Connect with us

Hi, what are you looking for?

CHUTTUVATTOM

ഗ്ലോക്കോമ പ്രതിരോധത്തിൽ പതിവ് പരിശോധനകളും ബോധവത്കരണവും പ്രധാനം : ആൻ്റണി ജോൺ എംഎൽഎ

കോതമംഗലം : കണ്ണിൻ്റെ കാഴ്ച ശക്തി കവരുന്ന ഗ്ലോക്കോമയെ പ്രതിരോധിക്കാൻ പതിവ് പരിശോധനകളുടെ പ്രാധാന്യം തിരിച്ചറിയണമെന്നും ഇതിനായുള്ള സേവനങ്ങൾ ഉപയോഗപ്പെടുത്തണ മെന്നും കോതമംഗലം താലൂക്ക് ആശുപത്രിയിൽ ലോക ഗ്ലോക്കോമ വാരാചരണം ജില്ലാതല ഉദ്ഘാടനം ആൻ്റെണി ജോൺ എംഎൽഎ നിർവ്വഹിച്ചു.

ചടങ്ങിൽ കോതമംഗലം മുനിസിപ്പൽ ചെയർ പേഴ്സൺ ഭാനുമതി രാജു അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ പ്രിൻസ് വർക്കി റാലി ഫ്ളാഗ് ഓഫ് ചെയ്ത് സംസാരിച്ചു.
ബോധവൽക്കരണ പോസ്റ്റർ പ്രകാശനം ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു ജിജോ നിർവഹിച്ചു. അഡീഷണൽ ഡിഎം ഒ ഡോ വിദ്യാ കെ ആർ ചടങ്ങിൽ സ്വാഗതം ആശംസിച്ചു. കൗൺസിലർ മിനി മാത്യു, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ സാം പോൾ സി, ഡോ വിജയലക്ഷ്മി ജില്ലാ ഒഫ്താൽമിക് സർജൻ ,ഡോ. സുരഭ കെ ജി മൊബൈൽ ഒഫ്താൽമിക് സർജൻ, ഡോ അനു ജി ജൂനിയർ കൺസൾട്ടൻ്റ്, രജനി ജി ജില്ലാ എഡ്യൂക്കേഷൻ മീഡിയ ഓഫീസർ, ജീജ പി സദാശിവൻ ജില്ലാ ഒഫ്താൽമിക് കോ ഓർഡിനേറ്റർ എന്നിവർ സംസാരിച്ചു.കോതമംഗലം മാർ ബസേലിയോസ് നഴ്സിംഗ് കോളേജിലെ വിദ്യാർത്ഥികൾ ഫ്ളാഷ് മോബ് അവതരിപ്പിച്ചു.

പരിപാടിയുടെ ഭാഗമായി ഗ്ലാക്കോമ നിർണ്ണയ ക്യാമ്പ് നടത്തി. ആദ്യദിന ക്യാമ്പിൽ 350 ൽ പരം ആളുകൾ പങ്കെടുത്തു. ക്യാമ്പിൽ കാഴ്ച പരിശോധനയും കണ്ണിൻ്റെ പ്രഷർ പരിശോധനയും പ്രമേഹ രോഗികളുടെ കണ്ണിൻ്റെ വിശദപരിശോധനയും സംഘടിപ്പിച്ചു. തിമിര രോഗികൾക്കും തുടർപരിശോധനകൾ വേണ്ടവർക്കും വരും ദിവസങ്ങളിൽ താലൂക്ക് ആശുപത്രിയിൽ സേവനം ലഭ്യമാക്കുന്നതാണ്

എന്താണ് ഗ്ലൂക്കോമ ?
അന്ധതയ്ക്ക് കാരണമായ ഒരു പ്രധാന നേത്രരോഗമാണ് ഗ്ലോക്കോമ. കണ്ണിൻ്റെ ഉള്ളിലെ മർദ്ദം കൂടി തലച്ചോറിലേക്ക് ദൃശ്യ വിവരങ്ങൾ എത്തിക്കുന്ന ഒപ്റ്റിക് നാഡിക്ക് കേടുപാടുകൾ വരുത്തുന്ന നേത്രരോഗമാണ് ഗ്ലോക്കോമ.കാഴ്ചയെ ബാധിക്കുംവരെ കാര്യമായ ലക്ഷണങ്ങൾ പ്രകടമാകണമെന്നില്ല. കാഴ്ച ഒരിക്കൽ നഷ്ടപ്പെട്ടാൽ തിരിച്ചു കിട്ടുക സാധ്യമല്ല.കാഴ്ച നഷ്ടമാകുന്ന അവസ്ഥ തടയുന്നതിനായി നേരത്തെയുള്ള രോഗനിർണ്ണയം അനിവാര്യമാണ്. വശങ്ങളിലേക്കുള്ള കാഴ്ച കുറവ്, തലവേദന കണ്ണിന്ന് ചുവപ്പ്, കണ്ണുവേദന, മങ്ങിയ കാഴ്ച, പ്രകാശത്തിനു ചുറ്റും നിറം മങ്ങിയ വലയങ്ങൾ കാണുക തുടങ്ങിയ ലക്ഷണങ്ങളിൽ ഏതെങ്കിലും അനുഭവപ്പെടുകയാണെങ്കിൽ ഉടനടി ഒരു നേത്രരോഗ വിദഗ്ദ്ധനെ സമീപിക്കുക. മരുന്ന് , ലേസർ ഉപയോഗിച്ചുള്ള ചികിത്സ സർജറി എന്നിവയാണ് ചികിത്സാ രീതികൾ

