പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ തോട്ടപ്പാടം ജംഗ്ഷനില്‍ സ്വകാര്യ ബസ് കത്തിനശിച്ചു. വ്യാഴാഴ്ച വെളുപ്പിന് മൂന്നോടെയാണ് അപകടം. മൂവാറ്റുപുഴ-പെരുമ്പാവൂര്‍ റൂട്ടിലോടുന്ന പഞ്ചമി ബസ് ആണ് കത്തി നശിച്ചത്. സര്‍വീസിന് ശേഷം രാത്രി തോട്ടപ്പാടം കവലയില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. ബസ് മുഴുവനായും കത്തി നശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണെന്നാണ് പ്രാഥമിക നിഗമനം. തൊട്ടടുത്ത് മറ്റ് വണ്ടികളും സമീപത്ത് പെട്രോള്‍ പമ്പും ഉണ്ടായിരുന്നെങ്കിലും ഫയര്‍ ഫോഴ്സ് അംഗങ്ങള്‍ കൃത്യസമയത്ത് എത്തി തീയണച്ചതിനാല്‍ വലിയ ദുരന്തം വഴിമാറി.



















































