കോതമംഗലം: 7 കോടി രൂപ ചിലവഴിച്ച് ആധുനിക നിലവാരത്തിൽ നവീകരിച്ച ഊന്നുകൽ-വെങ്ങല്ലൂർ റോഡ് നാടിന് സമർപ്പിച്ചു. ഉദ്ഘാടനം വ്യവസായം, നിയമം, വാണിജ്യം,കയർ വകുപ്പ് മന്ത്രി പി രാജീവ് നിർവഹിച്ചു .ആന്റണി ജോൺ എം എൽ എ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം ജോമി തെക്കേക്കര ,കവളങ്ങാട് ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ മോളി ജോയി,സുനി അയ്യപ്പൻ,ആതിര അഖിൽ,വിവിധ
രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ഷാജി മുഹമ്മദ്, എ എ അൻഷാദ്,മനോജ് ഗോപി,പൊതുമരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഷാമോൻ കെ കെ എന്നിവർ സംസാരിച്ചു.






















































