Connect with us

Hi, what are you looking for?

CHUTTUVATTOM

കഴിഞ്ഞ 10 വർഷത്തിനിടെ കേരളത്തിൽ തെരുവ് നായ്ക്കളുടെ കടിയേറ്റ് മരണപ്പെട്ടത് 118 പേർ

കോതമംഗലം:  2016 മുതൽ കഴിഞ്ഞ 10 വർഷത്തിനിടെ കേരളത്തിൽ തെരുവ് നായ്ക്കളുടെ
കടിയേറ്റ് മരണപ്പെട്ടത് 118 പേർ. ഫാം ജനറൽ സെക്രട്ടറി സിജുമോൻ ഫ്രാൻസീസിന് ലഭിച്ച വിവരാവകാശ മറുപടിയിലാണ് വിവരങ്ങൾ ലഭിച്ചത്. ഏറ്റവും കൂടുതൽ പേർ മരണപ്പെട്ടത് കൊല്ലം ജില്ലയിൽ -21 മരണം. തിരുവനന്തപുരം -16, പാലക്കാട് -13, ആലപ്പുഴ -12, തൃശൂർ -11, എറണാകുളം -9, കോഴിക്കോട് -9, പത്തനംതിട്ട -7, കണ്ണൂർ -7, മലപ്പുറം -4, ഇടുക്കി -3, വയനാട് -3, കോട്ടയം -2, കാസർഗോഡ് -1 എന്നിങ്ങനെയാണ് മരണ നിരക്ക്. ഒന്നേകാൽ വയസുള്ള പിഞ്ച് കുഞ്ഞുമുതൽ 90 വയസുള്ള വയോധിക വരെ ഈ കാലഘട്ടത്തിൽ തെരുവ് നായുടെ കടിയേറ്റ് മരണപ്പെട്ടു.

പത്ത് വയസിൽ താഴെയുള്ള 12 കുട്ടികൾ, 10 മുതൽ 20 വയസ് വരെയുള്ളവർ 9,
മുപ്പത് വരെ 6, 40 വരെ 17, 50 വരെ 24, 60 വരെ 27, 70 വരെ 15, 80 വരെ 4, 80 ന് മുകളിൽ പ്രായമുള്ളവർ 3 എന്നിങ്ങനെയാണ് മരണപ്പെട്ടവരുടെ പ്രായം.
ആരോഗ്യ കേരളം ലോക മോഡൽ എന്ന് അവകാശപ്പെടുമ്പോഴും പേവിഷബാധയേറ്റ 95% ശതമാനം പേർക്കും വാക്സിൻ എടുക്കാൻ കഴിഞ്ഞിരുന്നില്ല എന്നുള്ളത് അധികാരികൾ ചിന്തിക്കേണ്ടതാണ്.

തദ്ദേശ സ്വയം ഭരണ വകുപ്പിനെയാണ് ഈ കാര്യങ്ങൾ നോക്കാൻ ചുമതല ഏൽപ്പിച്ചിരിക്കുന്നത് എങ്കിലും വകുപ്പിൻറ്റെ പ്രിൻസിപ്പൽ ഡയറക്ടറേറ്റിൽ നിന്നും ഫാർമേഴ്‌സ് അവയർനസ് റിവൈവൽ മൂവ്മെൻറ്റ് (ഫാം) ജനറൽ സെക്രട്ടറി സിജുമോൻ ഫ്രാൻസീസിന് ലഭിച്ച വിവരാവകാശ മറുപടി പ്രകാരം പഞ്ചായത്ത് വകുപ്പിൽനിന്നോ, ദുരിതാശ്വാസ നിധിയിൽ നിന്നോ ഇത്തരം മരണങ്ങൾക്കും ചികിത്സ ചിലവിനും നഷ്ടപരിഹാരം നല്കുന്നില്ല. എന്നാൽ WP(C) 599/2016 കേസിൽ സുപ്രീം കോടതി നിർദ്ദേശിച്ചതിൻ പ്രകാരം രൂപീകരിച്ച റിട്ടയേർഡ് ജസ്റ്റിസ് സിരിജഗൻ കമ്മറ്റിയാണ് ചികിത്സക്കായി നഷ്ടപരിഹാരം കൊടുക്കാൻ പഞ്ചായത്തുകൾക്ക് നിർദ്ദേശം നല്കിവന്നിരുന്നത്. എന്നാൽ സിരിജഗൻ കമ്മറ്റി തുടരണോ വേണ്ടയോ എന്ന് നിർദ്ദേശിക്കാതെ WP(C) 599/2016 കേസ് സുപ്രീം കോടതി തീർപ്പാക്കിയതിനാൽ കമ്മറ്റിയുടെ പ്രവർത്തനം നിലച്ചു.