പ്രായഭേദമന്യേ ഗ്ലോക്കോമ ബാധിക്കാൻ സാദ്ധ്യതയുണ്ടെങ്കിലും പ്രധാനമായും താഴെപ്പറയുന്ന വിഭാഗങ്ങളിൽ പെട്ടവർ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതാണ്. കുടുംബാംഗങ്ങളിൽ ആർക്കെങ്കിലും രോഗം ബാധിച്ചിട്ടുണ്ടെങ്കിൽ 40 വയസ്സിനു ശേഷം രോഗസാധ്യത വർധിക്കുന്നു.
പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം , കണ്ണുകൾക്ക് ക്ഷതമേറ്റിട്ടുള്ളവർ , ഹൃസ്വദൃഷ്ടിക് ശക്തിയേറിയ കണ്ണട ധരിക്കുന്നവർ, സ്ഥിരമായി സ്റ്റീറോയിഡ് ഉപയോഗിക്കുന്നവർ
എന്നിവ ഉള്ളവരിൽ ഗ്ലോക്കോമ വരാനുള്ള സാദ്ധ്യത കൂടുതലാണ്.

രോഗ സാധ്യത കൂടിയവർ പതിവായി നേത്ര പരിശോധന നടത്തുക.
സമീകൃതാഹാരവും വ്യായാമവും ഉൾപ്പെടുത്തി ആരോഗ്യകരമായ ജീവിതശൈലി നിലനിർത്തുക.
പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയ അവസ്ഥകൾ മരുന്നുകൾ, ശരിയായ ആഹാരക്രമം, വ്യായാമം എന്നിവയിലൂടെ രോഗം നിയന്ത്രിച്ച് നിർത്തുക
ഗ്ലോക്കോമ രോഗ നിർണ്ണയത്തിനുള്ള പരിശോധനകൾ എല്ലാ താലൂക്ക് ജില്ലാ ജനറൽ ആശുപത്രികൾ ഒഫ്താൽമിക് യൂണിറ്റുകളിൽ ലഭ്യമാണ്.

You May Also Like

ACCIDENT

കോതമംഗലം:കോതമംഗലത്ത് യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കോതമംഗലം ടിബി കുന്ന് ചിറ്റാടത്ത്സി.ജി ശാന്തകുമാർ (49) ആണ് മരിച്ചത്.  വ്യാഴാഴ്ച വൈകിട്ട് ആറോടെ സമീപവാസികളാണ് ശാന്തകുമാറിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇയാൾ ഒറ്റക്കാണ് വീട്ടിൽ...

CHUTTUVATTOM

കോതമംഗലം: ഭാരത് ഗ്യാസ് ഗാർഹിക എൽ.പി.ജി ഉപഭോക്താക്കൾ നേരിടുന്ന കടുത്ത വിതരണത്തിലെ 45 ദിവസത്തെ നിയന്ത്രണം മാറ്റണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയം മന്ത്രി ഹർദീപ് സിംഗ് പുരിക്ക് അഡ്വ. ഡീൻ കുര്യാക്കോസ്...

CHUTTUVATTOM

കോതമംഗലം: ഇരമല്ലൂർ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ എസ്.ജാനകി അനുസ്മരണവും ഗാനസന്ധ്യയും സംഘടിപ്പിച്ചു. ലൈബ്രറി മുൻ പ്രസിഡന്റ്‌ സാബു മാത്യു എസ് ജാനകി അനുസ്മരണം നടത്തി. പ്രസിഡന്റ്‌ പ്രിൻസ് രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.സെക്രട്ടറി എം.എം...

CHUTTUVATTOM

കോതമംഗലം: കോതമംഗലം പട്ടണത്തിലെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരം കാണാന്‍ രണ്ട് പതിറ്റാണ്ട് മുമ്പ് ആരംഭിച്ച റിംഗ് റോഡ് എന്ന തങ്കളം – കോഴിപ്പിള്ളി ന്യൂ ബൈപ്പാസ് റോഡ് വീണ്ടും വിവാദത്തില്‍. നിര്‍മാണം...

