Connect with us

Hi, what are you looking for?

NEWS

മാലിപ്പാറയിൽ സ്‌കൂൾ വിദ്യാർത്ഥികൾ കാട്ടാനയുടെ മുന്നില്‍പ്പെട്ടു

കോതമംഗലം: പിണ്ടിമന പഞ്ചായത്തില്‍ മാലിപ്പാറ കുളങ്ങാട്ടുകുഴി റോഡില്‍ സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോകുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ കാട്ടാനയുടെ മുന്നില്‍പ്പെട്ടു. കഴിഞ്ഞ ദിവസങ്ങളില്‍ പലയിടങ്ങളിലായി കണ്ട പിടിയാനയാണ് ഇവിടേയും പ്രത്യക്ഷപ്പെട്ടത്. ഈ സമയം ഒരു സ്‌കൂള്‍ ബസും ഇതുവഴി കടന്നുപോയി. അല്പസമയത്തിനുശേഷം റോഡില്‍ നിന്ന് ആന റബ്ബര്‍ തോട്ടത്തിലേക്ക് കയറി. ഹെക്ടര്‍കണക്കിന് വിസ്തീര്‍ണമുള്ള റബര്‍ എസ്റ്റേറ്റ് മേഖലയിലാണ് ആനയെ കണ്ടത്. ചൊവ്വാഴ്ച രാത്രി കാടിറങ്ങിയ ആന തിരികെ പോകാതെ എസ്റ്റേറ്റിലും പരിസരത്തെ കൃഷിയിടങ്ങളിലും തങ്ങിയെന്നാണ് നിഗമനം.

പട്ടാപ്പകലും ആന ഇറങ്ങിയതറിഞ്ഞ് നാട്ടുകാര്‍ തടിച്ചുകൂടി. പോലീസും വനപാലകരും സ്ഥലത്തെത്തി. വനപാലകര്‍ ആനയെ ഓടിക്കാനുള്ള ശ്രമം നടത്തിയപ്പോള്‍ നാട്ടുകാര്‍ എതിര്‍ത്തു. സമീപത്തെ ജനവാസമേഖലകളിലേക്ക് ആന എത്താനുള്ള സാധ്യതയാണ് നാട്ടുകാരുടെ എതിര്‍പ്പിന് കാരണമായത്. കോട്ടപ്പാറ പ്ലാന്റേഷനില്‍ നിന്ന് ഏതാനും കിലോമീറ്റര്‍ മാറിയുള്ള പ്രദേശത്താണ് ആനയെത്തിയത്. ജനവാസമേഖലയിലൂടെയല്ലാതെ ആനയ്ക്ക് പ്ലാന്റേഷനില്‍ തിരിച്ചെത്താനുമാകില്ല. ആനയെ കാടുകയറ്റാന്‍ വനപാലകരും നാട്ടുകാരും പിന്നാലെ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ എന്ന പോലെ ശാന്ത സ്വഭാവത്തിലായിരുന്നു പിടിയാന.

ആളുകള്‍ ബഹളം വച്ചപ്പോഴും അക്രമാസക്തയായില്ല. വളരെ സാവധാനം നടന്നുനീങ്ങുകയായിരുന്നു. രോഗമോ, പരിക്കോ ആനയെ അലട്ടുന്നുണ്ടെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. സാധാരണപോലെ തീറ്റയെടുക്കാനും ആനയ്ക്ക് കഴിയുന്നില്ലെന്നാണ് വനപാലകരുടേയും നിഗമനം. ആനയെ തുടര്‍ന്നും നിരീക്ഷിക്കാനാണ് തീരുമാനം.

 

You May Also Like

CHUTTUVATTOM

പെരുമ്പാവൂര്‍: ദമ്പതികളെന്ന വ്യാജേന താമസിച്ച് വന്‍തോതില്‍ ഹൈബ്രിഡ് കഞ്ചാവ് വില്‍പന നടത്തിവന്ന യുവതിയെയും യുവാവിനെയും എക്‌സൈസ് സംഘം പിടികൂടി. ബംഗാള്‍ സ്വദേശി മുഹമ്മദ് ഗദ്ദാഫി, അസാം സ്വദേശിനി ദുരൈവനു ജീന്‍ എന്നിവരെയാണ് കുന്നത്തുനാട്...

CHUTTUVATTOM

മൂവാറ്റുപുഴ: റാക്കാട് നാന്തോട് ജംഗ്ഷന് സമീപത്തെ വാടകവീട്ടില്‍ നിന്ന് 32 ഗ്രാം എംഡിഎംഎയുമായി യുവതി പോലീസ് പിടിയില്‍. കോതമംഗലം ഓടക്കാലി സ്വദേശിനി മിനിമോളെയാണ് പോലീസ് പിടികൂടിയത്. ഒപ്പമുണ്ടായിരുന്ന ബഷീര്‍ എന്നയാള്‍ക്കായി പോലീസ് അന്വേഷണം...

CHUTTUVATTOM

  കോതമംഗലം: കന്നി -20 പെരുന്നാളിനോട് അനുബന്ധിച്ച് താൽക്കാലികമായി ഗതാഗതത്തിനായി തുറന്നതങ്കളം-കോഴിപ്പിള്ളി ന്യൂ ബൈപ്പാസ് റോഡ് സ്ഥല ഉടമകൾ കല്ല് നിരത്തി അടച്ചു.ബൈപ്പാസിനായി സ്ഥലമേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് തുടക്കംമുതലുള്ള തര്‍ക്കത്തിന്‍റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ സംഭവവും....