പകരം കേരളാ ലീഗൽ സർവ്വീസ് അതോറിറ്റിയുടെ കീഴിൽ എല്ലാ ജില്ലകളിലും ഡിസ്ട്രിക്ട് സ്‌ട്രേ ഡോഗ് വിക്‌ടിം കമ്മറ്റി രൂപീകരിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും ഇതുവരെയും പ്രവർത്തനം ആരംഭിച്ചിട്ടില്ല . ഫലത്തിൽ കടികിട്ടിയാൽ സ്വന്തമായി ചികിത്സിച്ച് രക്ഷപ്പെടുക എന്നുള്ളതാണ് കേരളത്തിലെ അവസ്ഥ. എന്നാൽ തൊട്ടടുത്ത കർണാടകയിൽ തെരുവ് പട്ടികടിച്ച് മരണപ്പെട്ടാൽ സർക്കാർ 5 ലക്ഷം നഷ്ടപരിഹാരം നൽകുമെന്ന് സിജുമോൻ ഫ്രാൻസിസ് പറഞ്ഞു.

You May Also Like

NEWS

കോതമംഗലം: ആലുവ–മൂന്നാർ രാജപാത വിഷയത്തിൽ വിധക്തരെ ഉൾപ്പെടുത്തി വിശതമായ ജൈവവൈവിദ്യ പഠനം നടത്തി തീരുമാനമെടുക്കുമെന്ന് മന്ത്രി ഷിബു ബേബി ജോൺ പറഞ്ഞു. പഴയ ആലുവ–മൂന്നാർ രാജപാതയുടെ പൂയംകുട്ടിമുതൽ പീണ്ടിമേട് വരെയുള്ള എട്ട് കിലോമീറ്ററോളം...

ACCIDENT

കോതമംഗലം: ദേശീയപാതയില്‍ നെല്ലിമറ്റത്തിന് സമീപം കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം നഷ്ടപ്പെട്ട് വൈദ്യുത പോസ്റ്റിലിടിച്ച് അപകടം. ഇടിയുടെ ആഘാതത്തില്‍ ഒടിഞ്ഞ പോസ്റ്റ് ബസ്സിന് മുകളിലേക്ക് പതിച്ചു. നെല്ലിമറ്റം കുത്തുകുഴി പള്ളിത്താഴത്ത് തിങ്കളാഴ്ച രാവിലെ 10.30...

NEWS

  കവളങ്ങാട്:കാലവര്‍ഷമെത്തിയിട്ടും കാളിയാര്‍ പുഴയില്‍ പറമ്പഞ്ചേരി തടയണയിലെ പലകകള്‍ നീക്കാത്തത് ഭീഷണിയായി. മഴ കനത്താല്‍ പ്രദേശത്ത് വെള്ളപ്പൊക്ക ഭീഷണിയോടൊപ്പം ശുദ്ധജലപദ്ധതികളുടെ പ്രവര്‍ത്തനത്തെയും ബാധിക്കുമെന്നാണ് ആശങ്ക.വേനല്‍ക്കാലത്ത് ജലലഭ്യതയ്ക്കായി പുഴകളിലും തോടുകളിലുമുള്ള തടയണകളിലെ പലകകള്‍ കാലവര്‍ഷം...

NEWS

പ്രതിഭാ സംഗമവും പഠനോപകരണ വിതരവും നടത്തി   കോതമംഗലം: കുട്ടമ്പുഴ യുവ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബും, കുട്ടുമ്പുഴ പഞ്ചായത്ത് പതിനൊന്നാം വാർഡ് എഡിഎസ് ഉും സംയുക്തമായി നടപ്പാക്കിയ പ്രതിഭാ സംഗമവും പഠനോപകരണ...

CHUTTUVATTOM

കോതമംഗലം:കോട്ടപ്പടിയില്‍ ജനവാസ മേഖലയില്‍ ഞായറാഴ്ച പുലര്‍ച്ചെയെത്തിയ കാട്ടാനക്കൂട്ടം കൃഷികള്‍ നശിപ്പിച്ചു. ഞായറാഴ്ച പുലര്‍ച്ചെ ഒന്നോടെ മുട്ടത്തുപാറ സ്വദേശി പ്രിന്‍സിന്റെ വീടിന്റെ സമീപമെത്തിയ കാട്ടാനക്കൂട്ടം വീടിന്റെ പോര്‍ച്ചിലേക്ക് വാഴ മറിച്ചിടുകയായിരുന്നു. തുടര്‍ന്ന് പറമ്പിലേക്ക് പോയ...

