Connect with us

Hi, what are you looking for?

CHUTTUVATTOM

എല്‍ഡിഎഫ് മധ്യമേഖല വികസന മുന്നേറ്റയാത്ര: രണ്ടാം ദിന കോതമംഗലം മണ്ഡലം പ്രചരണ ജാഥ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം ആര്‍ അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു

കവളങ്ങാട്: എല്‍ഡിഎഫ് മധ്യമേഖല വികസന മുന്നേറ്റയാത്രയുടെ പ്രചരണാര്‍ഥം നടത്തുന്ന കോതമംഗലം മണ്ഡലം പ്രചരണജാഥയുടെ രണ്ടാം ദിവസത്തെ പര്യടനം കവളങ്ങാട് പഞ്ചായത്തിലെ നേര്യമംഗലത്ത് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം ആര്‍ അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. സിപിഐ നേതാവ് പി.എം ശിവന്‍ അധ്യക്ഷനായി. ആന്റണി ജോണ്‍ എംഎല്‍എ ജാഥാ ക്യാപ്റ്റനായും, സിപിഐ മണ്ഡലം സെക്രട്ടറി പി.ടി ബെന്നി വൈസ് ക്യാപ്റ്റനായും, കേരളകോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് എന്‍.സി ചെറിയാന്‍ മാനേജരുമായാണ് ജാഥ നടത്തുന്നത്.

തലക്കോട്, ഊന്നുകല്‍, നെല്ലിമറ്റം, കുറ്റംവേലി, അടിവാട് തുടങ്ങിയ സ്ഥലങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം കോഴിപ്പിള്ളില്‍ സമാപിച്ചു. സമാപന സമ്മേളനം സിഐടിയു സംസ്ഥാന സെക്രട്ടറി സി.കെ ഹരികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ പി.വി മോഹനന്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ ആര്‍ അനില്‍കുമാര്‍ ഷാജി മുഹമ്മദ്, സിപിഐ എം കവളങ്ങാട് ഏരിയ സെക്രട്ടറി എ എ അന്‍ഷാദ് , കെ എ ജോയി, സണ്ണി പുതുശേരി, ഷാജി പീച്ചക്കര, സാജന്‍ അമ്പാട്ട്, ബേബി പൗലോസ്, എ ആര്‍ അനി എന്നിവര്‍
സംസാരിച്ചു.

ശനിയാഴ്ച രാവിലെ 9 ന് ജാഥ തൃക്കാരിയൂരില്‍ നിന്ന് ആരംഭിച്ച ജാഥ നാഗഞ്ചേരി, ചെറങ്ങനാല്‍ കവല മുത്തംകുഴി, ചേലാട്, കീരംപാറ , എന്നിവടങ്ങളിലെ പര്യടനങ്ങള്‍ക്ക് ശേഷം കുട്ടമ്പുഴയില്‍ സമാപിക്കും. സമാപന സമ്മേളനം ജെയ്ക് സി തോമസ് ഉദ്ഘാടനം ചെയ്യും.

 

You May Also Like

CHUTTUVATTOM

കോതമംഗലം : എൽഡിഎഫ് സ്ഥാനാർഥി ആന്റണി ജോൺ മണ്ഡലത്തിലെ വിവിധ സ്ഥാപനങ്ങളും കലാലയങ്ങളും സന്ദർശിച്ചു.പുതുപ്പാടി എൽദോ മാർ ബസേലിയോസ് കോളേജിലും,മരിയൻ അക്കാദമിയിലും എത്തി അധ്യാപകരോടും, അനധ്യാപകരോടും, വിദ്യാർത്ഥികളോടും സ്ഥാനാർത്ഥി വോട്ട് അഭ്യർത്ഥിച്ചു. മുൻസിപ്പാലിറ്റിയിലെ...

CHUTTUVATTOM

കോതമംഗലം: ചേലാടിന് സമീപം കള്ളാട ചെങ്ങമനാട്ട് സാറാമ്മ ഏലിയാസ് വീടിനുള്ളില്‍ കൊല്ലപ്പെട്ടിട്ട് രണ്ടുവര്‍ഷം പിന്നിടുന്‌പോഴും ക്രൈംബ്രാഞ്ച് അന്വേഷണവും ഇരുട്ടില്‍ തപ്പുന്നു.കഴുത്തറുത്താണ് 70കാരി സാറാമ്മ കൊല്ലപ്പെട്ടത്. ആഭരണങ്ങള്‍ മോഷ്ടിക്കുകയായിരുന്നു ലക്ഷ്യമെന്നാണ് ഇതുവരെയുള്ള നിഗമനം. ലോക്കല്‍...

CHUTTUVATTOM

കോതമംഗലം: തട്ടിപ്പ് കേസില്‍ സ്റ്റേജ് ആര്‍ട്ടിസ്റ്റും ഗാനമേള ട്രൂപ് നടത്തിപ്പുകാരനുമായ കോതമംഗലം നെല്ലിമറ്റം സ്വദേശി കലാഭവന്‍ സോബി ജോര്‍ജ് അറസ്റ്റില്‍. ഊന്നുകല്‍ പോലീസാണ് അതിവിധഗ്ദമായി അറസ്റ്റ് ചെയ്തത്. ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍...

