Connect with us

Hi, what are you looking for?

CHUTTUVATTOM

വെള്ളത്തിനടിയില്‍ കുടുങ്ങിയ കീരംപാറ സ്വദേശിയുടെ വല വീണ്ടെടുത്ത് നല്‍കി ഫയര്‍ഫോഴ്‌സ്

കോതമംഗലം: വീണ്ടും കേരളാ ഫയർ ഫോഴ്സ് താരമായി. കാലുകൾ തളർന്നിട്ടും കൈക്കരുത്തിൽ മീൻ പിടിച്ച് ഉപജീവനം നടത്തുന്ന കീരംപാറ സ്വദേശി തോമസിൻ്റെ വെള്ളത്തിനടിയിൽ കുടുങ്ങിപ്പോയ വല കോതമംഗലം ഫയർഫോഴ്സ് വീണ്ടെടുത്ത് നൽകി.

ഒരു മനുഷ്യ സ്പർശമുള്ള വാർത്തയാണ് ഇനി പറയാൻ പോകുന്നത്. കീരംപാറ സ്വദേശിയായ തോമസ് തൻ്റെ മുച്ചക്ര വാഹനത്തിൽ തട്ടേക്കാട് പെരിയാറിൻ്റെ തീരത്ത് എത്തി നിരങ്ങി നീങ്ങി വഞ്ചിയുമായി മീൻ പിടിക്കാൻ പോകുന്നത് സമീപകാലത്ത് വൈറലായ കാഴ്ചയായിരുന്നു. എന്നാൽ ഒരാഴ്ച മുമ്പ് മീൻപിടിക്കുന്നതിനിടയിൽ വെള്ളത്തിനടിയിൽ വല കുടുങ്ങിപ്പോയതോടെ തോമസിന് ഉപജീവനം വഴിമുട്ടിപ്പോവുകയായിരുന്നു.

സ്വന്തം ഉപജീവനമാർഗം തന്നെ നഷ്ടമാകുമെന്ന ആശങ്കയിൽ തോമസ്, ഒടുവിൽ കോതമംഗലം ഫയർഫോഴ്‌സിന്റെ സഹായം തേടി.അപ്പോൾ തന്നെ സ്റ്റേഷൻ ഓഫീസർ അജ്മൽ ഷായുടെ നേതൃത്വത്തിൽ സ്കൂബാ ടീമുമായി തട്ടേക്കാട് എത്തുകയായിരുന്നു.

തട്ടേക്കാട് പാലത്തിന് സമീപത്തു നിന്ന് ഏകദേശം ഒരു കിലോമീറ്റർ ദൂരെ 20 അടി താഴ്ചയിൽ വെള്ളത്തിനടിയിൽ മരക്കൊമ്പിൽ കുരുങ്ങിക്കിടന്ന വല സ്കൂബ ഉപയോഗിച്ച് സേനാംഗങ്ങൾ എടുത്തു നൽകുകയായിരുന്നു. ഒരു മണിക്കൂറോളം നടത്തിയ പരിശ്രമത്തിനൊടുവിലാണ് വല വീണ്ടെടുക്കാനായത്.

ജീവിതത്തിന്റെ കരുത്തായി മാറിയ ആ വല തിരികെ കിട്ടിയപ്പോൾ, തോമസിന്റെ മുഖത്ത് വീണ്ടും പ്രതീക്ഷയുടെ പ്രകാശം പരക്കുന്നുണ്ടായിരുന്നു.

സ്റ്റേഷൻ ഓഫീസർ അജ്മൽ ഷാ സേനാംഗങ്ങളായ സിദ്ധിഖ്, സൽമാൻ, അജിനാസ് എന്നിവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.     വെള്ളത്തിനടിയിൽ കുടുങ്ങിപ്പോയ തൻ്റെ ഉപജീവനമാർഗമയ വല ഫയർഫോഴ്സ് ടീം എടുത്ത് തന്നത് തനിക്ക് വലിയ സഹായമാണ്, ഫയർഫോഴ്‌സിനോട് നന്ദിയുണ്ട് എന്ന് തോമസ്.

