Connect with us

Hi, what are you looking for?

NEWS

മൂവാറ്റുപുഴ സിവില്‍ സ്റ്റേഷന് സമീപം ടോറസ് ലോറിയും, ബൈക്കും കൂട്ടിയിടിച്ച് അപകടം: ഒരാള്‍ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ: വാഴപ്പിള്ളിയില്‍ മൂവാറ്റുപുഴ സിവില്‍ സ്റ്റേഷന് സമീപം ടോറസ് ലോറിയും, ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം. ശനിയാഴ്ച വൈകിട്ട് 4.30 ഓടെയുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികനായ പുനലൂര്‍ സ്വദേശി ബിജു (59) ആണ് മരിച്ചത്. ബിജുവിനൊപ്പം ഉണ്ടായിരുന്ന മൂലമറ്റം സ്വദേശി ഹരി (28) ക്ക് ഗുരുതരമായി പരിക്കേറ്റു. മൂവാറ്റുപുഴ ഭാഗത്ത് നിന്നും പട്ടിമറ്റം ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ എതിര്‍ ദിശയില്‍ വരികയായിരുന്ന ടോറസ് ലോറിയുമായി കൂട്ടിയടിക്കുകയായിരുന്നു.

അപകടത്തെ തുടര്‍ന്ന് ടോറസ് ലോറിക്കടിയില്‍ കുടുങ്ങിയ ബിജുവിനെ മൂവാറ്റുപുഴ ഫയര്‍ഫോഴ്‌സ് എത്തിയാണ് പുറത്തെടുത്തത്. ബിജുവിനെയും ഹരിയേയും ഉടന്‍തന്നെ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ബിജുവിന്റെ ജീവന്‍ രക്ഷിക്കാനായില്ല. ഇരുവരും മടവൂര്‍ ഭാഗത്തെ വര്‍ക്ക് ഷോപ്പിലെ ജീവനക്കാരാണ്. ബിജുവിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ ജയന്‍ മാത്യുവിന്റെ നേതൃത്വത്തില്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍മാരായ അനിബെന്‍ കുര്യാക്കോസ്, അജേഷ് ടി.ആര്‍, പി.എല്‍ ഷാലിന്‍, ഹരികൃഷ്ണന്‍ കെ.സി, കെ ഇസ്മായില്‍, ഹോം ഗാര്‍ഡുമാരായ ടി.കെ ജയ്സിങ്, ഷിജു സോമന്‍ എന്നിവര്‍ രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തു

 

 

You May Also Like

ACCIDENT

മൂവാറ്റുപുഴ: മാറാടി മഞ്ചരിപ്പടിയില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികന് ദാരുണാന്ത്യം. ശനിയാഴ്ച ഉച്ചയ്ക്ക് 12 ഓടെയുണ്ടായ അപകടത്തില്‍ തലയോലപ്പറമ്പ് വടയാര്‍ മാലിത്തറ സുമിത്ത് എം ഡേവിഡ് ആണ് മരിച്ചത്. മൂവാറ്റുപുഴയില്‍...

ACCIDENT

കോതമംഗലം:ദേശീയ പാതയില്‍ കവളങ്ങാട് പഞ്ചായത്തില്‍ നാല് വ്യത്യസ്ത വാഹനാപകടങ്ങളില്‍ 10 പേര്‍ക്ക് പരിക്ക്. രാവിലെ നെല്ലിമറ്റം മില്ലുംപടിയില്‍ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ എട്ട് പേര്‍ക്ക് പരിക്കേറ്റു. നെല്ലിമറ്റം പള്ളിക്ക് സമീപം...

CHUTTUVATTOM

മൂവാറ്റുപുഴ:111ന്റെ നിറവില്‍ സ്മാര്‍ട്ടായി ജന്മദിനം ആഘോഷിക്കാന്‍ തയ്യാറെടുക്കുകയാണ് എസ്തപ്പാനോസ്. ചേലാട് കര്‍ഷക കുടുംബത്തില്‍ 1091 മിഥുനം 20നായിരുന്നു അതിരംപുഴയില്‍ എ.എ എസ്തപ്പാനോസ് എന്ന മുത്തച്ഛന്റെ ജനനം.  ഇപ്പോഴും ഒറ്റ ആഗ്രഹമേയുള്ളൂ, പറമ്പിലിറങ്ങി കൃഷിവേലകള്‍...

ACCIDENT

കോതമംഗലം: കോതമംഗലത്തിനു സമീപം നെല്ലിമറ്റത്ത് വെള്ളിയാഴ്ച രാവിലെയുണ്ടായ വാഹനാപകടത്തിൽ എട്ട് പേർക്ക് പരിക്ക്. നെല്ലിമറ്റം, മില്ലുംപടിയിൽ ടാറ്റാ എയ്സ് വാഹനവും കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. അന്യസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ സഞ്ചരിച്ച ടാറ്റാ എയ്സ്,...

