Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം എന്റെ നാട് കൂട്ടായ്മയുടെ പുതിയ ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം നടത്തി

കോതമംഗലം: പത്തുവര്‍ഷം മുമ്പ് കിടപ്പുരോഗി പരിചരണം, സ്ത്രീശാക്തീകരണം, വിദ്യാഭ്യാസം, തൊഴില്‍ പരിശീലനം, കൃഷി- മൃഗസംരക്ഷണം, ഭക്ഷ്യസുരക്ഷ എന്നീ പ്രവര്‍ത്തനങ്ങള്‍ക്കായി രൂപീകരിച്ച കോതമംഗലം എന്റെ നാട് കൂട്ടായ്മയുടെ പുതിയ ഓഫീസ് മന്ദിരം എന്റെ നാട് എന്‍ക്ലേവിന്റെ ഉദ്ഘാടനം നടത്തി. മുന്‍ മന്ത്രി പി.ജെ.ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.

എന്റെ നാട് ജനകീയ കൂട്ടായ്മ സാമൂഹ്യപ്രവര്‍ത്തനത്തിന്റെ ഉദാത്തമായ മാതൃകയാണെന്നും പൊതുപ്രവര്‍ത്തകര്‍ സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെ ചേര്‍ത്തുപിടിക്കാനുള്ള നല്ല മനസ് കാണിക്കണമെന്നും പി.ജെ.ജോസഫ് പറഞ്ഞു.

എന്റെ നാട് ചെയര്‍മാന്‍ ഷിബു തെക്കുംപുറം അധ്യക്ഷത വഹിച്ചു. നാമമാത്രമായ കിടപ്പുരോഗികളെ പരിചരിച്ചും വാര്‍ധക്യവും വൈധവ്യവും മൂലം ക്ലേശം അനുഭവിക്കുന്ന അമ്മമാര്‍ക്ക് ധനസഹായം നല്‍കിയും ആരംഭിച്ച എന്റെ നാട് ജനകീയ കൂട്ടായ്മ അയ്യായിരത്തോളം കിടപ്പുരോഗികളെ പരിചരിക്കുന്ന, 250-ല്‍ പരം അമ്മമാര്‍ക്ക് പ്രതിമാസം ആയിരം രൂപ വീതം പെന്‍ഷന്‍ നല്‍കുന്നതുള്‍പ്പെടെ നൂറോളം പദ്ധതികള്‍ നടപ്പാക്കുന്ന പ്രസ്ഥാനമായി വളര്‍ന്നിട്ടുണ്ടെങ്കില്‍ ജനങ്ങള്‍ നല്‍കിയ പിന്തുണ ഒന്നുകൊണ്ടു മാത്രമാണ് ഇതു സാധ്യമായതെന്ന് ഷിബു പറഞ്ഞു.

എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ, പി.കെ. മൊയ്തു, ജോര്‍ജ് അമ്പാട്ട്, സൗമ്യ ശശി, പി.എം.സിദ്ദിഖ്, ഷിബു കുര്യാക്കോസ്, സി.കെ.സത്യന്‍, നിസാമോള്‍ ഇസ്മായില്‍, പ്രഫ.കെ.എം.കുര്യാക്കോസ്, ബിജി ഷിബു, ഡാമി പോള്‍, ബാബു പോള്‍, ഇ.എം.മൈക്കിള്‍, കെ.പി. കുര്യാക്കോസ്,ജോഷി പൊട്ടക്കല്‍, എം.യു.ബേബി, പി.എ. പാദുഷ, ജോഷി കുര്യാക്കോസ്, പി.സി. ജോര്‍ജ് എന്നിവ പങ്കെടുത്തു.

You May Also Like

CHUTTUVATTOM

കോതമംഗലം: കാലവര്‍ഷക്കെടുതിമൂലമുള്ള വിവിധ ദുരിതബാധിത പ്രദേശങ്ങള്‍ മുന്‍ എംഎല്‍എ ആന്റണി ജോണ്‍ സന്ദര്‍ശിച്ചു. വിവിധ പ്രദേശങ്ങളില്‍ വെള്ളം കയറിയ വീടുകള്‍ സന്ദര്‍ശിച്ചു. എം.എം ബക്കര്‍, ഹക്കീംഖാന്‍, എ.എ രമണന്‍, അനസ് ഇ.ഇ, ജോമോന്‍,...

NEWS

കോതമംഗലം: നിയോജകമണ്ഡലത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് നടപ്പാക്കുന്ന നൂറുദിന കർമ്മപരിപാടിയുടെ ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ് നിർവഹിച്ചു. കോതമംഗലം നിയോജക മണ്ഡലം ഒരു പുതുയുഗപ്പിറവിയുടെ പടിവാതിൽക്കലാണെന്ന് മന്ത്രി മോൻസ് ജോസഫ്....

ACCIDENT

കോതമംഗലം: ചേലാടിന് സമീപം കരിങ്ങഴയില്‍ നിര്‍ത്തിയിട്ട പിക്കപ്പ് വാനിന് പിന്നില്‍ സ്‌കൂട്ടര്‍ ഇടിച്ച് യുവാവ് മരിച്ചു. പുന്നേക്കാട് കൈതവേലില്‍ ജോണിന്റെ മകന്‍ ജിതിന്‍ (38) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയി 11നാണ് അപകടം....

