കോതമംഗലം: കോതമംഗലത്തിന് സമീപം ചെങ്കര കനാലിൽ വീണ കാർ അഗ്നി രക്ഷാ സേന കരക്കു കയറ്റി. ഇന്നലെ വൈകിട്ടാണ് നാലംഗ സംഘം സഞ്ചരിച്ച മാരുതി ആൾട്ടോ കാർ നിയന്ത്രണം വിട്ട് കനാലിൽ പതിച്ചത്. എല്ലാവരും പരിക്കേൽക്കാതെ രക്ഷപെട്ടു.
ART വാഹനത്തിൻ്റെ വിഞ്ച് ഉപയോഗിച്ച് വലിച്ച് കരയ്ക്കു കയറ്റി കാറിൻ്റെ ഉടമസ്ഥനെ ഏൽപ്പിക്കുകയായിരുന്നു. ഗ്രേഡ് സ്റ്റേഷൻ ഓഫീസർ സുനിൽ മാത്യുവിന്റെ നേതൃത്വത്തിൽ സേനാംഗങ്ങളായ O G രാജേഷ്, സായി അനുരാജ്, K K രജീഷ്, വസന്തകുമാർ, M സേതു ,P P ഷംജു എന്നിവരാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്.






















