മനുഷ്യസ്നേഹത്തിന്റെ മറ്റൊരു ഉദാഹരണം കൂടിയായി ഈ സംഭവത്തെ കാണാം. ജീവിത പോരാട്ടത്തിൽ ഒറ്റപ്പെട്ടവർക്കൊപ്പം നിന്നുകൊണ്ട്, പ്രതീക്ഷയുടെ കൈത്താങ്ങായി മാറുകയാണ് നമ്മുടെ രക്ഷാപ്രവർത്തകർ എന്നത് സമൂഹത്തിന് ആശ്വാസകരമാണ്.

You May Also Like

CHUTTUVATTOM

കോതമംഗലം: കോതമംഗലത്ത് ഓഡിറ്റോറിയത്തിൻ്റെ കമാനത്തിന് മുകളിൽ കുടുങ്ങിയ പൂച്ചയെ അഗ്നി രക്ഷാ സേന രക്ഷപെടുത്തി. കോതമംഗലം റോട്ടറി ക്ലബ്ബ് ഓഡിറ്റോറിയത്തിൻ്റെ കമാനത്തിന് മുകളിൽ ഇന്ന് രാവിലെയാണ് പൂച്ചയെ കണ്ടത്. വിവരമറിയിച്ചതിനെ തുടർന്ന് കോതമംഗലം...

CHUTTUVATTOM

കോതമംഗലം: പോലീസ് കണ്ണൂരിൽ നിന്നെത്തിച്ച അർജുൻ ആയങ്കിയെ വെള്ളിയാഴ്ച രാത്രി ഏഴരയോടെ കോതമംഗലം മജിസ്ട്രേട്ടിനു മുൻപിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇവിടത്തെ കേസുകളുടെ അന്വേഷണത്തിനും തെളിവെടുപ്പിനുമായി തിങ്കളാഴ്ച പൊലീസ് കസ്‌റ്റഡിയിൽ വാങ്ങും. കോതമംഗലം...

CHUTTUVATTOM

കോതമംഗലം: കോതമംഗലത്ത് എൽഡിഎഫിൽ ഭിന്നത രൂക്ഷമായി തുടരുന്നു. കോതമംഗലം നഗരസഭ ഭരണ സ്തംഭനത്തിനെതിരെ മുനിസിപ്പൽ ഓഫീസിലേക്ക് എൽഡിഎഫ് നടത്തിയ പ്രതിഷേധ മാർച്ചിലും ധർണ്ണയിലും സിപിഐ അടക്കമുള്ള ചില ഘടക കക്ഷികൾ പങ്കെടുക്കാതെ വിട്ടുനിന്നു....

CHUTTUVATTOM

കോതമംഗലം : ഓൾ കേരള കേംബ്രിഡ്ജ് സ്കൂൾസ് ബാഡ്മിൻ്റൻ ചാംപ്യൻഷിപ്പിൽ കൊച്ചി ജെംസ് മോഡേൺ അക്കാദമി 23 പോയിൻ്റ് നേടി പെൺകുട്ടികളുടെ വിഭാഗത്തിലും, തിരുവനന്തപുരം ലീ കോൾ ചെമ്പക ഇൻ്റർനാഷണൽ സ്‌കൂൾ 23...

CHUTTUVATTOM

കോതമംഗലം: പത്ത് വർഷമായി മുടങ്ങിക്കിടന്ന ഗ്രാമീണ റോഡുകളുടെ നവീകരണം വേഗത്തിലാക്കുന്നതിന്റെ ഭാഗമായി 6.25 കോടി രൂപ ചെലവിൽ ഊന്നുകൽ–തേൻകോട് റോഡ്, ചാത്തമറ്റം–ഊരംകുഴി റോഡ്, കുത്തുകുഴി–കുടമുണ്ട–കോഴിപ്പിള്ളി കുടമുണ്ട, പിടവൂർ–ഇഞ്ചൂർ പള്ളിപ്പടി ഭാഗങ്ങളുടെയും നിർമ്മാണ പ്രവർത്തനങ്ങൾക്ക്...