CHUTTUVATTOM

കോതമംഗലം: അധികാരത്തിലെത്തി രണ്ട് മാസം പിന്നിടുമ്പോഴേക്കും കേരളത്തിലെ യുഡിഎഫ് സർക്കാർ യുടേൺ സർക്കാരായി മാറിയെന്ന് മുൻ എംഎൽഎ ആന്റണി ജോൺ പറഞ്ഞു. തെരഞ്ഞെടുപ്പിന് മുൻപേ പറഞ്ഞിരുന്ന കാര്യങ്ങളിൽ നിന്നെല്ലാം അധികാരത്തിൽ എത്തി രണ്ട്...

CHUTTUVATTOM

കോതമംഗലം: സാക്ഷരതാമിഷനും കേരള ഫെഡറേഷന്‍ ഓഫ് ദ ബ്ലൈന്‍ഡും സംയുക്തമായി നടപ്പിലാക്കിയ ദീപ്തി ബ്രയില്‍ സാക്ഷരതാ 2026 ന്റെ ഭാഗമായി പഠനം പൂത്തിയാക്കിയ കാഴ്ചപരിമിതിയുള്ള പരിശീലനാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണവും സാക്ഷരത പദ്ധതി 2-ാംഘട്ടത്തിന്റെ...

CHUTTUVATTOM

കോതമംഗലം: കോതമംഗലം കല സാംസ്‌കാരിക സഘടനയുടെ കുടംബ സംഗമം സംഘടിപ്പിച്ചു. ഷിബു തെക്കുംപുറം എംഎല്‍എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.എസ് എല്‍ദോസ് അധ്യക്ഷത വഹിച്ചു. കല അംഗം കൂടിയായ ഷിബു തെക്കുംപുറത്തിനെ പ്രസിഡന്റും...

CHUTTUVATTOM

കോതമംഗലം: ഭിന്നശേഷി പുനരധിവാസ മേഖലയില്‍ പീസ് വാലിയുടേത് തുല്യതയില്ലാത്ത മാതൃകയാണെന്ന് മന്ത്രി വി.ഇ അബ്ദുല്‍ ഗഫൂര്‍. നെല്ലിക്കുഴി പീസ് വാലിയില്‍ നവീകരിച്ച ഫിസിയോതെറാപ്പി യൂണിറ്റ് ഉദ്ഘാടനം ചെയ്യുകയായരുന്നു മന്ത്രി. സമാനതകളില്ലാത്ത ജീവിത പ്രതിസന്ധികളോട്...

CHUTTUVATTOM

കോതമംഗലം: കോതമംഗലം നഗരസഭയുടെ കീഴിലുള്ള ക്രിമിറ്റോറിയം നിര്‍മാണം പൂര്‍ത്തിയാക്കുന്നതില്‍ നഗരസഭ വലിയ അലംഭാവം കാട്ടുന്നതായി കേരളാ കോണ്‍ഗ്രസ് (എം) കോതമംഗലം നിയോജകമണ്ഡലം കമ്മിറ്റി. മുന്‍ എംഎല്‍എ ആന്റണി ജോണിന്റെ ആസ്തിവികസന ഫണ്ട് ഉള്‍പ്പെടെ...

CHUTTUVATTOM

കോതമംഗലം: തങ്കളം-കോഴിപ്പിള്ളി ന്യൂ ബൈപ്പാസ് റോഡിൽ തങ്കളത്തുനിന്ന് തുടങ്ങുന്ന ഭാഗത്തെ നടപ്പാത കാടുകയറി സഞ്ചാരയോഗ്യമല്ലാതായി. തങ്കളം മുതൽ കല ഇംഗ്ഷൻ വരെ നിർമ്മാണം പൂർത്തികരിച്ച റോഡിലെ നടപ്പാതയിലാണ് വള്ളിപടര്‍പ്പുകളും കുറ്റിച്ചെടികളും കുഞ്ഞന്‍മരങ്ങളും വളർന്ന്...

CHUTTUVATTOM

കോതമംഗലം: നെല്ലിമറ്റം വൈസ്‌മെന്‍ ക്ലബിന്റെ 2026-27 വര്‍ഷത്തേക്കുള്ള ഭാരവാഹികളുടെ സ്ഥാനാരോഹണം നടത്തി. ഷിബു തെക്കുംപുറം എംഎല്‍എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഷാജി മാത്യു അധ്യക്ഷ വഹിച്ചു. സ്ഥാനാരോഹണ ചടങ്ങുകള്‍ക്ക് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ജോണ്‍സണ്‍...

CHUTTUVATTOM

കോതമംഗലം: ലഹരിവിപത്തിനെതിരെ ബോധവത്കരണം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ചെറുപുഷ്പ മിഷന്‍ലീഗ് കുറുപ്പംപടി ശാഖയുടെ നേതൃത്വത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ട് സംഘടിപ്പിച്ചു. കുറുപ്പംപടി സെന്റ് പീറ്റര്‍ ആന്‍ഡ് പോള്‍സ് ഫൊറോനാ പള്ളി വികാരി ഫാ. ജെയിംസ്...

error: Content is protected !!