കോതമംഗലം: താലൂക്ക് ആശുപത്രിയിൽ പോലീസ് സർജനെ നിയമിക്കണമെന്ന ആവശ്യം ശക്തമാകുന്നു. പോലീസ് സർജൻഇല്ലെന്ന കാരണത്താൽ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ദൂരെ ആശുപത്രികളിൽ അയക്കേണ്ടി വരുന്നത് ബുദ്ധിമു ട്ടുണ്ടാക്കുകയാണ്.
ഗോത്രവർഗ മേഖലകളിൽ നിന്നുൾപ്പെടെ അസുഖബാധിതരാകുന്നവർ യാത്രാമധ്യേ മരിച്ചാലും നിരന്തര ചികിത്സാ രേഖകൾ കാണിച്ചാലും പോലീസ് സർജൻ പോ സ്റ്റ്മോർട്ടം നടത്തണമെന്ന് അധികൃതർ നിർബന്ധം പിടിക്കുകയാണ്. താലൂക്ക് ആശു പത്രിയിൽ അടിയന്തരമായി പോലീസ് സർജനെ നിയമിക്കണമെന്നും പോലീസ് സർജൻ പോസ്റ്റ്മോർട്ടം നടത്തണമെന്ന നിർബന്ധം പുനഃപരിശോധിക്കണമെന്നും നഗരസഭ ടൗൺ വാർഡ് കോൺഗ്രസ് പ്രവർത്തകയോഗം ആവശ്യപ്പെട്ടു. ഡിസിസി ജനറൽ സെക്രട്ടറി അബു മൊയ്തീൻ ഉദ്ഘാടനം ചെയ്തു. ശശി കുഞ്ഞുമോൻ അധ്യക്ഷനായി.


















































