Connect with us

Hi, what are you looking for?

CHUTTUVATTOM

സീനായ് മാർ യൂഹാനോൻ മാംദോന പള്ളിയിൽ എം.എൽ.എയ്ക്ക് സ്വീകരണവും വിദ്യാർത്ഥികൾക്ക് അവാർഡ് വിതരണവും

കോതമംഗലം: സീനായ് മാർ യൂഹാനോൻ മാംദോന യാക്കോബായ സുറിയാനി പള്ളിയുടെ നേതൃത്വത്തിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഷിബു തെക്കുംപുറം എം.എൽ.എയ്ക്ക് സ്വീകരണം നൽകി. പള്ളി വികാരിയും മാനേജിംഗ് കമ്മിറ്റി അംഗങ്ങളും ചേർന്ന് എം.എൽ.എയെ പൊന്നാട അണിയിച്ച് ആദരിച്ചു.

തുടർന്ന് സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് എം.എൽ.എ മൊമെന്റോകൾ നൽകി അനുമോദിച്ചു. സൺഡേ സ്കൂളിൽ പത്താം ക്ലാസ് വിജയിച്ച വിദ്യാർത്ഥികൾക്ക് വികാരി ഫാ. ബേബി മംഗലത്ത് ബൈബിളുകൾ വിതരണം ചെയ്തു.

ഫാ. ബേബി മംഗലത്തിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഷിബു തെക്കുംപുറം എം.എൽ.എ അവാർഡുകൾ വിതരണം ചെയ്തു. ട്രസ്റ്റിമാരായ കൂര്യാക്കോസ് ടി.ഐ., എൽദോസ് എം.സി., ജോർജ് എടപ്പാറ, മാനേജർ ലിബു തോമസ്, പ്രിൻസിപ്പൽ സുമി ജോസഫ്, ഹെഡ്മിസ്ട്രസ് ഷൈനി ഐസക് എന്നിവർ സംസാരിച്ചു.

മാനേജിംഗ് കമ്മിറ്റി, വർക്കിംഗ് കമ്മിറ്റി, സ്കൂൾ ബോർഡ് അംഗങ്ങൾ, സൺഡേ സ്കൂൾ അധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

You May Also Like

CHUTTUVATTOM

കോതമംഗലം: കാലവര്‍ഷക്കെടുതിമൂലമുള്ള വിവിധ ദുരിതബാധിത പ്രദേശങ്ങള്‍ മുന്‍ എംഎല്‍എ ആന്റണി ജോണ്‍ സന്ദര്‍ശിച്ചു. വിവിധ പ്രദേശങ്ങളില്‍ വെള്ളം കയറിയ വീടുകള്‍ സന്ദര്‍ശിച്ചു. എം.എം ബക്കര്‍, ഹക്കീംഖാന്‍, എ.എ രമണന്‍, അനസ് ഇ.ഇ, ജോമോന്‍,...

NEWS

കോതമംഗലം: നിയോജകമണ്ഡലത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് നടപ്പാക്കുന്ന നൂറുദിന കർമ്മപരിപാടിയുടെ ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ് നിർവഹിച്ചു. കോതമംഗലം നിയോജക മണ്ഡലം ഒരു പുതുയുഗപ്പിറവിയുടെ പടിവാതിൽക്കലാണെന്ന് മന്ത്രി മോൻസ് ജോസഫ്....

ACCIDENT

കോതമംഗലം: ചേലാടിന് സമീപം കരിങ്ങഴയില്‍ നിര്‍ത്തിയിട്ട പിക്കപ്പ് വാനിന് പിന്നില്‍ സ്‌കൂട്ടര്‍ ഇടിച്ച് യുവാവ് മരിച്ചു. പുന്നേക്കാട് കൈതവേലില്‍ ജോണിന്റെ മകന്‍ ജിതിന്‍ (38) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയി 11നാണ് അപകടം....

CHUTTUVATTOM

പെരുമ്പാവൂര്‍: വല്ലം പാണംകുഴി റോഡില്‍ കൂവപ്പടി പെരിയാര്‍വാലി കനാല്‍ പുറമ്പോക്കിലെ വന്‍ മരം അടക്കം എട്ടു മരങ്ങള്‍ അപകട ഭീഷണിയിലെന്ന് നാട്ടുകാരുടെ പരാതി. കണ്ടെയ്നര്‍ ലോറികള്‍ പോകുമ്പോള്‍ മരത്തിന്റെ വലിയ കൊമ്പില്‍ തട്ടുന്നത്...

CHUTTUVATTOM

കോതമംഗലം: ബിജെപി കവളങ്ങാട് മണ്ഡലം പണ്ഡിറ്റ് ദിനദയാല്‍ ഉപാധ്യായ പ്രിശിക്ഷന്‍ മഹാഭിയാന്‍ പഠന ശിബിരം നടത്തി. സംസ്ഥാന കമ്മിറ്റി അംഗം എം.എന്‍ മധു ഉദ്ഘാടനം ചെയ്തു. കവളങ്ങാട് മണ്ഡലം പ്രസിഡന്റ് അരുണ്‍ നെല്ലിമറ്റം...

