us

Hi, what are you looking for?

NEWS

ഭൂതത്താൻകെട്ടിൽ പ്രകൃതി പഠനയാത്ര നടത്തി എംഎ കോളേജ് വിദ്യാർത്ഥികൾ

കോതമംഗലം: അന്താരാഷ്ട്ര ഉഷ്ണമേഖലാ വനസംരക്ഷണ ദിനത്തോടനുബന്ധിച്ച് മാർ അത്തനേഷ്യസ് കോളേജിലെ ബോട്ടണി വിഭാഗം, ഭൂമിത്രസേന ക്ലബ്, ബയോഡൈവേഴ്സിറ്റി ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തിൽ ഭൂതത്താൻകെട്ട് വനമേഖലയിൽ പ്രകൃതി പഠനയാത്രയും വനപര്യവേഷണ പരിപാടിയും സംഘടിപ്പിച്ചു.

ബോട്ടണി വിദ്യാർത്ഥികൾക്ക് ഉഷ്ണമേഖലാ വനങ്ങളുടെ ജൈവവൈവിധ്യം നേരിട്ട് പരിചയപ്പെടുത്തുകയും വനസംരക്ഷണത്തിന്റെയും പരാഗണജീവികളുടെ സംരക്ഷണത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയുമായിരുന്നു പരിപാടിയുടെ ലക്ഷ്യം .ഗൈഡ് മാരുടെ നേതൃത്വത്തിൽ വനത്തിലൂടെയുള്ള ട്രെക്കിംഗിൽ വിദ്യാർത്ഥികൾ വിവിധ സസ്യജാലങ്ങളെയും അവയുടെ ആവാസവ്യവസ്ഥകളെയും പരിസ്ഥിതിയുമായുള്ള പരസ്പരബന്ധങ്ങളെയും അടുത്തറിഞ്ഞു.

പരിപാടിയിൽ പങ്കെടുത്ത ഫോറസ്റ്റ് ഓഫീസർ ഗിരീഷ് കുമാർ പി, ബീറ്റ് ഫോറെസ്റ്റ് ഓഫീസർ മനീഷ്‌മ എന്നിവർ ഉഷ്ണമേഖലാ വനങ്ങളുടെ പാരിസ്ഥിതിക പ്രാധാന്യത്തെക്കുറിച്ചും ജൈവവൈവിധ്യ സംരക്ഷണത്തിൽ യുവജനങ്ങളുടെ പങ്കിനെക്കുറിച്ചും വിശദമായി സംസാരിച്ചു. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികൾ സജീവ പങ്കാളികളാകണമെന്ന് അവർ പറഞ്ഞു .

പരിപാടിക്ക് ബോട്ടണി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർമാരും, ഭൂമിത്രസേന, ബയോഡൈവേഴ്സിറ്റി ക്ലബ്ബുകളുടെ കോ-ഓർഡിനേറ്റർമാരുമായ ഡോ. ജയലക്ഷ്മി പി.എസ്.,ഡോ. ശരത് ജി. നായർ എന്നിവർ നേതൃത്വം നൽകി.

പ്രകൃതി പഠനയാത്രയിലൂടെ വിദ്യാർത്ഥികൾക്ക് വനസസ്യങ്ങളെ തിരിച്ചറിയുന്നതിനും വനങ്ങൾ നൽകുന്ന പരിസ്ഥിതി സേവനങ്ങളെ മനസ്സിലാക്കുന്നതിനും പ്രകൃതി വിഭവങ്ങളുടെ സംരക്ഷണത്തിന്റെ ആവശ്യകത തിരിച്ചറിയുന്നതിനും അവസരമൊരുങ്ങി.

