കോതമംഗലം:കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് കേരള ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്ക് (കിർഫ്) 2025-ൽ സംസ്ഥാനത്തെ എഞ്ചിനീയറിംഗ് കോളേജുകളിൽ ആറാം സ്ഥാനം നേടി.കൊച്ചി കാക്കനാട് രാജഗിരി കോളേജിൽ നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു പുരസ്കാരം സമ്മാനിച്ചു.
അക്കാദമിക് മികവ്, ഗവേഷണം, നവോത്ഥാനം, സ്ഥാപനത്തിന്റെ സമഗ്ര പ്രകടനം എന്നിവയിൽ കാഴ്ചവെച്ച മികച്ച നേട്ടത്തിനുള്ള അംഗീകാരമായാണ് ഈ പുരസ്കാരം ലഭിച്ചത്. ഈ നേട്ടത്തിൽ പങ്കുവഹിച്ച വിദ്യാർത്ഥികളെയും അധ്യാപകരെയും ജീവനക്കാരെയും എം. എ. കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വർഗീസ് അഭിനന്ദിച്ചു.






















