CHUTTUVATTOM

കോതമംഗലം: എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലയിൽ മൂവാറ്റുപുഴ കേന്ദ്രീകരിച്ച് പുതിയ ജില്ല രൂപീകരിക്കണമെന്ന് വൈ.എം.സി.എ. സെമിനാർ ആവശ്യപ്പെട്ടു. എറണാകുളം,ഇടുക്കി, ജില്ലകളിലെ കോതമംഗലം,മൂവാറ്റുപുഴ,തൊടുപുഴ, ദേവികുളം താലൂക്കുകൾ ഉൾപ്പെടുത്തി മൂവാറ്റുപുഴ ജില്ലരൂപീകരിക്കണമെന്ന് 1982 മുതൽ ഭരണ...

ACCIDENT

കോതമംഗലം: കോതമംഗലത്ത് അജ്ഞാത വാഹനമിടിച്ച് വയോധിക മരിച്ചു. നെല്ലിക്കുഴി, ഇളമ്പ്ര സ്വദേശി പുലിക്കുന്നത്ത്കുടി കാര്‍ത്തിക കുറുമ്പന്‍ (95) ആണ് മരിച്ചത്. തങ്കളം – കാക്കനാട് നാലുവരിപ്പാതയില്‍ 11.30ഓടെയാണ് അപകടമുണ്ടായത്. അപകടത്തിന് ശേഷം വാഹനം...

ACCIDENT

കവളങ്ങാട്: കക്കടാശേരി-കാളിയാര്‍ റോഡില്‍ രോഗിയുമായി പോയ ആംബുലന്‍സ് മറിഞ്ഞ് രോഗി ഉള്‍പ്പെടെ ആറുപേര്‍ക്ക് പരിക്ക.ഞാറക്കാട് ടൗണില്‍ ബുധനാഴ്ച വൈകിട്ട് 6.30 ഓടെയാണ് അപകടമുണ്ടായത്. വണ്ണപ്പുറം അര്‍ച്ചന ആശുപത്രിയിലെ ഡോ. സച്ചുവിന്റെ അമ്മ മീരാവുമ്മയെ...

CRIME

മൂവാറ്റുപുഴ: വില്‍പ്പനക്കായി ഉണക്ക കഞ്ചാവ് കൈവശം സൂക്ഷിച്ച പ്രതിക്ക് 5 വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും വിധിച്ച് മൂവാറ്റുപുഴ കോടതി. ഒഡിഷ സ്വദേശി അജിത് കുമാര്‍ പ്രധാന്‍ (36) നെയാണ്...

ACCIDENT

കോ​ത​മം​ഗ​ലം: കൊ​ച്ചി-​ധ​നു​ഷ്‌​കോ​ടി ദേ​ശീ​യ​പാ​ത​യി​ല്‍ നേ​ര്യ​മം​ഗ​ല​ത്തി​ന് സ​മീ​പം വി​ല്ലാം​ചി​റ​യി​ല്‍ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന പി​ക്ക​പ്പ് വാ​നി​ന് മു​ക​ളി​ലേ​ക്ക് വ​ന്‍​മ​രം ക​ട​പു​ഴ​കി വീ​ണു. ഡ്രൈ​വ​റും സ​ഹാ​യി​യും പ​രി​ക്കേ​ല്‍​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ദേ​ശീ​യ പാ​ത​യി​ല്‍ ഏ​റെ​നേ​രം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു....

ACCIDENT

മൂവാറ്റുപുഴ: കൊച്ചി – ധനുഷ്‌കോടി ദേശീയപാതയില്‍ ലോറിയിലേക്ക് സ്‌കൂട്ടര്‍ ഇടിച്ചു കയറിണ്ടായ അപകടത്തില്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച രാവിലെ 7.30 ഓടെ പെരുവംമൂഴി ജംഗ്ഷനിലുണ്ടായ അപകടത്തില്‍ പുത്തന്‍കുരിശ് മുത്തൂറ്റ് കോളേജ് ബിടെക് നാലാം...

CHUTTUVATTOM

കൂത്താട്ടുകുളം: മണ്ണത്തൂരിൽ കർഷകൻ ഷോക്കേറ്റ് മരിച്ചു.എസ്എൻഡിപിക്ക് സമീപം കണിച്ചാട്ട് കെ.എ ദാമോദരൻ (78) ആണ് ഷോക്കേറ്റ് മരിച്ചത്. തുരുത്ത് മറ്റത്ത് ഭഗവതി ക്ഷേത്രത്തിന് സമീപമുള്ള തോട്ടിൽ ശനിയാഴ്ച വൈകിട്ട് 3 ഓടെയാണ്ദാമോദരനെ തോട്ടിൽ...

ACCIDENT

കോതമംഗലം: തൃക്കാരിയൂര്‍ മുണ്ടുപാലം ജംഗ്ഷന്‌സമീപം നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് 11 കെ.വി. ഇലക്ട്രിക് പോസ്റ്റിലിടിച്ചു. ഇടിയുടെ ആഘാതത്തില്‍ പോസ്റ്റ് ഒടിഞ്ഞ് ജീപ്പിന് മുകളില്‍ പതിച്ചു. കാറില്‍ ഉണ്ടായിരുന്നവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. അപകടത്തെ തുടര്‍ന്ന്...

error: Content is protected !!