Connect with us

Hi, what are you looking for?

NEWS

വേനൽ മഴയും കാറ്റും :കോതമംഗലം താലൂക്കിൽ വ്യാപക നാശം

കോതമംഗലം: താലൂക്കിൽ ഇന്ന് വൈകിട്ട് പെയ്ത മഴയ്ക്കൊപ്പമുണ്ടായ ശക്‌തമായ കാറ്റിൽ വ്യാപക നാശം. കവളങ്ങാട്, പല്ലാരിമംഗലം പഞ്ചായത്തുകളിലാണു കൂടുതൽ നാശം. മരങ്ങൾ ഒടിഞ്ഞും കടപുഴകിയും കെട്ടിടങ്ങൾക്കു മുകളിൽ പതിച്ചു. പലയിടങ്ങിലും മരങ്ങൾ വീണ് ഗതാഗത തടസ്സമുണ്ടായി. കൃഷിനാശവുമുണ്ട്.

ഇലക്‌ട്രിക് ലൈൻ പൊട്ടിയും പോസ്‌റ്റ് ഒടിഞ്ഞും മേഖലയിലെങ്ങുമുണ്ടായ വൈദ്യുതി തടസ്സം രാത്രി വൈകിയും പുനഃസ്‌ഥാപിക്കാനായിട്ടില്ല. നെല്ലിമറ്റം-വാളാച്ചിറ റോഡിൽ ചിറമേൽ സജിയുടെ വീടിനു മുൻപിലേക്കും റോഡിലേക്കും മരങ്ങൾ കടപുഴകി വീണു. ചിറമേൽ തോമസിന്റെ തൊഴുത്തിലേക്കു മരം ഒടിഞ്ഞുവീണു. വാളാച്ചിറ കീപ്പുറത്ത് അലിയുടെ പുരയിടത്തിൽ നിന്ന മരം വീണു.

തേക്കുമരം വീണ് കുടയ്ക്കാട്ട് ഇബ്രാഹിമിൻ്റെ മതിലും ഗേറ്റും തകർന്നു. കുറുങ്കുളം ക്ഷേത്രത്തിനു സമീപം റോഡിൽ മരംവീണു ഗതാഗത തടസ്സമുണ്ടായി. നെല്ലിക്കുഴി യുഗദീപ്‌തി ഗ്രന്ഥശാലയുടെ മുകൾനിലയിലെ ഹാളിന് കാറ്റിൽ കേടുപാട് സംഭവിച്ചു.

You May Also Like

CHUTTUVATTOM

കോതമംഗലം: വിശപ്പിന് മുന്നില്‍ ചികിത്സ പോലും പൂര്‍ണമാകില്ലെന്ന തിരിച്ചറിവില്‍ കോതമംഗലം താലൂക്ക് ആശുപത്രിയില്‍ ആരംഭിച്ച ‘വിശപ്പുരഹിത ആശുപത്രി’ പദ്ധതി വിജയകരമായ രണ്ട് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി. ആശുപത്രി സൂപ്രണ്ട് ഡോ. സാം പോളും, കോതമംഗലം...

CHUTTUVATTOM

കോതമംഗലം: ഉപജില്ലയിലെ ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയില്‍ വരുന്ന വിദ്യാലയങ്ങളിലെ പാചക തൊഴിലാളികള്‍ക്കായി പരിശീലനം സംധടിപ്പിച്ചു. കോതമംഗലം മിനി സിവില്‍ സ്റ്റേഷന്‍ കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന പരിശീലന പരിപാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ ഭാനുമതി രാജു...

CHUTTUVATTOM

കോതമംഗലം: എന്റെ നാട് പെയിൻ ആൻ്റ് പാലിയേറ്റിവ് കെയർ ട്രസ്റ്റിന്റെ മൂന്നാം വാർഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ഭാവി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനുള്ള യോഗവും സംഘടിപ്പിച്ചു. ഷിബു തെക്കുംപുറം എം.എൽ.എ ഉദ്ഘാടനം...

CHUTTUVATTOM

കോതമംഗലം: ഉമ്മൻചാണ്ടിയുടെ ജനസേവന മാതൃക പിന്തുടർന്ന് ചെറുവട്ടൂർ കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ കീഴിൽ പാലിയേറ്റീവ് കെയർ പദ്ധതി ആരംഭിക്കാൻ തീരുമാനിച്ചു.കോൺഗ്രസ് ചെറുവട്ടൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഉമ്മൻചാണ്ടിയുടെ മൂന്നാം ചരമവാർഷിക അനുസ്മരണത്തിലാണ്...

