കോതമംഗലം: കേരള കോൺഗ്രസ് (എം) കോതമംഗലം നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചെയർമാനാൻ കെഎം മാണി അനുസ്മരണം നടത്തി. സംസ്ഥാന സ്റ്റീയറിംഗ് കമ്മിറ്റി അംഗം അഡ്വ. റോണി മാത്യു പുഷ്പാർച്ചന നടത്തി ഉദ്ഘാടനം നിർവഹിച്ചു.
നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ. ജോസ് വർഗീസ് അധ്യക്ഷനായി. പി.ജി സണ്ണി, ജിജോ പീച്ചാട്ട്, തോമസ് വട്ടപ്പാറ, യൂത്ത് ഫ്രണ്ട് പ്രസിഡന്റ് ബൈജു വർഗീസ്, എ .ആർ പൗലോസ്, എം.എം ജോസഫ്, ലിസി ജോസഫ്, ഷാന്റി കോയിക്കകുടി, ബെന്നി ചിറ്റപ്പറമ്പിൽ, ജോസഫ് ആന്റണി, മാത്യു ചേറ്റൂർ, കെ എസ് സി സംസ്ഥാന സെക്രട്ടറി ബിനിൽ വാവേലി എന്നിവർ പ്രസംഗിച്ചു.


















































