Connect with us

Hi, what are you looking for?

NEWS

നേര്യമംഗലം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂ​ൾ മു​റ്റ​ത്തെ കൂ​റ്റ​ൻ മ​ര​ങ്ങ​ൾ ഭീ​ഷ​ണി​

നേര്യമംഗലം: നേര്യമംഗലം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മുറ്റത്ത് നില്‍ക്കുന്ന 30 വര്‍ഷത്തിലേറെ പഴക്കമുള്ള മരങ്ങള്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും വാഹന യാത്രികര്‍ക്കും ഭീഷണിയാകുന്നു. വിദ്യാഭ്യാസ വകുപ്പില്‍ നിന്നും ജില്ലാ പഞ്ചായത്തിന് വിട്ടുനല്‍കിയ സ്ഥാപനങ്ങളില്‍ ഒന്നാണ് 200ലധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന നേര്യമംഗലം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. സ്‌കൂള്‍ മുറ്റത്ത് നില്‍ക്കുന്ന നാല് കൂറ്റന്‍ മരങ്ങള്‍ കാറ്റ് വീശുമ്പോള്‍ നിലംപൊത്തുമോ എന്ന് ഭയപ്പെട്ടാണ് വിദ്യാര്‍ത്ഥികള്‍ ക്ലാസുകളില്‍ ഇരിക്കുന്നത്. മരങ്ങള്‍ നേര്യമംഗലം-കുമളി സംസ്ഥാന പാതയോടും ചേര്‍ന്നാണ് നില്‍ക്കുന്നത്. ചെറുതും വലുതുമായ നിരവധി വാഹനങ്ങള്‍ ഈ വഴി കടന്നു പോകുന്നുണ്ട്.

ജില്ലാ പഞ്ചായത്ത് അധികാരികള്‍ക്ക് നിരവധി തവണ സ്‌കൂള്‍ അധികൃതര്‍ രേഖാമൂലം പരാതി നല്‍കിയെങ്കിലും മരങ്ങള്‍ സോഷ്യല്‍ ഫോറസ്ട്രിയില്‍ വിവരമറിയിച്ച് അവര്‍ നിശ്ചയിക്കുന്ന തുകയ്ക്ക് ലേലം ചെയ്ത് വെട്ടിമാറ്റുവാന്‍ അധികാരപ്പെടുത്തുകയായിരുന്നു. രണ്ടുപ്രാവശ്യം സര്‍ക്കാര്‍ നിയമങ്ങള്‍ പാലിച്ച് ലേലം ചെയ്തുവെങ്കിലും സോഷ്യല്‍ ഫോറസ്ട്രി ആവശ്യപ്പെടുന്ന തുകയ്ക്ക് ലേലം വിളിക്കാന്‍ ആളുകള്‍ എത്താത്തതിനാല്‍ മരംമുറി നടന്നിട്ടില്ല.മരങ്ങള്‍ വെട്ടിമാറ്റി സര്‍ക്കാര്‍ തടി ഡിപ്പോയിലേക്ക് മറ്റി സൂക്ഷിച്ച് സൗകര്യപ്രദമായി വില്‍പന നടത്തുകയാണ് ഉചിതം. കാലവര്‍ഷം ശക്തിപ്രാപിക്കുന്നതിന് മുമ്പ് മരങ്ങള്‍ വെട്ടി മാറ്റുന്നതിനുള്ള ക്രമീകരണം ചെയ്യണമെന്നാണ് പ്രധാന ആവശ്യം.

 

You May Also Like

ACCIDENT

കോതമംഗലം: വനത്തില്‍ ബീറ്റിന് (പെട്രോളിങ്ങിന് ) പോയ 2 വനിതാ ബിഎഫ്ഒ അടക്കം എട്ടംഗ വനപാലക സംഘം ഒരു രാത്രി വനത്തില്‍ കുടുങ്ങി. നേര്യമംഗലം ഫോറസ്റ്റ് റേയ്ഞ്ച് പരിധിയിലെ നീണ്ടപാറക്ക് സമീപം നഗരംപാറ...

ACCIDENT

കോതമംഗലം: കൊച്ചി-ധനുഷ്‌ക്കോടി ദേശീയ പാതയില്‍ നേര്യമംഗലം ആര്‍ച്ച് പാലത്തിന് സമീപം ട്രാവലര്‍ ജീപ്പിന് പിന്നില്‍ ഇടിച്ച് മറിഞ്ഞ് മലപ്പുറം, തൃപ്പൂണിത്തുറ സ്വദേശികളായ 7 വിനോദസഞ്ചാരികള്‍ക്ക് പരിക്ക്. പരിക്കേറ്റ മലപ്പുറം വളാഞ്ചേരി മൂത്തോടത്തുമന എം....

error: Content is protected !!