 

 

 

 

You May Also Like

CHUTTUVATTOM

കോതമംഗലം: കോതമംഗലം ശോഭന പബ്ലിക് സ്‌കൂളിൽ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സിൽവര പ്രദർശനവും കലാ-വിനോദ പരിപാടികളും സേവന പ്രവർത്തനങ്ങളും സംഘടിപ്പിച്ചു.മൈലക്കൊമ്പ് സെന്റ് തോമസ് ടീച്ചർ എജ്യുക്കേഷൻ കോളേജ് പ്രിൻസിപ്പൽ ഫാ. ജോൺസൺ...

CHUTTUVATTOM

കോതമംഗലം: ആലുവ – മൂന്നാർ രാജപാത തുറന്നുകിട്ടണമെന്ന് ആവശ്യപ്പെട്ട് 2025 മാർച്ച് 16 ന് നടന്ന ജനകീയ സമരത്തിൽ പങ്കെടുത്ത കോതമംഗലം ബിഷപ്പ് എമിരിറ്റസ് മാർ ജോർജ്ജ് പുന്നക്കോട്ടിൽ എം പി, എംഎൽഎ,...

CHUTTUVATTOM

കോതമംഗലം: പശ്ചിമഘട്ട പരിസ്ഥിതി ലോല മേഖലാ (ഇഎസ്എ) കരട് വിജ്ഞാപനങ്ങളിൽ നിന്ന് ജനവാസ കേന്ദ്രങ്ങളെയും കാർഷിക മേഖലകളെയും പൂർണ്ണമായി ഒഴിവാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്ന് കോതമംഗലം രൂപതാ മെത്രാൻ മാർ ജോർജ്...

ACCIDENT

കോതമംഗലം: ഇലക്ട്രിക് സ്‌കൂട്ടര്‍ ഇടിച്ചു പരുക്കേറ്റു ചികിത്സയിലായിരുന്ന കാല്‍നട യാത്രക്കാരന്‍ മരിച്ചു. പുന്നേക്കാട് പടിഞ്ഞാറയില്‍ (ചാലില്‍) പി.വി. എല്‍ദോസ് (61) ആണ് മരിച്ചത്. കഴിഞ്ഞ 11ന് കീരംപാറയില്‍ നടന്നുപോയ എല്‍ദോസിനെ സ്‌കൂട്ടര്‍ ഇടിക്കുകയായിരുന്നു....

NEWS

കോതമംഗലം: കോതമംഗലം താലൂക്ക് ആശുപത്രിയുടെ ആംബുലന്‍സ് നാളുകളായി കട്ടപ്പുറത്ത്.കേടായ ആംബുലന്‍സ് വര്‍ക്ക്ഷോപ്പിലേക്ക് മാറ്റിയെങ്കിലും അറ്റകുറ്റപണി നടത്തി പുറത്തിറക്കാന്‍ നടപടിയുണ്ടായിട്ടില്ല. നേരത്തെ ഉണ്ടായിരുന്ന ഒരു ആംബുലന്‍സും ആരോഗ്യപ്രവര്‍ത്തകര്‍ ഫീല്‍ഡ് വര്‍ക്കിന് ഉപയോഗിച്ചിരുന്ന വാഹനവും കാലപ്പഴക്കംമൂലം...

CHUTTUVATTOM

കോതമംഗലം: സംസ്ഥാനത്തെ തിരഞ്ഞെടുത്ത 20 പ്രദേശങ്ങളെ ടൂറിസം ഡെസ്റ്റിനേഷൻ സെന്ററുകളായി പ്രഖ്യാപിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നടപടികളുടെ ഭാഗമായി കോതമംഗലം നിയോജകമണ്ഡലത്തിലെ മാമലക്കണ്ടത്തിന്റെ സാധ്യതകൾ പരിശോധിക്കാൻ ജില്ലാ കളക്ടർ ജി. പ്രിയങ്ക നേതൃത്വത്തിൽ ടൂറിസം...