NEWS

ഷാനു പൗലോസ് കോതമംഗലം: യാക്കോബായ സഭയ്ക്ക്  അനുകൂലമായി ഇന്നലെ ഹൈക്കോടതി  വിധി പ്രകാരം 2017 ജൂലൈ 3ലെ  വിധിയെ തുടർന്ന് യാക്കോബായ സഭയ്ക്ക് നഷ്ടപ്പെട്ടു പോയ പള്ളികൾ തിരികെ കിട്ടണമെന്ന ആവശ്യമുന്നയിച്ചും,  അവിഹിത  വിധി മൂലം നഷ്ടപ്പെട്ട പള്ളികൾക്ക് ഐക്യദാർഢ്യം...

EDITORS CHOICE

കോതമംഗലം: ഗൃഹാതുരത ഉണർത്തുന്ന ഒളിമങ്ങാത്ത ഓർമ്മകൾ സമ്മാനിച്ച് വീണ്ടും ഒരു ലോക റേഡിയോ ദിനം വന്നെത്തുമ്പോൾ ആറര പതിറ്റാണ്ടിലേറെയായി റേഡിയോയെ നെഞ്ചോട് ചേർത്ത് പ്രണയത്തിൽ കഴിയുകയാണ് കോതമംഗലം ചേലാട്, ചെമ്മീൻകുത്ത് സ്വദേശി റിട്ട....

CHUTTUVATTOM

  കോതമംഗലം:വീല്‍ചെയറില്‍ ജീവിതം മുന്നോട്ട് നയിക്കുന്ന ആറു പേര്‍ ചേര്‍ന്ന് നടത്തുന്ന ഒരു കഫേയുടെ പ്രചോദനകരമായ കഥയാണ് കോതമംഗലത്തിന് പറയാനുള്ളത്. ശാരീരിക വെല്ലുവിളികളെ തോല്‍പ്പിച്ച് സ്വന്തം മനോബലത്തില്‍ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന ആറു...

CHUTTUVATTOM

കോതമംഗലം: മേതല പള്ളിപ്പടിയിൽ സിപിഐഎം നേതാവിനെ റോഡിൽ അപകടപ്പെടുത്തി വധിക്കാൻ എസ്ഡിപിഐ – യുഡിഎഫ് ഗുണ്ടകളുടെ ശ്രമം. വെള്ളിയാഴ്ച ഉണ്ടായ വാക്ക് തർക്കത്തെ തുടർന്ന് ക്രൂരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സ കഴിഞ്ഞെത്തിയ ബാവ...

CHUTTUVATTOM

കോതമംഗലം: തെക്കുമ്മേല്‍ കുടിവെള്ള പദ്ധതിയുടെ സംരക്ഷണഭിത്തിയും പമ്പ് ഹൗസിന്റെ അടിഭാഗവും തകര്‍ന്നുവീണതോടെ ഉദ്ഘാടനം കഴിഞ്ഞ് എട്ട്മാസം പിന്നിട്ട പദ്ധതിയുടെ പമ്പിംഗ് നിലച്ചു. നിര്‍മാണം ആരംഭിച്ച് ഒന്‍പത് വര്‍ഷം പിന്നിട്ടശേഷം കഴിഞ്ഞ മേയ്മാസത്തിലാണ് തെക്കുമ്മേല്‍...

CHUTTUVATTOM

കോതമംഗലം: നെല്ലിക്കുഴി ടൗണിന് സമീപം കിണറ്റില്‍ വീണ മ്ലാവിനെ രക്ഷപെടുത്തി. നെല്ലിക്കുഴി കനാല്‍ പാലത്തിന് സമീപം ഡോ. നജീബിന്റെ വീട്ടിലെ കിണറിലാണ് മ്ലാവ് വീണത്. ബുധനാഴ്ച ഉച്ചകഴിഞ്ഞ കിണറിന്റെ മറ കീറി കിടക്കുന്നത്...

CHUTTUVATTOM

കോതമംഗലം: പത്തുവര്‍ഷം മുമ്പ് കിടപ്പുരോഗി പരിചരണം, സ്ത്രീശാക്തീകരണം, വിദ്യാഭ്യാസം, തൊഴില്‍ പരിശീലനം, കൃഷി- മൃഗസംരക്ഷണം, ഭക്ഷ്യസുരക്ഷ എന്നീ പ്രവര്‍ത്തനങ്ങള്‍ക്കായി രൂപീകരിച്ച കോതമംഗലം എന്റെ നാട് കൂട്ടായ്മയുടെ പുതിയ ഓഫീസ് മന്ദിരം എന്റെ നാട്...

error: Content is protected !!