കോതമംഗലം: സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ പോത്താനിക്കാട് പഞ്ചായത്തുതല ഉദ്ഘാടനം പ്രസിഡന്റ് കെ.പി. ജയിംസ് നിര്‍വഹിച്ചു. ഗവ. എല്‍പി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ സാബു വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ലൂസി സന്തോഷ്, അനില്‍ അബ്രഹാം, ഷീല റോയ്, ജോസ് വര്‍ഗീസ്, ഹെഡ്മാസ്റ്റര്‍ ബിനു ജോസഫ്, സി.വി. ജേക്കബ്, സാല്‍മോന്‍ സി.കുര്യന്‍, ഷാജി സി. ജോണ്‍, ജെബി ലൈജു തുടങ്ങിയവര്‍ പങ്കെടുത്തു.






















