CHUTTUVATTOM

കോതമംഗലം:വികസനത്തിൽ കേരളം രാജ്യത്തിന് മാതൃകയാണന്നും, സംസ്ഥാനത്ത് എൽഡിഎഫ് സർക്കാർ നടപ്പിലാക്കിയ വികസ പദ്ധതികൾ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും ഇത് തുടർ ഭരണത്തിന് കാരണമാകുമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ്. ഇടതുപക്ഷ ജനാധിപത്യ...

CHUTTUVATTOM

കോതമംഗലം: യുവാവിനെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കള്ളാട് പുത്തന്‍പുരയ്ക്കല്‍ ബിനു വര്‍ഗീസ് (22) ആണ് മരിച്ചത്. കോതമംഗലം റിലയന്‍സ് ഫ്രഷിലെ ജീവനക്കാരനായ ബിനു ശനിയാഴ്ച രാത്രി ജോലി കഴിഞ്ഞ് വീട്ടിലെത്തി കിടന്നുറങ്ങിയതാണ്. ഞായറാഴ്ച...

CHUTTUVATTOM

കോതമംഗലം: ലിഫ്റ്റ് ഇറിഗേഷൻ പദ്ധതികൾ വഴി പിണ്ടിമന പഞ്ചായത്തിലെ ഉയർന്ന പ്രദേശങ്ങളിൽ കാർഷികാവശ്യത്തിന് വെള്ളം എത്തിക്കുന്നതിനുള്ള സാദ്ധ്യത അവഗണിക്കപ്പെടുന്നു. പെരിയാറിന്റെ സാമീപ്യമാണ് പദ്ധതിയുടെ മുതൽക്കൂട്ട്. പെരിയാറിൽനിന്ന് വെള്ളം പമ്പുചെയ്ത് ടാങ്കുകളിലെത്തിച്ച് കൃഷിയിടങ്ങളിൽ ലഭ്യമാക്കി...

CHUTTUVATTOM

കോതമംഗലം :എൽ ഡി എഫ് സ്ഥാനാർത്ഥി ആന്റണി ജോൺ ക്ഷേത്രങ്ങൾ സന്ദർശിച്ചു.ദേവഗിരി ശ്രീനാരായണ ഗുരുദേവ മഹാക്ഷേത്രത്തിലും, തിരുവാരപ്പെട്ടി മഹാദേവ ക്ഷേത്രത്തിലുമാണ് സന്ദർശനം നടത്തിയത്. 5 ദിവസകാലം നീണ്ടുനിൽക്കുന്ന 13-)മത് പ്രതിഷ്ഠ മഹോത്സവമാണ് ദേവഗിരി...

CHUTTUVATTOM

കോതമംഗലം : റംസാൻ ദിനത്തിൽ എൽ ഡി എഫ് സ്ഥാനാർത്ഥി ആന്റണി ജോൺ വിവിധ മുസ്ലിം പള്ളികൾ സന്ദർശിച്ചു. രാവിലെ പെരുന്നാൾ നമസ്കാരത്തിന് ശേഷം നെല്ലിക്കുഴി കമ്പനിപ്പടി നെല്ലിക്കുന്നത്ത് മുഹ്‌യുദ്ധീൻ ജുമാ മസ്ജിദിലും...

CHUTTUVATTOM

കീരംപാറ: നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു. കീരംപാറ, തട്ടേക്കാട്, കൂരുകുളം ഭാഗത്ത് ചെമ്പുകോട്ടുകുടി വീട്ടിൽ മനോജ് കുര്യക്കോസ് (33) നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. എറണാകുളം റൂറൽ ജില്ലാ പോലീസ്...

CHUTTUVATTOM

കോതമംഗലം : എൽഡിഎഫ് സ്ഥാനാർഥി ആന്റണി ജോൺ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. രാവിലെ ഇടവക ദേവാലയമായ സെന്റ് ജോർജ് കത്തീഡ്രൽ പള്ളിയിലും ഈശോ അച്ഛന്റെയും, ഫാ.ജോർജ് മുണ്ടയ്ക്കലിന്റെയും, പൂർവീകരുടെയും കല്ലറകളിലും എത്തി പ്രാർത്ഥിച്ചു....

CHUTTUVATTOM

കോതമംഗലം: നിയമസഭ ഇലക്ഷന്റെ ഭാഗമായുള്ള സ്പെഷ്യൽഡ്രൈവിനോടനുബന്ധിച്ചു കോതമംഗലം ടൌൺ കേന്ദ്രീകരിച്ചു കോതമംഗലം എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ പ്രമോദ് എം പി യും സംഘവും നടത്തിയ പരിശോധനയിൽ ബംഗളൂരുവിൽ നിന്നും കോതമംഗലത്ത് കോളേജ് വിദ്യാർഥികൾക്കിടയിൽ...

CHUTTUVATTOM

കോതമംഗലം: യു കെയിലെ ഹിപ്-ഹോപ്പ് നൃത്തരംഗത്ത് നിറ സാന്നിധ്യമായി മലയാളി വിദ്യാർഥി. നർത്തകനും കൊറിയോഗ്രാഫറും ക്രിയേറ്റീവ് ഡയറക്ടറുമായ കോതമംഗലം ഇരുമലപ്പടി കൊച്ചുവീട്ടിൽ അജിത്ത് ഷാജി (27) 2023-ലാണ്  വിദ്യാർഥിയായി യുണൈറ്റഡ് കിംഗ്ഡത്തിൽ എത്തിയത്....

error: Content is protected !!