CHUTTUVATTOM

പെരുമ്പാവൂര്‍: വല്ലം പാണംകുഴി റോഡില്‍ കൂവപ്പടി പെരിയാര്‍വാലി കനാല്‍ പുറമ്പോക്കിലെ വന്‍ മരം അടക്കം എട്ടു മരങ്ങള്‍ അപകട ഭീഷണിയിലെന്ന് നാട്ടുകാരുടെ പരാതി. കണ്ടെയ്നര്‍ ലോറികള്‍ പോകുമ്പോള്‍ മരത്തിന്റെ വലിയ കൊമ്പില്‍ തട്ടുന്നത്...

CHUTTUVATTOM

കോതമംഗലം: ബിജെപി കവളങ്ങാട് മണ്ഡലം പണ്ഡിറ്റ് ദിനദയാല്‍ ഉപാധ്യായ പ്രിശിക്ഷന്‍ മഹാഭിയാന്‍ പഠന ശിബിരം നടത്തി. സംസ്ഥാന കമ്മിറ്റി അംഗം എം.എന്‍ മധു ഉദ്ഘാടനം ചെയ്തു. കവളങ്ങാട് മണ്ഡലം പ്രസിഡന്റ് അരുണ്‍ നെല്ലിമറ്റം...

CHUTTUVATTOM

കോതമംഗലം: സീനായ് മാർ യൂഹാനോൻ മാംദോന യാക്കോബായ സുറിയാനി പള്ളിയുടെ നേതൃത്വത്തിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഷിബു തെക്കുംപുറം എം.എൽ.എയ്ക്ക് സ്വീകരണം നൽകി. പള്ളി വികാരിയും മാനേജിംഗ് കമ്മിറ്റി അംഗങ്ങളും ചേർന്ന് എം.എൽ.എയെ പൊന്നാട...

CHUTTUVATTOM

കോതമംഗലം: നഗരത്തിലെ പ്രധാന റോഡരികില്‍ കണ്ടെത്തിയ കഞ്ചാവ് ചെടികള്‍ എക്‌സൈസ് കസ്റ്റഡിയിലെടുത്തു. കോതമംഗലം-മൂവാറ്റുപുഴ റോഡില്‍ ജോസ് കോളേജ് ജംഗ്ഷന് സമീപത്താണ് രണ്ട് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്. വിവരം ലഭിച്ചതിനെതുടര്‍ന്ന് എക്‌സൈസ് അധികൃതര്‍ സ്ഥലത്തെത്തി...

CHUTTUVATTOM

കോതമംഗലം: അത്ലറ്റ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍ (അശ്വ) പത്താം വാര്‍ഷികാഘോഷത്തില്‍ കോതമംഗലം എം.എ. കോളേജിലേയും മാര്‍ ബേസില്‍ സ്‌കൂളിലേയും നാല് കായികതാരങ്ങള്‍ക്ക് ആദരവും മോട്ടിവേഷന്‍ ക്ലാസും ഒളിമ്പ്യന്‍താരങ്ങളുമായി സംവാദവും നടത്തി. ഇന്റര്‍നാഷ്ണല്‍ കസ്റ്റംസ് ഓര്‍ഗനൈസേഷന്റെ...

NEWS

ഷാനു പൗലോസ് കോതമംഗലം: യാക്കോബായ സഭയ്ക്ക്  അനുകൂലമായി ഇന്നലെ ഹൈക്കോടതി  വിധി പ്രകാരം 2017 ജൂലൈ 3ലെ  വിധിയെ തുടർന്ന് യാക്കോബായ സഭയ്ക്ക് നഷ്ടപ്പെട്ടു പോയ പള്ളികൾ തിരികെ കിട്ടണമെന്ന ആവശ്യമുന്നയിച്ചും,  അവിഹിത  വിധി മൂലം നഷ്ടപ്പെട്ട പള്ളികൾക്ക് ഐക്യദാർഢ്യം...

EDITORS CHOICE

കോതമംഗലം: ഗൃഹാതുരത ഉണർത്തുന്ന ഒളിമങ്ങാത്ത ഓർമ്മകൾ സമ്മാനിച്ച് വീണ്ടും ഒരു ലോക റേഡിയോ ദിനം വന്നെത്തുമ്പോൾ ആറര പതിറ്റാണ്ടിലേറെയായി റേഡിയോയെ നെഞ്ചോട് ചേർത്ത് പ്രണയത്തിൽ കഴിയുകയാണ് കോതമംഗലം ചേലാട്, ചെമ്മീൻകുത്ത് സ്വദേശി റിട്ട....

CHUTTUVATTOM

  കോതമംഗലം:വീല്‍ചെയറില്‍ ജീവിതം മുന്നോട്ട് നയിക്കുന്ന ആറു പേര്‍ ചേര്‍ന്ന് നടത്തുന്ന ഒരു കഫേയുടെ പ്രചോദനകരമായ കഥയാണ് കോതമംഗലത്തിന് പറയാനുള്ളത്. ശാരീരിക വെല്ലുവിളികളെ തോല്‍പ്പിച്ച് സ്വന്തം മനോബലത്തില്‍ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന ആറു...

CHUTTUVATTOM

കോതമംഗലം: മേതല പള്ളിപ്പടിയിൽ സിപിഐഎം നേതാവിനെ റോഡിൽ അപകടപ്പെടുത്തി വധിക്കാൻ എസ്ഡിപിഐ – യുഡിഎഫ് ഗുണ്ടകളുടെ ശ്രമം. വെള്ളിയാഴ്ച ഉണ്ടായ വാക്ക് തർക്കത്തെ തുടർന്ന് ക്രൂരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സ കഴിഞ്ഞെത്തിയ ബാവ...

error: Content is protected !!