CHUTTUVATTOM

കോതമംഗലം: കവളങ്ങാട് പഞ്ചായത്തിലെ വന്യജീവി സംഘർഷം പരിഹരിക്കാൻ അടിയന്തര നടപടികൾക്ക് തീരുമാനമായി.വനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ, പ്രകൃതിക്ഷോഭം എന്നിവ ചർച്ച ചെയ്യുന്നതിനായി പഞ്ചായത്തിൽ ചേർന്ന ജനപ്രതിധികളുടെയും വിവിധ വകുപ്പുതല ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗത്തിലാണ്...

NEWS

കോതമംഗലം: വടാട്ടുപാറ കുഴുന്നുള്ളിൽ തോമസ് ദേവസ്യ (82) നിര്യാതനായി. സംസ്കാരം ശനിയാഴ്ച 2ന് വടാട്ടുപാറ സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ:പരേതയായ അന്നക്കുട്ടി പുന്നേക്കാട് മൂത്തേടത്ത് കുടുംബാഗം. മക്കൾ: വിൻസെന്റ് , ബിജു ,...

CHUTTUVATTOM

നെല്ലിക്കുഴി: പഞ്ചായത്തിന്റെ 2025-2026 വർഷത്തെ മികച്ച മുതിർന്ന കർഷകനുള്ള പുരസ്കാരത്തിന് അർഹനായി വാസുദേവപണിക്കർ. കൃഷി മേഖലയിൽ അദ്ദേഹം നൽകിയ ദീർഘകാലത്തെ  സംഭാവനകളും വേറിട്ട കൃഷി രീതികളും മുൻനിർത്തിയാണ് അംഗീകാരം. ​പഞ്ചായത്ത് പരിധിയിൽ ജൈവകൃഷി...

CHUTTUVATTOM

കോതമംഗലം: യു ഡി എഫ് സർക്കാർ അധികാരത്തിലെത്തി മൂന്നുമാസം ആകുമ്പോഴേക്കും ഗ്രാമ – നഗരങ്ങളിൽ ജനങ്ങളുമായി നേരിട്ട് ബന്ധപ്പെട്ട് പ്രവർത്തിക്കേണ്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വികസന- ക്ഷേമപ്രവർത്തനങ്ങൾ ആകെ തകിടം മറിഞ്ഞിരിക്കുക യാണെന്ന് മുൻ...

CHUTTUVATTOM

കോതമംഗലം: രാസവളങ്ങളുടെ രൂക്ഷമായ വിലവർധനവും ക്ഷാമവും മൂലം പ്രതിസന്ധിയിലായ പൈനാപ്പിിൾ കർഷകരെ സഹായിക്കാൻ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എം.പി. കേന്ദ്ര കൃഷി-കർഷക ക്ഷേമ വകുപ്പ് മന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാന് കത്തയച്ചു....

CHUTTUVATTOM

കോതമംഗലം: കോതമംഗലം റവന്യൂ ടവറിന് സമീപം വളർന്നുപന്തലിച്ചു നിൽക്കുന്ന തണൽമരങ്ങൾ അപകടക്കെണിയാകുന്നു. കാറ്റിൽ മരച്ചില്ലകളും മരങ്ങളും ഒടിഞ്ഞുവീഴുന്നതിനാൽ ടവർ അങ്കണത്തിലെത്തുന്നവർക്കും വാഹനങ്ങൾക്കും ഭീഷണിയായിരിക്കുകയാണ്ക.ഴിഞ്ഞ ദിവസം പാർക്ക് ചെയ്തിരുന്ന കാറിന് മുകളിലേക്ക് മരം ഒടിഞ്ഞുവീണിരുന്നു....

CHUTTUVATTOM

കോതമംഗലം: കാലവർഷം കനത്തിട്ടും ഭൂതത്താന്‍കെട്ട് ഡാമിന്‍റെ തകരാറിലായ ഒരു ഷട്ടറിൻ്റ അറ്റകുറ്റപ്പണികൾ നടത്തിയിട്ടില്ല.ഡാമിന്‍റെ എട്ടാമത്തെ ഷട്ടര്‍ കഴിഞ്ഞ ഏപ്രില്‍മാസം ആദ്യം പൊട്ടിവീണതാണ്. ചെയിന്‍ പൊട്ടി കൗണ്ടര്‍വെയിറ്റ് താഴേക്ക് പതിക്കുകയായിരുന്നു. ഇതോടെ ഷട്ടറും അടഞ്ഞു....

error: Content is protected !!