CHUTTUVATTOM

കോതമംഗലം:നിർദ്ധിഷ്ട ചേലാട് അന്താരാഷ്ട്ര സ്റ്റേഡിയത്തിന് ഉമ്മൻ ചാണ്ടി യുടെ പേര് നൽകണമെന്ന് കോൺഗ്രസ് കോതമംഗലം മുൻസിപ്പൽ മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. ഉമ്മൻചാണ്ടിയുടെ 3 -ാം ചരമ വാർഷികം അനുസ്മരണ സമ്മേളനത്തിലാണ് പ്രമേയം പാസാക്കിയത്....

CHUTTUVATTOM

കോതമംഗലം: കോതമംഗലം സെൻറ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി എറണാകുളം ഒളിമ്പിക് അസോസിയേഷനുമായി സഹകരിച്ച് ലഹരിക്കെതിരെ പോരാടാം , ഗോളടിക്കാം സമ്മാനം നേടാം എന്ന പരിപാടിയുടെ ഭാഗമായി പെനാൽറ്റി...

CHUTTUVATTOM

കോതമംഗലം:കോട്ടപ്പടി നോർത്ത് ഗവ. എൽ.പി. സ്കൂളിൽ വായന മാസാചരണ സമാപന സമ്മേളനം ഷിബു തെക്കുംപുറം എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഉമേഷ് ശിവകുമാർ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക നിത്യ ആർ. നായർ,...

ACCIDENT

കോതമംഗലം: കോതമംഗലത്ത് വ്യത്യസ്ഥ ഇടങ്ങളിൽ രണ്ട് വാഹനാപകടങ്ങൾ. നേര്യമംഗലം വില്ലാഞ്ചിറയിലും ഭൂതത്താൻകെട്ട്-വടാട്ടുപാറ റോഡിലുമാണ് വെള്ളിയാഴ്ച വാഹനാപകടങ്ങളുണ്ടായത്. ദേശീയ പാതയിൽ തലക്കോട് വില്ലാഞ്ചിറയിൽ രാവിലെ ലോറി ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ച ലോറി 20 അടി...

CHUTTUVATTOM

കോതമംഗലം: വാരപ്പെട്ടി പഞ്ചായത്തില്‍ മൈലൂര്‍ത്തടത്ത് പഞ്ചായത്ത് അനുമതി പോലുമില്ലാതെ ജനവാസമേഖലയില്‍ സ്ഥാപിച്ചിരിക്കുന്ന അനധികൃതകള്ള്ഷാപ്പ് നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട് മൈലൂര്‍ത്തടം ജനകീയകൂട്ടായ്മ 25 ദിവസമായി നടത്തി വരുന്ന സമരത്തിന് കെ.സി.ബി.സി. മദ്യ-ലഹരി വിരുദ്ധ സമിതിയും, മദ്യവിരുദ്ധ ഏകോപനസമിതി...

CHUTTUVATTOM

കോതമംഗലം: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മാര്‍ ബസേലിയോസ് ഓഗന്‍ ചാരിറ്റബിള്‍ ഫൗണ്ടേഷന്റെ സാന്ത്വനം സ്‌പെഷ്യല്‍ സ്‌കൂളിന്റെ 18-ാം വാര്‍ഷികാഘോഷം നടത്തി. വൈകല്യമുള്ള കുട്ടികളുടെ കലാപരമായ കഴിവുകള്‍ സമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കുന്നതിനും...

CHUTTUVATTOM

കോതമംഗലം: വടാട്ടുപാറയെ കൗതുകം കലര്‍ന്ന ഭീതിയിലാക്കുകയാണ് രണ്ടു രാജവെമ്പാലകള്‍. കുട്ടമ്പുഴയിലെ വടാട്ടുപാറ അരീക്ക സിറ്റി ജനവാസമേഖലയിലാണ് ഒരു വര്‍ഷമായി രണ്ടുപാമ്പുകളും വിഹരിക്കുന്നത്. ആര്‍ക്കും ഇതുവരെ അപകടമില്ലെങ്കിലും ഇവയുടെ വലിപ്പം ജനത്തെ ഭയപ്പെടുത്തുന്നു. അരീക്കസിറ്റി...

CHUTTUVATTOM

കോതമംഗലം: കോതമംഗലം വൈഎംസിഎയുടെ പ്രതിമാസ പ്രാർത്ഥന കൂട്ടായ്മ മുവാറ്റുപുഴ മേഖല വൈദിക സെക്രട്ടറി ഫാ.മാത്യൂസ് കുഴിവേലിപുറത്ത് ഉദ്ഘാടനം നിർവ്വഹിച്ചു . സമൂഹത്തിൽ ആത്മീയതയും, സേവന മനോഭാവവു൦, പരസ്പരസ്നേഹവും വളർത്തി എടുക്കുന്നതിൽപ്രാർത്ഥന കൂട്ടായ്മക്ക് ഏറെ...

error: Content is protected !!