കോതമംഗലം: നിയോജകമണ്ഡലത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് നടപ്പാക്കുന്ന നൂറുദിന കർമ്മപരിപാടിയുടെ ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ് നിർവഹിച്ചു.
കോതമംഗലം നിയോജക മണ്ഡലം ഒരു പുതുയുഗപ്പിറവിയുടെ പടിവാതിൽക്കലാണെന്ന് മന്ത്രി മോൻസ് ജോസഫ്.
100 ദിന കർമപരിപാടി സംസ്ഥാനത്തെ ഒരു നിയോജക മണ്ഡലത്തിൽ ആദ്യമായി പ്രഖ്യാപിക്കുന്നത് കോതമംഗലത്താണെന്നും മന്ത്രി മോൻസ് പറഞ്ഞു.
മാനിഫെസ്റ്റോയിൽ പരാമർശിച്ച അതിവേഗ പരിഹാരം ആവശ്യമുള്ള 30 വികസന പദ്ധതികളാണ് നൂറുദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എല്ലാ പഞ്ചായത്തുകളിലും കോതമംഗലം മുനിസിപ്പാലിറ്റിയിലും ജനസമ്പർക്ക പരിപാടികൾ സംഘടിപ്പിച്ച് ജനകീയ പ്രശ്നങ്ങൾക്ക് സമയബന്ധിത പരിഹാരം ഉറപ്പാക്കാനാണ് ലക്ഷ്യമിടുന്നത്.
എംഎൽഎ ഓഫീസിൽ നടന്ന ചടങ്ങിൽ ഷിബു തെക്കുംപുറം എംഎൽഎ അധ്യക്ഷനായി. മുൻസിപ്പൽ ചെയർപേഴ്സൺ ഭാനുമതി രാജു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു, നേതാക്കളായ കെ പി ബാബു, ഷമീർ പനക്കൻ, എം. എസ് എൽദോസ്, എ .ടി പൗലോസ്, പി.എ.എം ബഷീർ, ജോമി തെക്കേക്കര,സൗമ്യ ശശി, പി.എം സക്കറിയ, സി.കെ സത്യൻ, ടോമി ജോസഫ്, എൻ.സി ചെറിയാൻ, മുഹമ്മദ് ഇക്ബാൽ, പി.സി ജോർജ്ജ്, ബാബു പോൾ പഞ്ചായത്ത് പ്രസിഡന്റ്മാർ, മുനിസിപ്പൽ കൗൺസിലേഴ്സ്, വാർഡ് മെമ്പർമാർ എന്നിവർ പങ്കെടുത്തു.


















