CHUTTUVATTOM

കോതമംഗലം: കൊച്ചി – ധനുഷ്‌കോടി ദേശീയപാത വികസനവുമായി ബന്ധപ്പെട്ട നിര്‍മ്മാണത്തിലെ അപാകതകള്‍ പരിഹരിക്കാതെ ടോള്‍ പിരിവ് ആരംഭിക്കുന്നതിനെതിരെ കടുത്ത പ്രതിഷേധവുമായി കേരള കോണ്‍ഗ്രസ് (എം). നേര്യമംഗലം മുതല്‍ കുത്തുകുഴി വരെയുള്ള ഭാഗത്ത് നടത്തിയിട്ടുള്ള...

CHUTTUVATTOM

കോതമംഗലം: സെയില്‍സ് മാര്‍ക്കറ്റിംഗ് രംഗത്ത് കാല്‍നൂറ്റാണ്ടായി പ്രവര്‍ത്തിക്കുന്ന അനൂപ് എം. ശ്രീധരന്‍ മനുഷ്യബന്ധങ്ങളും സെയില്‍സ് മേഖലയിലെ വിവിധ ജീവിതസാഹചര്യങ്ങളും പ്രമേയമാക്കി രചിച്ച ‘പ്രതിനിധി’ നോവല്‍ പ്രകാശനം ചെയ്തു. പിണ്ടിമന എൻഎസ്എസ് കരയോഗ മന്ദിരത്തിൽനടന്ന...

CHUTTUVATTOM

തിരുവനന്തപുരം: നൂറു ദിനം പൂര്‍ത്തിയാക്കി യുഡിഎഫ് സര്‍ക്കാരിന്റെ പ്രിയദര്‍ശിനി സ്ത്രീ സൗജന്യ യാത്ര. 12 കോടിയിലധികം സൗജന്യ യാത്ര ഓര്‍ഡിനറി ബസ്സുകളിലൂടെ നടന്നുവെന്നാണ് ഗതാഗത വകുപ്പിന്റെ കണക്ക്. സമൂഹത്തിന്റെ വിവിധതലങ്ങളിലുള്ള സ്ത്രീകള്‍ക്ക് ആനുകൂല്യം...

CHUTTUVATTOM

കോതമംഗലം: നേര്യമംഗലം പാലത്തിനോട്ചേ ർന്നുള്ള അപ്രോച്ച് റോഡിൽ വൻ ഗർത്തം. മുമ്പും ഇവിടെതന്നെ കുഴി ഉണ്ടായതാണ്. അന്ന് മൂടിയതാണെങ്കിലും വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. പാലത്തില്‍ നിരന്തരം ഗതാഗതകുരുക്ക് അനുഭവപ്പെടാറുണ്ട്. കുഴിയോട് ചേര്‍ന്ന് വാഹനങ്ങള്‍ നിറുത്തിയിടുന്നതും...

CHUTTUVATTOM

കോതമംഗലം: യാത്രാക്ലേശം നേരിടുന്ന ഗ്രാമീണ മേഖലകൾക്ക് ആശ്വാസമായി കവളങ്ങാട്, പല്ലാരിമംഗലം, വാരപ്പെട്ടി, കീരംപാറ, കോട്ടപ്പടി പഞ്ചായത്തുകളെ ബന്ധിപ്പിച്ച് കെഎസ്ആർടിസിയുടെ പുതിയ പ്രിയദർശിനി ബസ് സർവീസ് ആരംഭിച്ചു. ഷിബു തെക്കുംപുറം എംഎൽഎ സർവീസിന്റെ ഉദ്ഘാടനം...

NEWS

കോതമംഗലം: നാടുകാണി മലയില്‍ രാത്രിയില്‍ കുടുങ്ങിയ യുവാവിന് അഗ്നി രക്ഷാസേനയും പോലീസും നാട്ടുകാരും രക്ഷകരായി. കൊടുങ്ങല്ലൂര്‍ സ്വദേശിയായ യുവാവ് ആണ് മലയില്‍ കുടുങ്ങിയത്. സേനാംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് മണിക്കൂറുകളോളം നടത്തിയ തിരച്ചിലിനൊടുവിലാണ് യുവാവിനെ...

error: Content is protected !!