കോതമംഗലം : 5 കോടി രൂപ ചിലവഴിച്ച് ആധുനിക നിലവാരത്തിൽ നവീകരിച്ച കോതമംഗലം – അടിവാട് റോഡിന്റെയും അടിവാട് ടൗണിലെ ഡ്രൈനേജ് നിർമ്മാണ പൂർത്തീകരണത്തിന്റെയും ഉദ്ഘാടനം വ്യവസായം, നിയമം, വാണിജ്യം,കയർ വകുപ്പ് മന്ത്രി പി രാജീവ് നിർവഹിച്ചു. ആന്റണി ജോൺ എം എൽ എ അധ്യക്ഷത വഹിച്ചു.
പല്ലാരിമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി കെ മൊയ്തു സ്വാഗതം ആശംസിച്ചു .
ജില്ലാ പഞ്ചായത്ത് അംഗം ജോമി തെക്കേക്കര ,വാർഡ് മെമ്പർ നിസാമോൾ ഇസ്മായിൽ ,രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ഷാജി മുഹമ്മദ്,എം എം ബക്കർ,പൊതുമരാമത്ത്
എക്സ്ക്യൂട്ടീവ് എഞ്ചിനീയർ ഷാമോൻ കെ കെ എന്നിവർ സംസാരിച്ചു.






















































