കോതമംഗലം: ജോസ് കെ മാണി നയിക്കുന്ന എല്‍ഡിഎഫ് മധ്യമേഖല വികസന മുന്നേറ്റ ജാഥയുടെ പ്രചരണാര്‍ത്ഥം കോതമംഗലം മണ്ഡലത്തില്‍ ആന്റണി ജോണ്‍ എംഎല്‍എ ക്യാപ്റ്റനായി സംഘടിപ്പിച്ചിട്ടുള്ള പ്രചരണ ജാഥ മൂന്നാം ദിവസത്തെ പര്യടനം പൂര്‍ത്തിയാക്കി.
രാവിലെ തൃക്കാരിയൂരില്‍ നിന്നാരംഭിച്ച പര്യടന പരിപാടി സിപിഐഎം കവളങ്ങാട് ഏരിയ സെക്രട്ടറി എ.എ അന്‍ഷാദ് ഉദ്ഘാടനം ചെയ്തു.
നാഗഞ്ചേരി, ചേറങ്ങനാല്‍ കവല, മുത്തംകുഴി, ചേലാട്, പുന്നേക്കാട് എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷം ജാഥ കുട്ടമ്പുഴയില്‍ സമാപിച്ചു. സമാപന സമ്മേളനം ജെയ്ക് സി തോമസ് ഉദ്ഘാടനം ചെയ്തു. വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ ജാഥ ക്യാപ്റ്റന്‍ ആന്റണി ജോണ്‍ എംഎല്‍എ,വൈസ് ക്യാപ്റ്റന്‍ പി.ടി ബെന്നി, ജാഥ മാനേജര്‍ എന്‍.സി ചെറിയാന്‍, സിപിഐ എം ഏരിയ സെക്രട്ടറി കെ.എ ജോയി തുടങ്ങിയവര്‍ പ്രസംഗിച്ചു.






















