CHUTTUVATTOM

കോതമംഗലം: കുട്ടംപുഴ പുഴയിൽ ഒരുമാസം മുമ്പ് നഷ്ടപ്പെട്ട നാലര പവൻ തൂക്കം വരുന്ന സ്വർണമാല ഉടമയ്ക്ക് തിരികെ ലഭിച്ചു. കോതമംഗലത്ത് വച്ച് മന്ത്രിയുടെ സാന്നിദ്ധ്യത്തിലാണ് മാല കൈമാറിയത്.അതിരപ്പിള്ളി സ്വദേശി ഷാജി എം.ജി യാണ്...

NEWS

കോതമംഗലം: വനാതിർത്തി മേഖലകളിൽ ജനങ്ങൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായി കോതമംഗലം പി.ഡബ്ല്യു.ഡി. റെസ്റ്റ് ഹൗസിൽ ഇന്നലെ ചേർന്ന യോഗത്തിൽ, എല്ലാ വിഷയങ്ങളും വിശദമായി പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് വനംമന്ത്രി...

NEWS

കൊച്ചി: മലയാളി പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ച, ചിന്തിപ്പിച്ച നടന്‍ സലിം കുമാര്‍ വിടവാങ്ങി. 56 വയസായിരുന്നു. അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. നേരത്തെ കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായ സലിം കുമാർ ദീർഘനാളായി അസുഖ...

CHUTTUVATTOM

കോതമംഗലം: നഗരത്തിൽ തെരുവ് വിളക്കുകൾ പ്രവർത്തന രഹിതമായതിൽ കോതമംഗലം താലൂക്ക് പൗരസമിതി ഗാന്ധി സ്ക്വയറിൽ ചൂട്ട് കത്തിച്ച് പ്രതിഷേധിച്ചു. മാസങ്ങളായി കോതമംഗലം നഗരം കൂരിരിട്ടിലാണ്. മഴക്കാലവും സ്കൂൾ -കോളേജ്കളും തുറന്നത്തോടെ കാൽനടയാത്രക്കാർ വളരെകൂടുതലായിട്ടും...

CHUTTUVATTOM

കോതമംഗലം: കോതമംഗലം പോലീസിന് കുപ്രസിദ്ധ ക്രിമിനൽ അര്‍ജുന്‍ ആയങ്കിയുടെ ഫെയ്സ്ബുക്ക് ഭീഷണി.വിവിധ ക്രമിനല്‍ കേസുകളില്‍ പ്രതിയായ അര്‍ജുന്‍ ആയങ്കി ഉള്‍പ്പടെയുള്ള അഞ്ചംഗ സംഘത്തെ കഴിഞ്ഞ മാസം മൂന്നിന് പുന്നേക്കാടുള്ള റിസോര്‍ട്ടില്‍ നിന്ന് കോതമംഗലം...

CRIME

മൂവാറ്റുപുഴ:വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടമ്മയെ ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയ കേസില്‍ 5 പേര്‍ അറസ്റ്റില്‍ പോലീസ് പിടിയില്‍. വേങ്ങൂര്‍ അരുവപ്പാറ ഈട്ടുങ്കല്‍പടി വിജയന്‍, പ്ലാച്ചേരി അലന്‍, മഞ്ഞാക്കല്‍ രാജന്‍,മേക്കപ്പാല മാലിക്കുടി ബേസില്‍ ജോര്‍ജ്ജ്,...

NEWS

കോതമംഗലം: കടവൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ പരിസ്ഥിതി ദിനാഘോഷം നടത്തി. സ്കൂൾ വളപ്പിൽ ഹെഡ്മിസ്ട്രസ് രശ്മി എൻ.കെ യും കുട്ടികളും ചേർന്ന് ഫലവൃക്ഷത്തൈ നട്ടു. വിദ്യാർത്ഥികൾ പരിസ്ഥിതിദിന പ്രതിജ്ഞയെടുത്തു.സ്കൂൾ ഹെഡ്മിസ്ട്രസ്...

error: Content is protected !!