CHUTTUVATTOM

കോതമംഗലം: വർഷങ്ങളായി നീണ്ടുനിന്ന പ്രതിസന്ധികൾക്ക് വിരാമമിട്ട് കുടമുണ്ട പുതിയപാലം വ്യാഴാഴ്ച രാവിലെ 9.30ന് ഗതാഗതത്തിന് ഷിബു തെക്കുംപുറം എംഎൽഎ തുറന്ന് കൊടുക്കും.അപ്രോച്ച് റോഡ് നിർമാണത്തിനാവശ്യമായ ഭൂമി സ്ഥലമുടമ സൗജന്യമായി വിട്ടുനൽകാൻ തയ്യാറായതോടെയാണ് പാലം...

CHUTTUVATTOM

കോതമംഗലം: നിര്‍മ്മാണം പൂര്‍ത്തീകരിച്ചിരുന്ന കുടമുണ്ട പാലത്തിന് അപ്പ്രോച്ച് റോഡ് സാധ്യമാക്കി സഞ്ചാരയോഗ്യമാക്കിയത് തന്റെ നേട്ടമാണെന്ന് പറഞ്ഞ് ഷിബു തെക്കുംപുറം എംഎല്‍എ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് മുന്‍ എംഎല്‍എ ആന്റണി ജോണ്‍.കുടമുണ്ട പാലത്തിന്റെ കാര്യത്തില്‍...

CHUTTUVATTOM

കോതമംഗലം: ആധിപത്യത്തിന് ഇനിയും ഇളക്കമില്ല, റവന്യു ജില്ലാ സ്‌കൂള്‍ കായികമേളയില്‍ കിരീടം നിലനിര്‍ത്തി കോതമംഗലം ഉപജില്ല 23-ാമത് തവണയും ചാമ്പ്യന്മാരായി. സ്വര്‍ണത്തിളക്കത്തില്‍ ബഹുദൂരം മുന്നിലെത്തിയ കോതമംഗലം 41 സ്വര്‍ണവും 32 വെള്ളിയും 22...

CHUTTUVATTOM

  കുട്ടമ്പുഴ: അറിവിന്റെ ലോകത്തേക്ക് പന്തപ്ര ഉന്നതിയിലെ കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്ന് ഷിബു തെക്കുംപുറം എംഎൽഎ. വിദ്യാഭ്യാസം ഓരോ കുട്ടിയുടെയും അവകാശമാണ്. സാമൂഹികവും സാമ്പത്തികവുമായ സാഹചര്യങ്ങൾ കുട്ടികളുടെ പഠനസ്വപ്നങ്ങൾക്ക് തടസ്സമാകരുതെന്നുമുള്ള സന്ദേശം പകരുന്നതായിരുന്നു...

CHUTTUVATTOM

  കോതമംഗലം: കേരളം രൂപീകൃതമായതിന്റെ 70-ാം വാർഷികമായ കേരളപ്പിറവി ദിനം കോതമംഗലത്തിന്റെ തനിമയും പൈതൃകവും കലാ–സാംസ്കാരിക സമ്പന്നതയും വിളിച്ചോതുന്ന വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. ‘എന്റെ കോതമംഗലം, എന്റെ അഭിമാനം’ എന്ന ആശയത്തെ മുൻനിർത്തി...

CHUTTUVATTOM

  അജ്മാൻ: കോതമംഗലം–മൂവാറ്റുപുഴ പ്രവാസി കൂട്ടായ്മയായ ആശ്രയം യു.എ.ഇ.യുടെ നേതൃത്വത്തിൽ ഒന്നിച്ചോണം 2026 എന്ന പേരിൽ വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു. അജ്മാൻ റിയൽ സെന്റർ ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷ പരിപാടി ഡീൻ കുര്യാക്കോസ്...

CHUTTUVATTOM

കോതമംഗലം: നഗരജീവിതം വിട്ട് നാട്ടിലേക്ക്. ഒരേക്കറിൽ കൃഷിയുടെ വൈവിധ്യമൊരുക്കി കോതമംഗലം സ്വദേശികളായ മാനുവൽ – ആൽബി ദമ്പതികൾ.നഗരത്തിലെ തിരക്കേറിയ ജോലിജീവിതത്തിൽനിന്ന് നാട്ടിൻപുറത്തിന്റെ ഹരിതാഭയിലേക്ക് മടക്കം. കൃഷിയോടുള്ള ഇഷ്ടവും മണ്ണിനോടുള്ള അടുപ്പവും കൈമുതലാക്കി ഒരേക്കർ...

CHUTTUVATTOM

കോതമംഗലം: വെറ്റിലപ്പാറ പാലയം പടിക്കൽ സെയ്തലവി (73) നിര്യാതനായി. സംസ്കാരം നടത്തി.ഭാര്യ: ഷെരിഫ. മക്കൾ: അമീർ, അഫീർ , അനീസ. മരുമക്കൾ: അൻസി,അജ്മി, സലീം

CHUTTUVATTOM

കോതമംഗലം: എതിരാളികൾക്ക് എത്തിപ്പിടിക്കാൻ പോലും അവസരം നൽകാതെ കുതിച്ച കോതമംഗലം ജില്ലാ സ്‌കൂൾ കായികമേളയുടെ കിരീടത്തിൽ പിടിമുറുക്കി. എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന കായികമേളയ്ക്ക് കൊടിയിറങ്ങാൻ ഒരുപകൽ മാത്രം ശേഷിക്കെ, 237...

error: Content is protected !!